updated on:2018-03-12 07:10 PM
പരീക്ഷയെ ഭയന്ന് ആത്മഹത്യക്ക് ശ്രമിച്ച വിദ്യാര്‍ത്ഥി മരിച്ചു

www.utharadesam.com 2018-03-12 07:10 PM,
നീര്‍ച്ചാല്‍: എസ്.എസ്.എല്‍.സി പരീക്ഷ ഭയന്ന് ആത്മഹത്യക്ക് ശ്രമിച്ച വിദ്യാര്‍ത്ഥി മരിച്ചു. ബെള്ളൂര്‍ നെട്ടണിഗെ നിടിയടുക്കത്തെ നാഗരാജിന്റെ മകന്‍ ചരണ്‍രാജ് (15) ആണ് മരിച്ചത്. വീടിന് സമീപത്തെ തൊഴുത്തില്‍ ഈമാസം ഒമ്പതിനാണ് സഹോദരിയുടെ ചൂരിദാര്‍ ഷാളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്. കര്‍ണാടക സുള്ള്യപ്പദവ് സര്‍വ്വോദയ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്. എട്ടാംതിയതി മോഡല്‍ പരീക്ഷയെഴുതിയ ശേഷം അധ്യാപകരോട് പോലും പറയാതെ ചരണ്‍രാജ് സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങി. പരീക്ഷയ്ക്ക് പോകുന്നില്ലെന്നും വീട്ടുകാരോട് പറഞ്ഞിരുന്നുവത്രെ. അത് അത്രകാര്യമാക്കിയിരുന്നില്ല. നൂറ് ശതമാനം വിജയം ഉറപ്പിക്കുന്നതിനുള്ള കോച്ചിങ്ങാണ് സ്‌കൂളില്‍ നടന്നുവന്നിരുന്നത്. 43 വിദ്യാര്‍ത്ഥികളില്‍ പിന്നോക്കം നില്‍ക്കുന്ന ചരണ്‍രാജ് അടക്കമുള്ളവര്‍ ഈ കാമ്പയിനില്‍ ഉണ്ടായിരുന്നു. ആദൂര്‍ പൊലീസ് അന്വേഷിച്ചുവരുന്നു. ഭാഗീരഥിയാണ് അമ്മ. സഹോദരി: ചൈതന്യ.



Recent News
  വ്യാപാരി തൂങ്ങിമരിച്ച നിലയില്‍

  ബസ് ഡ്രൈവര്‍ ഹൃദയാഘാതം മൂലം മരിച്ചു

  എലിപ്പനി ബാധിച്ച് ഗൃഹനാഥന്‍ മരിച്ചു

  മോട്ടോര്‍ നന്നാക്കുന്നതിനിടെ റിട്ട.ബാങ്ക് മാനേജര്‍ കിണറ്റില്‍ വീണ് മരിച്ചു

  യുവാവിനെ കാണാതായി

  റോഡും വെളിച്ചവുമില്ല; കുമ്പള എസ്.ടി. കോളനി നിവാസികള്‍ക്ക് ദുരിതം തന്നെ

  പുലിക്കുന്നിലെ പഴയ എസ്.പി ഓഫീസ് കെട്ടിടം കാടുമൂടി നശിക്കുന്നു

  അധ്യാപിക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

  യുവതിയുടെ ഹണിട്രാപ്പില്‍ കുടുങ്ങിയവരില്‍ വ്യാപാരികളും രാഷ്ട്രീയനേതാക്കളും

  തൊഴിലാളി പണിശാലയില്‍ കഴുത്തിന് മുറിവേറ്റ് മരിച്ച നിലയില്‍

  മാങ്ങാട് സ്വദേശി അബുദാബിയില്‍ അന്തരിച്ചു

  മുള്ളേരിയയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് പരിക്കേറ്റ ഡിഗ്രിവിദ്യാര്‍ത്ഥി മരിച്ചു

  അതിജീവനത്തിന് കൈതാങ്ങായി തന്‍ബീഹുല്‍ ഇസ്ലാം നഴ്‌സറി സ്‌കൂളും

  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബിന്ദു ജ്വല്ലറി 1.25 ലക്ഷം രൂപ നല്‍കി

  അവാര്‍ഡ് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി അധ്യാപകന്‍ നിര്‍മ്മല്‍കുമാര്‍