updated on:2018-03-12 05:59 PM
ലഹരിയുടെ വലയില്‍ കുരുങ്ങി പെണ്‍കുട്ടികളും; കണ്ണുതുറപ്പിക്കുമോ ഈ ദുരന്ത ചിത്രം

www.utharadesam.com 2018-03-12 05:59 PM,
കാസര്‍കോട്: പത്താംതരം വിദ്യാര്‍ത്ഥി കളനാട്ടെ ജാസിമിന്റെ ദുരൂഹമരണത്തെ തുടര്‍ന്ന് കഞ്ചാവ് മാഫിയയുടെ ഇരുണ്ട കൈകളില്‍ കുരുന്നുകള്‍ ഞെരിഞ്ഞമരുന്നതിന്റെ നേര്‍ചിത്രങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കെ പെണ്‍കുട്ടികളും ഇത്തരം ചതിക്കുഴികളില്‍ ഹോമിക്കപ്പെടുന്ന വാര്‍ത്തയും സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ച് പുറത്തുവരുന്നു. മംഗലാപുരം കോളേജില്‍ പഠിക്കുന്ന മൂന്ന് വിദ്യാര്‍ത്ഥികളോടൊപ്പം കാസര്‍കോട്ട് കാറില്‍ കറങ്ങവെ പിടിയിലായ 19 വയസുകാരിയുടെ ദുരന്തചിത്രമാണ് ലഹരി മാഫിയയുടെ നീരാളിക്കൈകളില്‍ പെണ്‍കുട്ടികള്‍ പോലും അകപ്പെടുന്നതിന്റെ നേര്‍സാക്ഷ്യമാവുന്നത്. കാസര്‍കോട്ടെ പ്രശസ്തമായ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പ്ലസ്ടുവരെ പഠിച്ച പെണ്‍കുട്ടിയെ യുവാക്കള്‍ മൂന്ന് ദിവസമായി ലോഡ്ജില്‍ പീഡിപ്പിച്ചതായാണ് പുറത്തുവരുന്ന വിവരം. നേരത്തെ ലഹരിക്കടിമയായ പെണ്‍കുട്ടിയെ വിദ്യാര്‍ത്ഥികള്‍ മംഗലാപുരത്തേക്ക് കൊണ്ടുപോയി ലഹരി നല്‍കി പീഡിപ്പിക്കുകയായിരുന്നുവത്രെ. പെണ്‍കുട്ടിയെ കൂടുതല്‍ ചോദ്യംചെയ്തപ്പോഴാണ് പത്താംക്ലാസില്‍ പഠിക്കവെ തന്നെ ലഹരിക്കടിമയായിരുന്നുവെന്ന് വെളിപ്പെട്ടത്. സഹപാഠികള്‍ക്കൊപ്പം മംഗളൂരുവിലെ ബാറില്‍ പോയി മദ്യപിച്ചാണ് തുടക്കം. പിന്നീട് സഹപാഠികള്‍ നല്‍കുന്ന കഞ്ചാവിലായിരുന്നു ലഹരി കണ്ടെത്തിയത്. ക്ലാസ് കോംപൗണ്ടില്‍ വച്ച് തന്നെ സ്‌കൂള്‍ അധികൃതരറിയാതെ ചിലര്‍ കഞ്ചാവ് നല്‍കിയിരുന്നതായി പറയുന്നു. പ്ലസ്ടുവരെ തുടര്‍ന്ന ശീലം പഠനം കഴിഞ്ഞും തുടരുകയായിരുന്നു. പലപ്പോഴും ലഹരിക്കായി മംഗളൂരുവിലെ നിഗൂഢ കേന്ദ്രങ്ങളിലേക്കും പോയിക്കൊണ്ടിരുന്നു. ആറുമാസം മുമ്പ് വിവാഹിതയായെങ്കിലും വഴിവിട്ട ജീവിതം തിരിച്ചറിഞ്ഞ ഭര്‍ത്താവ് വിവാഹമോചനത്തിന് തയ്യാറെടുത്തിരിക്കുകയാണെന്നും പറയുന്നു. കഞ്ചാവ് മാഫിയക്കെതിരെ പൊലീസ് നടപടി ശക്തമാക്കി മുന്നേറുമ്പോള്‍ പലപ്പോഴും ഇത്തരം കേസുകളില്‍ രേഖാമൂലമുള്ള പരാതി ലഭിക്കാത്തത് ഫലപ്രദമായ നടപടി സ്വീകരിക്കുന്നതില്‍ പൊലീസിനും തടസ്സമുണ്ടാക്കുന്നു.
കസ്റ്റഡിയിലെടുത്ത വിദ്യാര്‍ത്ഥികളെയും പെണ്‍കുട്ടിയേയും സി.ഐ. അബ്ദുല്‍റഹീമിന്റെ നേതൃത്വത്തില്‍ പൊലീസ് ചോദ്യം ചെയ്തുവരുന്നു.



Recent News
  ഓട്ടോഡ്രൈവറെ ആളുമാറി മര്‍ദ്ദിച്ചു

  കാറ്റ് എന്‍.ഡി.എക്ക് അനുകൂലം-രവീശതന്ത്രി

  കഞ്ചാവ് എത്തിച്ചത് വിശാഖപട്ടണത്തുനിന്ന്; കാസര്‍കോട്ട് പിടിയിലായത് ലഹരിമാഫിയാസംഘത്തിലെ പ്രധാനകണ്ണികള്‍

  ബൈക്കുകള്‍ കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവ് ആസ്പത്രിയില്‍ മരിച്ചു; മറ്റൊരു യുവാവിന് ഗുരുതരം

  ഡോ. ആമിനയുടെ വീട്ടില്‍ സൗഹൃദത്തിന്റെ ഊഞ്ഞാലിലാടി പി.ടി. ഉഷയും പഴയ സഹപാഠികളും

  ചള്ളങ്കയം സി.എച്ച്. അബ്ദുല്ല മുസ്ലിയാര്‍ അന്തരിച്ചു

  പെര്‍ളയില്‍ വീടിന്റെ പൂട്ട് പൊളിച്ച് 26 പവന്‍ സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നു

  വാഹനത്തിലേക്ക് മാറ്റുന്നതിനിടെ മാര്‍ബിള്‍ വീണ് മൂന്ന് പേര്‍ക്ക് പരിക്ക്

  കുമ്പളയില്‍ 3 വയസ്സുകാരിക്ക് സൂര്യാഘാതമേറ്റു

  കുട്ടികളെ വാഹനങ്ങളില്‍ കുത്തിനിറച്ച് കൊണ്ടുപോകുന്നതിനെതിരെ കര്‍ശന നടപടിയെന്ന് പൊലീസ്

  യുവാവിനെ ബൈക്ക് തടഞ്ഞ് മര്‍ദ്ദിച്ചതായി പരാതി

  കുമ്പളയിലെ ക്ഷേത്രക്കവര്‍ച്ച; വിരലടയാളം ലഭിച്ചു

  മുഖ്യാതിഥിയായി പി.ടി. ഉഷ എത്തി; ക്ഷയരോഗ ദിനാചരണത്തിന് തുടക്കമായി

  കാഞ്ഞങ്ങാട്ടും കുറ്റിക്കോലിലും 2 പേര്‍ക്ക് സൂര്യതാപമേറ്റു

  ടിപ്പര്‍ ലോറി മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്