updated on:2018-04-12 08:58 PM
വികസനം ആദ്യം കയ്ക്കും; പിന്നെ മധുരിക്കും -മുഖ്യമന്ത്രി

www.utharadesam.com 2018-04-12 08:58 PM,
കാറഡുക്ക: റോഡ് വികസനമടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് ആദ്യമുണ്ടാവുന്ന ബുദ്ധിമുട്ട് വികസനം ആദ്യം കയ്ക്കുന്നതിന്റെയും പിന്നീട് മധുരിക്കുന്നതിന്റെയും ഉദാഹരണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് കെട്ടിടം കര്‍മ്മന്തൊടിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നാടിന്റെ വികസനത്തിന് പ്രാദേശിക സര്‍ക്കാറുകളുടെ പങ്കാളിത്തം ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ വിചാരിച്ചതുപോലെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ല. ഈ അവസ്ഥ മാറണം. വികസന പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി ജനങ്ങള്‍ അല്‍പം ത്യാഗം സഹിക്കേണ്ടിവരുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. പി. കരുണാകരന്‍ എം.പി, എം.എല്‍.എമാരായ കെ.കുഞ്ഞിരാമന്‍, എം. രാജഗോപാലന്‍, ജില്ലാ കലക്ടര്‍ കെ.ജീവന്‍ബാബു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഓമനാ രാമചന്ദ്രന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.Recent News
  ക്ഷേത്ര ദര്‍ശനത്തിന് പോകുന്നതിനിടെ വീട്ടമ്മ തീവണ്ടി തട്ടിമരിച്ചു

  കാസര്‍കോട്ട് വീണ്ടും ഒപ്പുമരം തളിര്‍ക്കുന്നു; എന്‍.എസ് മാധവനും സി.വിയും അലയന്‍സിയറും എത്തും

  ചെര്‍ക്കള-കല്ലടുക്ക റോഡ് പുനര്‍നിര്‍മ്മാണത്തിന് ടെണ്ടര്‍ വിളിച്ചു

  'സംസ്ഥാന നേതാക്കളുടെ അറസ്റ്റ് സി.പി.എമ്മിന്റെ തീക്കളി'

  അഡൂരില്‍ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് കോണ്‍ക്രീറ്റ് തൊഴിലാളി മരിച്ചു

  ബായാറില്‍ പശുക്കടത്ത് വാഹനം തടയുന്ന ദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതിന് ദമ്പതികളെ വീട്ടില്‍ കയറി അക്രമിച്ചു

  നന്മയെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നത് മഹത്തായ ദൗത്യം-ജില്ലാ പൊലീസ് മേധാവി

  പ്രസ്‌ക്ലബ്ബ് ഫുട്‌ബോള്‍ ഷൂട്ടൗട്ട്: ഷൈജു ജേതാവായി

  നഗരത്തിലെ റോഡുകള്‍ തകര്‍ന്ന് കുഴികള്‍; ദുരിതത്തിലായി യാത്രക്കാര്‍

  അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

  ചൂരിപ്പള്ളത്തെ കവര്‍ച്ച: 50 പേര്‍ നിരീക്ഷണത്തില്‍; നാടുവിട്ട മൂന്നുപേരെ തിരയുന്നു

  തിയേറ്റര്‍ കെട്ടിടം പൊളിക്കുന്നതിനിടെ സ്ലാബ് അടര്‍ന്നുവീണ് ഏഴ് തൊഴിലാളികള്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

  കൂറ്റന്‍ മരം കടപുഴകിവീണു; ചെര്‍ക്കള-പെര്‍ള റൂട്ടില്‍ ഗതാഗതം മുടങ്ങി

  പിലാങ്കട്ടയില്‍ വീട് തകര്‍ന്ന് രണ്ടുപേര്‍ക്ക് പരിക്ക്

  ക്ലാസ്‌മേറ്റ്‌സ് സിനിമാനിര്‍മ്മാതാവിനോട് പൊലീസുദ്യോഗസ്ഥര്‍ 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതായി ആരോപണം