updated on:2018-02-13 08:00 PM
നിര്‍മ്മാണത്തിലിരിക്കുന്ന വീടിന് സമീപം നിര്‍ധന കുടുംബം താമസിച്ചിരുന്ന ഷെഡ്ഡ് കത്തി നശിച്ചു

www.utharadesam.com 2018-02-13 08:00 PM,
ബദിയടുക്ക: പഞ്ചായത്തിന്റെ സഹായത്തോടെ നിര്‍മ്മാണത്തിലിരിക്കുന്ന വീടിന് സമീപത്തായി നിര്‍ധന കുടുംബം താമസിച്ചിരുന്ന വീട് കത്തി നശിച്ചു. കിന്നിംഗാര്‍ മാവിനഹിത്തിലു ഈന്തുമൂലയിലെ പരേതനായ ചെനിയയുടെ ഭാര്യ കമലയും മകനും താമസിക്കുന്ന ഷെഡ്ഡാണ് കത്തി നശിച്ചത്. ഇന്നലെ രാത്രി ഏഴര മണിയോടെയാണ് സംഭവം. മണ്ണെണ്ണ വിളക്കില്‍ നിന്നാണ് തീ പടര്‍ന്നതെന്ന് സംശയിക്കുന്നു. പഞ്ചായത്തില്‍ നിന്ന് ലഭിച്ച ധനസഹായത്താല്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീടിന് സമീപം താല്‍ക്കാലിക ഷെഡ്ഡ് നിര്‍മ്മിച്ചായിരുന്നു കമലയും മകന്‍ അവിരാജും താമസിച്ചിരുന്നത്. ഈ ഷെഡ്ഡാണ് കത്തി നശിച്ചത്. കമലയുടെ മകള്‍ മല്ലിക കഴിഞ്ഞ മാസം 23ന് ആത്മഹത്യ ചെയ്തിരുന്നു. ഫര്‍ണിച്ചര്‍, ഗ്യാസ് സ്റ്റൗ തുടങ്ങിയവ കത്തി നശിച്ചവയില്‍ പെടും. കാസര്‍കോട്ട് നിന്ന് രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. വിവരമറിഞ്ഞ് ആദൂര്‍ പൊലീസും സ്ഥലത്തെത്തിയിരുന്നു.



Recent News
  പെയിന്റിങ് ജോലിക്കിടെ വീണ് പരിക്കേറ്റ തൊഴിലാളി മരിച്ചു

  വിദ്യാര്‍ത്ഥി വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍

  കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിയെ കാണാതായി

  എ.കെ അബ്ദുല്‍ റഹ്മാന്‍ മുസ്ല്യാര്‍ അന്തരിച്ചു

  ഓണ്‍ലൈന്‍ വ്യാപാര ഏജന്റെന്ന് ധരിപ്പിച്ച് തട്ടിപ്പ് നടത്തിയവരെ പിടിച്ചത് കോട്ടയത്ത് വെച്ച്

  വയോധികയുടെ സ്വര്‍ണ്ണാഭരണങ്ങളുമായി മുങ്ങിയ കാസര്‍കോട് സ്വദേശിനി റിമാണ്ടില്‍

  ദേശീയപാതയിലെ ചെരിവ് വിനയാകുന്നു; ഷിറിയയില്‍ ലോറിമറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്ക്

  നടപടി വരുമെന്ന പ്രഖ്യാപനത്തിനിടയിലും പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നു

  അസുഖത്തെ തുടര്‍ന്ന് ചുമട്ട് തൊഴിലാളി മരിച്ചു

  ക്വാറി തൊഴിലാളി തൂങ്ങി മരിച്ചു

  ബഷീര്‍ കുമ്പള അന്തരിച്ചു

  കൂട്ടുകാരോടൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

  രാഷ്ട്ര പാരമ്പര്യം കാക്കാന്‍ സര്‍ക്കാരിനും കോടതിക്കും തുല്യ ബാധ്യതയെന്ന് സമസ്ത പ്രസിഡണ്ട്

  സൂററ്റ് എന്‍.ഐ.ടി എം.ടെക്ക് പരീക്ഷയില്‍ കാസര്‍കോട് സ്വദേശിനിക്ക് ഒന്നാം റാങ്ക്

  ദേവലോകം എഞ്ചിനീയറിംഗ് കോളേജ് ഇന്ന് സാമൂഹ്യദ്രോഹികള്‍ക്ക് അധോലോകം