updated on:2018-03-13 04:54 PM
വിദേശജോലിക്കുള്ള പൊലീസ് വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് : തൊഴില്‍ അന്വേഷകരുടെ ബുദ്ധിമുട്ട് പരിഹരിക്കും-മുഖ്യമന്ത്രി

www.utharadesam.com 2018-03-13 04:54 PM,
തിരുവനന്തപുരം: ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി തേടി പോകുന്നവര്‍ക്ക് നല്‍കി വരുന്ന പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റില്‍ കോടതി വിട്ടയച്ച പഴയ കേസുകള്‍ അടക്കം പരാമര്‍ശിക്കുന്നത് ഗള്‍ഫില്‍ തൊഴില്‍ അന്വേഷകര്‍ക്ക് ദുരിതമാകുന്നതായി നിയമസഭയില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ യുടെ സബ്മിഷന്‍. ഇക്കാര്യം പരിശോധിച്ച് നിയമവശം കൂടി അന്വേഷിച്ച്, സര്‍ട്ടിഫിക്കറ്റിന്റെ മാതൃകയില്‍ ഉചിതമായ മാറ്റം വരുത്താന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി.
ജോലി തേടി പോകുന്നവര്‍ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നത് ചില വിദേശ രാജ്യങ്ങളില്‍ നിര്‍ബന്ധമാക്കിയിട്ടുണ്ടെന്നും നമ്മുടെ ജില്ലാ പൊലീസ് മേധാവികളുടെ ഓഫീസുകളില്‍ നിന്നും പൊലീസ് സ്റ്റേഷനുകളില്‍ നിന്നും ഇപ്പോള്‍ നല്‍കിക്കൊണ്ടിരിക്കുന്ന വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് ജോലി കിട്ടി വിദേശത്ത് പോകുന്നവരെ വിഷമത്തിലാക്കുന്നുവെന്നും എം.എല്‍.എ സബ്മിഷനില്‍ ചൂണ്ടിക്കാട്ടി. നിലവില്‍ കേസില്ലാത്ത ഒരാളായിരിക്കണം ജോലിയില്‍ നിയമിക്കപ്പെടുന്ന ആള്‍ എന്നതാണ് വിദേശങ്ങളിലെ സര്‍ക്കാറുകളുടെയും തൊഴില്‍ ഉടമകളുടെയും ഉദ്ദേശം. വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ നിലവില്‍ കേസില്ല എന്ന് മാത്രം എഴുതിയാല്‍ മതിയാവുന്നിടത്ത് മുമ്പ് പഠിക്കുന്ന കാലത്തോ മറ്റോ ഉണ്ടായിരുന്ന വിദ്യാര്‍ത്ഥി സമരങ്ങളും മറ്റുമായി ബന്ധപ്പെട്ട കേസുകളെ കുറിച്ച് കൂടി പരാമര്‍ശിക്കുന്ന രീതിയിലാണ് പുതിയ വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. പ്രസ്തുത കേസുകള്‍ കോടതിയില്‍ തീര്‍ന്നതും ശിക്ഷിക്കപ്പെടാതെ വിട്ടതുമായിരിക്കാം. എന്നാല്‍ ഇത്തരം കേസുകളെ കുറിച്ച് കൂടി വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ പരാമര്‍ശിക്കുന്നു. ഇത് മൂലം തൊഴില്‍ അന്വേഷകര്‍ ബുദ്ധിമുട്ടിലാകുന്നു. നിരവധി കേസുകളില്‍ പ്രതികളായ വന്‍ കുറ്റവാളികളെയാണോ തങ്ങള്‍ ജോലിയില്‍ പ്രവേശിപ്പിക്കേണ്ടതെന്ന ഭീതിയും ഉത്കണ്ഠയും തൊഴില്‍ ഉടമകളില്‍ ഉണ്ടാവുന്നു. അത് കൊണ്ട് തന്നെ അര്‍ഹമായ പലര്‍ക്കും അകാരണമായി ജോലി നിഷേധിക്കപ്പെടുന്നുവെന്നും എം.എല്‍.എ സബ്മിഷനില്‍ ചൂണ്ടിക്കാട്ടി.



Recent News
  നായന്മാര്‍മൂലയില്‍ വീടിന് തീപിടിച്ച് വന്‍ നാശനഷ്ടം

  പതിനേഴുകാരിയെ പീഡിപ്പിച്ചത് ആള്‍മാറാട്ടത്തിലൂടെ; പ്രതിയെ തിരിച്ചറിയാനായില്ല

  മാന്യയില്‍ ആസ്പത്രി മാലിന്യം തള്ളിയത് ജനവാസ കേന്ദ്രത്തില്‍

  കാര്‍ട്ടൂണില്‍ ഷദാബിന് സംസ്ഥാനതലത്തിലും നേട്ടം

  ലോകായുക്ത വഴി മത്സരിച്ച ചെമനാട് സ്‌കൂളിന് ദഫ് മുട്ടില്‍ മിന്നുന്ന നേട്ടം

  പുലിക്കുന്ന് ക്ഷേത്രത്തിലെ മഞ്ചുകാരണവര്‍ അന്തരിച്ചു

  സോങ്കാലില്‍ മരത്തിലിടിച്ച ബസ് നിയന്ത്രണം വിട്ട് മതിലിലേക്ക് പാഞ്ഞുകയറി; 20 പേര്‍ക്ക് പരിക്ക്

  കഞ്ചാവ് ലഹരിയില്‍ ബഹളം; ചോദ്യം ചെയ്ത വ്യാപാരിക്ക് മര്‍ദ്ദനമേറ്റു

  ചന്ദ്രാവതി എണ്‍മകജെ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍

  തണ്ണിമത്തന്‍ കയറ്റിവരികയായിരുന്ന ലോറി കുഴിയിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്ക്

  വീട്ടില്‍ സൂക്ഷിച്ച അഞ്ച് ലിറ്റര്‍ ചാരായവുമായി അറസ്റ്റില്‍

  കുമ്പളയില്‍ അരക്കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

  പെരിയ എയര്‍സ്ട്രിപ്പ്: സാധ്യതക്ക് കരുത്തേകി തുമ്പെ ഏവിയേഷന്‍ ലിമിറ്റഡ് ചെയര്‍മാന്റെ സന്ദര്‍ശനം

  ചെങ്കല്ല് കയറ്റിപ്പോവുകയായിരുന്ന ലോറി വീട്ടുപറമ്പിലേക്ക് മറിഞ്ഞു; ഷെഡ് തകര്‍ന്നു

  മഞ്ചേശ്വരത്തും ഷിറിയയിലും ബസുകള്‍ക്ക് നേരെ കല്ലേറ്; ഡ്രൈവര്‍ക്ക് പരിക്ക്