updated on:2018-03-11 07:25 PM
ആന്ധ്രയില്‍ ജീപ്പിന് പിറകില്‍ ബസിടിച്ച് നായ്ക്കാപ്പ്, മധൂര്‍ സ്വദേശികളായ നാല് പേര്‍ മരിച്ചു

www.utharadesam.com 2018-03-11 07:25 PM,
അപകടം തിരുപ്പതി ക്ഷേത്ര ദര്‍ശനത്തിന് പോകുമ്പോള്‍

കുമ്പള: കാസര്‍കോടിനെ നടുക്കിയും കണ്ണീരിലാഴ്ത്തിയും വീണ്ടും അപകട മരണം.
കുമ്പള നായിക്കാപ്പില്‍ നിന്ന് തിരുപ്പതി ക്ഷേത്ര ദര്‍ശനത്തിന് പുറപ്പെട്ട സംഘം സഞ്ചരിച്ച ജീപ്പിന് പിറകില്‍ ബസിടിച്ച് നായിക്കാപ്പ് സ്വദേശികളായ മൂന്ന് പേര്‍ക്കും മധൂര്‍ സ്വദേശിയായ ഒരാള്‍ക്കും ദാരുണാന്ത്യം. ആറുപേര്‍ക്ക് പരിക്കേറ്റു.
ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ ആന്ധ്രാപ്രദേശ് ചിത്തൂര്‍ ബങ്കാരുപാല പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. കുമ്പള നായിക്കാപ്പിലെ പക്കീരഗട്ടി(72), അനുജന്‍ മഞ്ചപ്പ ഗട്ടി(67), മഞ്ചപ്പഗട്ടിയുടെ ഭാര്യ സുന്ദരി(55), ബന്ധു മധൂര്‍ മന്നിപ്പാടിയിലെ സദാശിവന്‍ (55) എന്നിവരാണ് മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് പത്തംഗ സംഘം കുമ്പള നായിക്കാപ്പില്‍ നിന്ന് സൈലോ ജീപ്പില്‍ തിരുപ്പതി ക്ഷേത്ര ദര്‍ശനത്തിനായി പുറപ്പെട്ടത്.
ക്ഷേത്രത്തിലെത്താന്‍ 140 കിലോമീറ്റര്‍ അവശേഷിക്കെയാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച സൈലോ ജീപ്പിന് പിറകില്‍ ടൂറിസ്റ്റ് ബസ് ഇടിക്കുകയായിരുന്നുവെന്നാണ് നാട്ടില്‍ ലഭിച്ച വിവരം. ജീപ്പ് ഡ്രൈവര്‍ കുമ്പള പെര്‍വാഡിലെ ഉമേശ്(40), പെര്‍വാഡ് സ്വദേശിയും ഓട്ടോ ഡ്രൈവറുമായ ഹരീശന്‍ (30), കുമ്പള സ്വദേശികളായ ലക്ഷ്മി, ബോജ, മാധവ, നാഗേഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ചിത്തൂരിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
സഹോദരങ്ങളുടെയും ഇവരിലൊരാളുടെ ഭാര്യയുടെയും മരണം നായ്ക്കാപ്പിനെ കണ്ണീരിലാഴ്ത്തി. കര്‍ഷകരാണ് മരിച്ച പക്കീര ഗട്ടിയും മഞ്ചപ്പ ഗട്ടിയും.
ഗിരിജയാണ് മരിച്ച പക്കീരഗട്ടിയുടെ ഭാര്യ. മക്കള്‍: രാജ, ഗീത, സതീശന്‍, സരിത, അനിത, കവിത, സുജിത്ര.
മരിച്ച മഞ്ചപ്പഗട്ടി-സുന്ദരി ദമ്പതികള്‍ക്ക് വിശാലക്ഷ്മി, അരുണാക്ഷി, സുഹാസിനി, ഭവ്യ, ശ്രീകാന്ത് എന്നീ മക്കളുണ്ട്.
മരിച്ച സദാശിവന്‍ കോണ്‍ക്രീറ്റ് തൊഴിലാളിയായിരുന്നു. ബാബുഗട്ടി-സുന്ദരി ദമ്പതികളുടെ മകനാണ്.




Related News
Recent News
  നായന്മാര്‍മൂലയില്‍ വീടിന് തീപിടിച്ച് വന്‍ നാശനഷ്ടം

  പതിനേഴുകാരിയെ പീഡിപ്പിച്ചത് ആള്‍മാറാട്ടത്തിലൂടെ; പ്രതിയെ തിരിച്ചറിയാനായില്ല

  മാന്യയില്‍ ആസ്പത്രി മാലിന്യം തള്ളിയത് ജനവാസ കേന്ദ്രത്തില്‍

  കാര്‍ട്ടൂണില്‍ ഷദാബിന് സംസ്ഥാനതലത്തിലും നേട്ടം

  ലോകായുക്ത വഴി മത്സരിച്ച ചെമനാട് സ്‌കൂളിന് ദഫ് മുട്ടില്‍ മിന്നുന്ന നേട്ടം

  പുലിക്കുന്ന് ക്ഷേത്രത്തിലെ മഞ്ചുകാരണവര്‍ അന്തരിച്ചു

  സോങ്കാലില്‍ മരത്തിലിടിച്ച ബസ് നിയന്ത്രണം വിട്ട് മതിലിലേക്ക് പാഞ്ഞുകയറി; 20 പേര്‍ക്ക് പരിക്ക്

  കഞ്ചാവ് ലഹരിയില്‍ ബഹളം; ചോദ്യം ചെയ്ത വ്യാപാരിക്ക് മര്‍ദ്ദനമേറ്റു

  ചന്ദ്രാവതി എണ്‍മകജെ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍

  തണ്ണിമത്തന്‍ കയറ്റിവരികയായിരുന്ന ലോറി കുഴിയിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്ക്

  വീട്ടില്‍ സൂക്ഷിച്ച അഞ്ച് ലിറ്റര്‍ ചാരായവുമായി അറസ്റ്റില്‍

  കുമ്പളയില്‍ അരക്കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

  പെരിയ എയര്‍സ്ട്രിപ്പ്: സാധ്യതക്ക് കരുത്തേകി തുമ്പെ ഏവിയേഷന്‍ ലിമിറ്റഡ് ചെയര്‍മാന്റെ സന്ദര്‍ശനം

  ചെങ്കല്ല് കയറ്റിപ്പോവുകയായിരുന്ന ലോറി വീട്ടുപറമ്പിലേക്ക് മറിഞ്ഞു; ഷെഡ് തകര്‍ന്നു

  മഞ്ചേശ്വരത്തും ഷിറിയയിലും ബസുകള്‍ക്ക് നേരെ കല്ലേറ്; ഡ്രൈവര്‍ക്ക് പരിക്ക്