updated on:2018-03-13 07:24 PM
വീടിനോട് ചേര്‍ന്ന തൊഴുത്തും റബ്ബര്‍ ഉണക്കപ്പുരയും കത്തി നശിച്ചു; പൊള്ളലേറ്റ് പശു ചത്തു

www.utharadesam.com 2018-03-13 07:24 PM,
പെര്‍ള: വീടിനോട് ചേര്‍ന്ന തൊഴുത്തും റബ്ബര്‍ ഉണക്കപ്പുരയും ഷെഡ്ഡും കത്തി നശിച്ചു. പൊള്ളലേറ്റ് പശു ചത്തു. കാട്ടുകുക്കെ അബ്രാജെയിലെ ശങ്കരനാരായണ പ്രകാശിന്റെ വീട്ടുപറമ്പിലെ തൊഴുത്താണ് കത്തി നശിച്ചത്. ഇന്നലെ വൈകിട്ട് 3 മണിയോടെയാണ് തീപിടിത്തമുണ്ടായത്. തീപടരുമ്പോള്‍ തൊഴുത്തില്‍ കെട്ടിയിരുന്ന പശുക്കളെ മാറ്റിക്കെട്ടുന്നതിനിടെ മേല്‍ക്കൂര ഭാഗം അടര്‍ന്ന് വീണാണ് ഒരു പശു ചത്തത്. സമീപത്ത് ഉണക്കാനിട്ട 350ഓളം റബ്ബര്‍ ഷീറ്റും റോളിംഗ് മിഷനും പൂര്‍ണ്ണമായും കത്തി നശിച്ചു. സമീപത്തെ ഷെഡ്ഡിലുണ്ടായിരുന്ന ഒരു ക്വിന്റല്‍ അടക്കയും പുതിയ വീട് നിര്‍മ്മാണത്തിന്റെ ആവശ്യാര്‍ത്ഥം സൂക്ഷിച്ച മരത്തടികളും കത്തി നശിച്ചു. കാസര്‍കോട്ട് നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് നാട്ടുകാരുടെ സഹായത്തോടെ തീയണച്ചത്. ആറു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.



Recent News
  നായന്മാര്‍മൂലയില്‍ വീടിന് തീപിടിച്ച് വന്‍ നാശനഷ്ടം

  പതിനേഴുകാരിയെ പീഡിപ്പിച്ചത് ആള്‍മാറാട്ടത്തിലൂടെ; പ്രതിയെ തിരിച്ചറിയാനായില്ല

  മാന്യയില്‍ ആസ്പത്രി മാലിന്യം തള്ളിയത് ജനവാസ കേന്ദ്രത്തില്‍

  കാര്‍ട്ടൂണില്‍ ഷദാബിന് സംസ്ഥാനതലത്തിലും നേട്ടം

  ലോകായുക്ത വഴി മത്സരിച്ച ചെമനാട് സ്‌കൂളിന് ദഫ് മുട്ടില്‍ മിന്നുന്ന നേട്ടം

  പുലിക്കുന്ന് ക്ഷേത്രത്തിലെ മഞ്ചുകാരണവര്‍ അന്തരിച്ചു

  സോങ്കാലില്‍ മരത്തിലിടിച്ച ബസ് നിയന്ത്രണം വിട്ട് മതിലിലേക്ക് പാഞ്ഞുകയറി; 20 പേര്‍ക്ക് പരിക്ക്

  കഞ്ചാവ് ലഹരിയില്‍ ബഹളം; ചോദ്യം ചെയ്ത വ്യാപാരിക്ക് മര്‍ദ്ദനമേറ്റു

  ചന്ദ്രാവതി എണ്‍മകജെ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍

  തണ്ണിമത്തന്‍ കയറ്റിവരികയായിരുന്ന ലോറി കുഴിയിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്ക്

  വീട്ടില്‍ സൂക്ഷിച്ച അഞ്ച് ലിറ്റര്‍ ചാരായവുമായി അറസ്റ്റില്‍

  കുമ്പളയില്‍ അരക്കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

  പെരിയ എയര്‍സ്ട്രിപ്പ്: സാധ്യതക്ക് കരുത്തേകി തുമ്പെ ഏവിയേഷന്‍ ലിമിറ്റഡ് ചെയര്‍മാന്റെ സന്ദര്‍ശനം

  ചെങ്കല്ല് കയറ്റിപ്പോവുകയായിരുന്ന ലോറി വീട്ടുപറമ്പിലേക്ക് മറിഞ്ഞു; ഷെഡ് തകര്‍ന്നു

  മഞ്ചേശ്വരത്തും ഷിറിയയിലും ബസുകള്‍ക്ക് നേരെ കല്ലേറ്; ഡ്രൈവര്‍ക്ക് പരിക്ക്