updated on:2018-04-14 07:13 PM
ജബ്ബാര്‍വധം: മൂന്നു പേരെ കോടതി വിട്ടു

www.utharadesam.com 2018-04-14 07:13 PM,
പെര്‍ള: യൂത്ത് കോണ്‍ഗ്രസ് പെര്‍ള ടൗണ്‍ കമ്മിറ്റി സെക്രട്ടറിയായിരുന്ന ജബ്ബാറിനെ കൊലപ്പെടുത്തിയ കേസില്‍ മൂന്നു പേരെ ഹൈക്കോടതി വിട്ടു. ഗൂഢാലോചന കേസില്‍ പ്രതി ചേര്‍ത്തിരുന്ന നടുബയല്‍ അബ്ദുല്ല, സുധാക മാസ്റ്റര്‍, യശ്വന്ത് എന്നിവരെയാണ് കോടതി വിട്ടത്. 2009 നവംബര്‍ 3ന് ഉക്കിനടുക്കയില്‍ വെച്ചാണ് ജബ്ബാറിനെ കൊലപ്പെടുത്തിയത്. കേസ് ബദിയടുക്ക പൊലീസ് ആയിരുന്നു ആദ്യം അന്വേഷിച്ചിരുന്നത്. അന്വേഷണത്തിന് പുരോഗതിയില്ലെന്ന് കാട്ടി ജബ്ബാറിന്റെ പിതാവ് അച്ചു ഹൈക്കോടതിയെ സമീപിച്ചതിനെത്തുടര്‍ന്ന് പിന്നീട് സി.ബി.ഐ. അന്വേഷണം തുടങ്ങി. 14 പേരാണ് പ്രതികളെന്ന് സി.ബി.ഐ കണ്ടെത്തിയിരുന്നു. എന്നാല്‍ ഏഴു പേരെ 2012ല്‍ കോടതി വിട്ടു. മറ്റു ഏഴുപേരെ ഇരട്ട ജീവപര്യന്തത്തിന് ശിക്ഷിച്ചു. മഹേഷ്, ബഷീര്‍, നീലഗിരി മൊയ്തു, രവി എന്നിവര്‍ക്ക് നേരിട്ട് പങ്കുള്ളതായി കണ്ടെത്തി. ഇവര്‍ക്കൊപ്പം ശിക്ഷിച്ച നടുബയല്‍ അബ്ദുല്ല, സുധാക മാസ്റ്റര്‍, യശ്വന്ത് എന്നിവര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. സാക്ഷി വിസ്താരത്തില്‍ ഇവര്‍ക്കെതിരെ തെളിവില്ലെന്ന് പറഞ്ഞാണ് വിട്ടത്.Recent News
  ക്ഷേത്ര ദര്‍ശനത്തിന് പോകുന്നതിനിടെ വീട്ടമ്മ തീവണ്ടി തട്ടിമരിച്ചു

  കാസര്‍കോട്ട് വീണ്ടും ഒപ്പുമരം തളിര്‍ക്കുന്നു; എന്‍.എസ് മാധവനും സി.വിയും അലയന്‍സിയറും എത്തും

  ചെര്‍ക്കള-കല്ലടുക്ക റോഡ് പുനര്‍നിര്‍മ്മാണത്തിന് ടെണ്ടര്‍ വിളിച്ചു

  'സംസ്ഥാന നേതാക്കളുടെ അറസ്റ്റ് സി.പി.എമ്മിന്റെ തീക്കളി'

  അഡൂരില്‍ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് കോണ്‍ക്രീറ്റ് തൊഴിലാളി മരിച്ചു

  ബായാറില്‍ പശുക്കടത്ത് വാഹനം തടയുന്ന ദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതിന് ദമ്പതികളെ വീട്ടില്‍ കയറി അക്രമിച്ചു

  നന്മയെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നത് മഹത്തായ ദൗത്യം-ജില്ലാ പൊലീസ് മേധാവി

  പ്രസ്‌ക്ലബ്ബ് ഫുട്‌ബോള്‍ ഷൂട്ടൗട്ട്: ഷൈജു ജേതാവായി

  നഗരത്തിലെ റോഡുകള്‍ തകര്‍ന്ന് കുഴികള്‍; ദുരിതത്തിലായി യാത്രക്കാര്‍

  അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

  ചൂരിപ്പള്ളത്തെ കവര്‍ച്ച: 50 പേര്‍ നിരീക്ഷണത്തില്‍; നാടുവിട്ട മൂന്നുപേരെ തിരയുന്നു

  തിയേറ്റര്‍ കെട്ടിടം പൊളിക്കുന്നതിനിടെ സ്ലാബ് അടര്‍ന്നുവീണ് ഏഴ് തൊഴിലാളികള്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

  കൂറ്റന്‍ മരം കടപുഴകിവീണു; ചെര്‍ക്കള-പെര്‍ള റൂട്ടില്‍ ഗതാഗതം മുടങ്ങി

  പിലാങ്കട്ടയില്‍ വീട് തകര്‍ന്ന് രണ്ടുപേര്‍ക്ക് പരിക്ക്

  ക്ലാസ്‌മേറ്റ്‌സ് സിനിമാനിര്‍മ്മാതാവിനോട് പൊലീസുദ്യോഗസ്ഥര്‍ 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതായി ആരോപണം