updated on:2018-03-12 07:34 PM
സൂരംബയലില്‍ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരെ അക്രമിച്ചു; രണ്ട് പേര്‍ക്ക് പരിക്ക്, ക്ലബ്ബും ബൈക്കും തകര്‍ത്തു

www.utharadesam.com 2018-03-12 07:34 PM,
സൂരംബയല്‍: സൂരംബയലില്‍ രണ്ട് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ക്ക് അക്രമത്തില്‍ പരിക്കേറ്റു. ഇവര്‍ സഞ്ചരിച്ച ബൈക്കും ഡി.വൈ.എഫ്.ഐ.യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ക്ലബ്ബും തകര്‍ത്തു. ബി.ജെ.പി പ്രവര്‍ത്തകന്റെ ഓട്ടോ റിക്ഷയും തകര്‍ക്കപ്പെട്ടു.
ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് സംഭവം. ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരായ കുമ്പള കുണ്ടങ്കാരടുക്കയിലെ മനോഹരന്‍ (27), സൂരംബയലിലെ സുനില്‍ കുമാര്‍ (26) എന്നിവര്‍ക്കാണ് അക്രമത്തില്‍ പരിക്കേറ്റത്. ഇവരെ കുമ്പളയിലെ ജില്ലാ സഹകരണാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ സൂരംബയല്‍ സ്‌കൂളിന് സമീപത്ത് വെച്ച് ഒരു സംഘം ബി.ജെ.പി. പ്രവര്‍ത്തകര്‍ തടഞ്ഞ് നിര്‍ത്തി അക്രമിക്കുകയും ബൈക്ക് തകര്‍ക്കുകയും ചെയ്യുകയായിരുന്നുവെന്ന് മനോഹരനും സുനില്‍കുമാറും പറഞ്ഞു. ഇതിന് ശേഷം സൂരംബയലില്‍ ഡി.വൈ.എഫ്.ഐ.യുടെ കീഴിലുള്ള കൈരളി ക്ലബ്ബിന് നേരെയും ഒരു സംഘം അക്രമം നടത്തി.
അതേസമയം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണ് അക്രമം നടത്തിയതെന്നും ബി.ജെ.പി. പ്രവര്‍ത്തകന്റെ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോ തല്ലിത്തകര്‍ത്തതായും ബി.ജെ.പി നേതാക്കള്‍ ആരോപിച്ചു. കുമ്പള പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.



Recent News
  നായന്മാര്‍മൂലയില്‍ വീടിന് തീപിടിച്ച് വന്‍ നാശനഷ്ടം

  പതിനേഴുകാരിയെ പീഡിപ്പിച്ചത് ആള്‍മാറാട്ടത്തിലൂടെ; പ്രതിയെ തിരിച്ചറിയാനായില്ല

  മാന്യയില്‍ ആസ്പത്രി മാലിന്യം തള്ളിയത് ജനവാസ കേന്ദ്രത്തില്‍

  കാര്‍ട്ടൂണില്‍ ഷദാബിന് സംസ്ഥാനതലത്തിലും നേട്ടം

  ലോകായുക്ത വഴി മത്സരിച്ച ചെമനാട് സ്‌കൂളിന് ദഫ് മുട്ടില്‍ മിന്നുന്ന നേട്ടം

  പുലിക്കുന്ന് ക്ഷേത്രത്തിലെ മഞ്ചുകാരണവര്‍ അന്തരിച്ചു

  സോങ്കാലില്‍ മരത്തിലിടിച്ച ബസ് നിയന്ത്രണം വിട്ട് മതിലിലേക്ക് പാഞ്ഞുകയറി; 20 പേര്‍ക്ക് പരിക്ക്

  കഞ്ചാവ് ലഹരിയില്‍ ബഹളം; ചോദ്യം ചെയ്ത വ്യാപാരിക്ക് മര്‍ദ്ദനമേറ്റു

  ചന്ദ്രാവതി എണ്‍മകജെ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍

  തണ്ണിമത്തന്‍ കയറ്റിവരികയായിരുന്ന ലോറി കുഴിയിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്ക്

  വീട്ടില്‍ സൂക്ഷിച്ച അഞ്ച് ലിറ്റര്‍ ചാരായവുമായി അറസ്റ്റില്‍

  കുമ്പളയില്‍ അരക്കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

  പെരിയ എയര്‍സ്ട്രിപ്പ്: സാധ്യതക്ക് കരുത്തേകി തുമ്പെ ഏവിയേഷന്‍ ലിമിറ്റഡ് ചെയര്‍മാന്റെ സന്ദര്‍ശനം

  ചെങ്കല്ല് കയറ്റിപ്പോവുകയായിരുന്ന ലോറി വീട്ടുപറമ്പിലേക്ക് മറിഞ്ഞു; ഷെഡ് തകര്‍ന്നു

  മഞ്ചേശ്വരത്തും ഷിറിയയിലും ബസുകള്‍ക്ക് നേരെ കല്ലേറ്; ഡ്രൈവര്‍ക്ക് പരിക്ക്