updated on:2018-03-13 08:37 PM
യുവതിയെ ലോഡ്ജില്‍ തുടര്‍ച്ചയായി പീഡിപ്പിച്ച കേസ്: രണ്ടുപേര്‍ പിടിയില്‍, തളങ്കര സ്വദേശിയെ തിരയുന്നു

www.utharadesam.com 2018-03-13 08:37 PM,
കാസര്‍കോട്: തൊക്കോട്ടെ ലോഡ്ജില്‍ മയക്കുമരുന്ന് നല്‍കി യുവതിയെ മൂന്ന് ദിവസം പീഡിപ്പിച്ച കേസില്‍ രണ്ടുപേര്‍ പൊലീസ് പിടിയിലായി. കേസിലെ പ്രതിയായ മറ്റൊരു യുവാവിനെ പൊലീസ് തിരയുന്നു.
പുലിക്കുന്ന് സ്വദേശി സുഹൈല്‍(23), എതിര്‍ത്തോട് സ്വദേശി സൈഫുദ്ദീന്‍ (22) എന്നിവരാണ് പിടിയിലായത്. ഇവര്‍ക്കെതിരെ 376, 342, 362, 506 (1) എന്നീ വകുപ്പുകള്‍ പ്രകാരം ബലാത്സംഗം, അന്യായമായി തടങ്കലില്‍ വെക്കല്‍, ഭീഷണിപ്പെടുത്തല്‍, ചതിച്ച് തട്ടിക്കൊണ്ടുപോകല്‍ എന്നിവയ്ക്ക് കേസെടുത്തു. പീഡനത്തിനിരയായ യുവതിയുടെ പരാതിയിലാണ് കേസെടുത്തത്. ലഹരി നല്‍കി മയക്കിയാണ് പീഡിപ്പിച്ചതെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നുണ്ടെങ്കിലും ലഹരി വസ്തുക്കള്‍ കണ്ടെടുക്കാത്തതിനാല്‍ നാര്‍ക്കോട്ടിക്‌സ് വകുപ്പ് ചേര്‍ത്തിട്ടില്ല. സംഘത്തിലുണ്ടായിരുന്ന മൂന്നാമന് വേണ്ടി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. തളങ്കര ദീനാര്‍ നഗറിലെ ഇജുവിനെയാണ് തിരയുന്നത്. ഇയാള്‍ക്കെതിരെ നേരത്തെയും കേസുള്ളതായി പൊലീസ് പറഞ്ഞു. മാര്‍ച്ച് 7ന് ഭര്‍ത്താവിന്റെ മാങ്ങാട്ടെ വീട്ടില്‍ നിന്ന് ബന്ധുവിനോടൊപ്പം ഇറങ്ങിയ യുവതിയെ ലോഡ്ജില്‍ രണ്ടുപേര്‍ പീഡിപ്പിച്ചതായി പരാതിയില്‍ പറയുന്നു. ബന്ധുവായ യുവാവാണ് ഇവര്‍ക്ക് ഒത്താശചെയ്തതെന്ന് പൊലീസ് പറയുന്നു. സി.ഐ. സി.എ അബ്ദുല്‍ റഹീം, എസ്.ഐ. പി. അജിത്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.



Recent News
  ഓട്ടോഡ്രൈവറെ ആളുമാറി മര്‍ദ്ദിച്ചു

  കാറ്റ് എന്‍.ഡി.എക്ക് അനുകൂലം-രവീശതന്ത്രി

  കഞ്ചാവ് എത്തിച്ചത് വിശാഖപട്ടണത്തുനിന്ന്; കാസര്‍കോട്ട് പിടിയിലായത് ലഹരിമാഫിയാസംഘത്തിലെ പ്രധാനകണ്ണികള്‍

  ബൈക്കുകള്‍ കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവ് ആസ്പത്രിയില്‍ മരിച്ചു; മറ്റൊരു യുവാവിന് ഗുരുതരം

  ഡോ. ആമിനയുടെ വീട്ടില്‍ സൗഹൃദത്തിന്റെ ഊഞ്ഞാലിലാടി പി.ടി. ഉഷയും പഴയ സഹപാഠികളും

  ചള്ളങ്കയം സി.എച്ച്. അബ്ദുല്ല മുസ്ലിയാര്‍ അന്തരിച്ചു

  പെര്‍ളയില്‍ വീടിന്റെ പൂട്ട് പൊളിച്ച് 26 പവന്‍ സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നു

  വാഹനത്തിലേക്ക് മാറ്റുന്നതിനിടെ മാര്‍ബിള്‍ വീണ് മൂന്ന് പേര്‍ക്ക് പരിക്ക്

  കുമ്പളയില്‍ 3 വയസ്സുകാരിക്ക് സൂര്യാഘാതമേറ്റു

  കുട്ടികളെ വാഹനങ്ങളില്‍ കുത്തിനിറച്ച് കൊണ്ടുപോകുന്നതിനെതിരെ കര്‍ശന നടപടിയെന്ന് പൊലീസ്

  യുവാവിനെ ബൈക്ക് തടഞ്ഞ് മര്‍ദ്ദിച്ചതായി പരാതി

  കുമ്പളയിലെ ക്ഷേത്രക്കവര്‍ച്ച; വിരലടയാളം ലഭിച്ചു

  മുഖ്യാതിഥിയായി പി.ടി. ഉഷ എത്തി; ക്ഷയരോഗ ദിനാചരണത്തിന് തുടക്കമായി

  കാഞ്ഞങ്ങാട്ടും കുറ്റിക്കോലിലും 2 പേര്‍ക്ക് സൂര്യതാപമേറ്റു

  ടിപ്പര്‍ ലോറി മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്