updated on:2018-04-13 08:33 PM
മെഡിക്കല്‍ ഷോപ്പ് ജീവനക്കാരന്റെ അപകട മരണം ഭാര്യാവീട്ടിലേക്ക് പോകുന്നതിനിടെ

www.utharadesam.com 2018-04-13 08:33 PM,
മുള്ളേരിയ: കാസര്‍കോട് റൂബി മെഡിക്കല്‍ ജീവനക്കാരന്‍ പള്ളഞ്ചി കാട്ടിപ്പാറയിലെ ചന്ദ്രന്‍ എന്ന ബേബി (56) ലോറിയിടിച്ച് മരിച്ചത് ഭാര്യാവീട്ടിലേക്ക് പോകാനായി റോഡ് മുറിച്ചുകടക്കുന്നതിനിടെ. ഇന്നലെ രാത്രി 8.45ഓടെ കാറഡുക്ക 13-ാം മൈല്‍ ചായിത്തലത്ത് വെച്ചാണ് അപകടം. ജോലി കഴിഞ്ഞ് മുള്ളേരിയയില്‍ ബസിറങ്ങി ഇവിടെ നിന്ന് ഓട്ടോയിലാണ് 13-ാം മൈലിലെത്തിയത്. ചായിത്തലത്തെ ഭാര്യാവീട്ടിലേക്ക് പോകാനായി റോഡ് മുറിച്ചുകടക്കുന്നതിനിടെ ബംഗളൂരുവിലേക്ക് പോവുകയായിരുന്ന ലോറി ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ചന്ദ്രനെ നാട്ടുകാര്‍ കാസര്‍കോട്ടെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൂന്ന് പതിറ്റാണ്ടോളമായി കാസര്‍കോട്ടെ വിവിധ മെഡിക്കല്‍ ഷോപ്പുകളിലായി ജോലി ചെയ്തുവരികയായിരുന്നു.
കാട്ടിപ്പാറയിലെ പരേതനായ ദാമോദരന്‍നായര്‍-മങ്ങത്ത് കാര്‍ത്യായനി ദമ്പതികളുടെ മകനാണ്. ഭാര്യ: ജ്യോതിരൂപ. മക്കള്‍: ദൃശ്യ, ദര്‍ശന. മരുമകന്‍: രാജേഷ് (കുവൈത്ത് എയര്‍പോര്‍ട്ട്). സഹോദരങ്ങള്‍: ഇന്ദുദേവ് (കണ്ടക്ടര്‍), ബാബുരാജ് (സതേണ്‍ റെയില്‍വേ), ഷൈനി, കസ്തൂരി, പ്രസന്ന. ചന്ദ്രന്റെ മരണവിവരമറിഞ്ഞ് കുവൈത്തിലുള്ള മകള്‍ ദൃശ്യ നാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം ചന്ദ്രന്റെ മൃതദേഹം ചായിത്തലത്തെ ഭാര്യാവീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് കാട്ടിപ്പാറയിലെ വീട്ടുപറമ്പില്‍ സംസ്‌കരിക്കും.



Recent News
  വ്യാപാരി തൂങ്ങിമരിച്ച നിലയില്‍

  ബസ് ഡ്രൈവര്‍ ഹൃദയാഘാതം മൂലം മരിച്ചു

  എലിപ്പനി ബാധിച്ച് ഗൃഹനാഥന്‍ മരിച്ചു

  മോട്ടോര്‍ നന്നാക്കുന്നതിനിടെ റിട്ട.ബാങ്ക് മാനേജര്‍ കിണറ്റില്‍ വീണ് മരിച്ചു

  യുവാവിനെ കാണാതായി

  റോഡും വെളിച്ചവുമില്ല; കുമ്പള എസ്.ടി. കോളനി നിവാസികള്‍ക്ക് ദുരിതം തന്നെ

  പുലിക്കുന്നിലെ പഴയ എസ്.പി ഓഫീസ് കെട്ടിടം കാടുമൂടി നശിക്കുന്നു

  അധ്യാപിക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

  യുവതിയുടെ ഹണിട്രാപ്പില്‍ കുടുങ്ങിയവരില്‍ വ്യാപാരികളും രാഷ്ട്രീയനേതാക്കളും

  തൊഴിലാളി പണിശാലയില്‍ കഴുത്തിന് മുറിവേറ്റ് മരിച്ച നിലയില്‍

  മാങ്ങാട് സ്വദേശി അബുദാബിയില്‍ അന്തരിച്ചു

  മുള്ളേരിയയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് പരിക്കേറ്റ ഡിഗ്രിവിദ്യാര്‍ത്ഥി മരിച്ചു

  അതിജീവനത്തിന് കൈതാങ്ങായി തന്‍ബീഹുല്‍ ഇസ്ലാം നഴ്‌സറി സ്‌കൂളും

  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബിന്ദു ജ്വല്ലറി 1.25 ലക്ഷം രൂപ നല്‍കി

  അവാര്‍ഡ് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി അധ്യാപകന്‍ നിര്‍മ്മല്‍കുമാര്‍