updated on:2018-04-16 05:47 PM
കാസര്‍കോട്ട് അപ്രഖ്യാപിത ഹര്‍ത്താല്‍; ജനജീവിതം സ്തംഭിച്ചു

വാഹനങ്ങള്‍ തടഞ്ഞതിനെത്തുടര്‍ന്ന് നായന്മാര്‍മൂലയിലെത്തിയ പൊലീസ്‌
www.utharadesam.com 2018-04-16 05:47 PM,
കാസര്‍കോട്: കാസര്‍കോട്ട് അപ്രഖ്യാപിത ഹര്‍ത്താല്‍. ജനജീവിതം സ്തംഭിച്ചു. കാസര്‍കോട് നഗരത്തിലും സമീപ പ്രദേശങ്ങളിലും കടകമ്പോളങ്ങള്‍ പൂര്‍ണ്ണമായും അടഞ്ഞുകിടക്കുകയാണ്. കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെ ബസുകളും ടാക്‌സികളും നിരത്തിലിറങ്ങിയില്ല. രാവിലെ കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വീസ് നടത്തിയെങ്കിലും ചിലയിടങ്ങളിലുണ്ടായ റോഡ് തടസ്സപ്പെടുത്തലും കല്ലേറും കാരണം പിന്നീട് ബസോട്ടം നിലച്ചു. ചില ഭാഗങ്ങളില്‍ റോഡ് തടസ്സപ്പെടുത്തിയിരിക്കുകയാണ്. നിരവധി പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അഞ്ചിടങ്ങളില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി.
ജമ്മുകാശ്മീരില്‍ എട്ടുവയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയതില്‍ പ്രതിഷേധിചെന്നോണം നവമാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം ഹര്‍ത്താലെന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇത് പലരും ഏറ്റുപിടിച്ചതോടെയാണ് കാസര്‍കോട്ട് ഹര്‍ത്താല്‍ പ്രതീതിയുണ്ടായത്. ചെര്‍ക്കള, അണങ്കൂര്‍, നായന്മാര്‍മൂല, ചട്ടഞ്ചാല്‍, കുണിയ, പെരിയാട്ടടുക്കം, മേല്‍പറമ്പ് തുടങ്ങിയ ഇടങ്ങളില്‍ രാവിലെ ഒരു സംഘം ആളുകള്‍ റോഡ് തടസ്സപ്പെടുത്തി. പിന്നീട് പൊലീസ് എത്തി പിന്തിരിപ്പിക്കുകയായിരുന്നു. നായന്മാര്‍മൂലയില്‍ കൂട്ടംകൂടി നിന്നവരെ സി.ഐ ബാബു പെരിങ്ങയത്തിന്റെ നേതൃത്വത്തില്‍ വിരട്ടിയോടിക്കുകയായിരുന്നു. ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആലംപാടി റോഡ് തടസ്സപ്പെടുത്തുകയുണ്ടായി.
ഇന്ന് പുലര്‍ച്ചെ നാലാംമൈലില്‍ റോഡിന് കുറുകെ ചെത്തുകല്ലിട്ട് റോഡ് തടസ്സപ്പെടുത്തി. കുണിയയില്‍ നിന്ന് കാസര്‍കോട്ടേക്ക് വരികയായിരുന്ന ഇര്‍ഷാദും കുടുംബവും സഞ്ചരിച്ച കാര്‍ ചെത്തുകല്ലില്‍ തട്ടി നിയന്ത്രണം വിട്ടു. ഭാഗ്യം കൊണ്ടാണ് കാര്‍ മറിയാത്തത്. ഡീസല്‍ ടാങ്ക് പൊട്ടിയിട്ടുണ്ട്. ചെര്‍ക്കളയില്‍ റോഡ് തടഞ്ഞ നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. തീവണ്ടി മാര്‍ഗ്ഗം കാസര്‍കോട് റെയില്‍വേ സ്റ്റേഷനിലെത്തിയ നിരവധി പേര്‍ വാഹനങ്ങള്‍ കിട്ടാത്തത് കാരണം കുടുങ്ങി.
കുമ്പളയില്‍ ഇന്ന് രാവിലെ രണ്ടു കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. കണ്ടക്ടര്‍ക്ക് പരിക്കേറ്റു. രണ്ടുബസുകളുടേയും ഗ്ലാസ് തകര്‍ന്നു. മാവിനക്കട്ടയില്‍ വെച്ചാണ് മലബാര്‍ ബസിന് നേരെ കല്ലേറുണ്ടായത്. കണ്ടക്ടര്‍ ബായാറിലെ ദേവപ്പ(45)ക്ക് പരിക്കേറ്റു. കുമ്പള പാലത്തിന് സമീപം വെച്ചാണ് കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസിന് നേരെ കല്ലേറുണ്ടായത്. ആര്‍ക്കും പരിക്കില്ല. ഇന്ന് രാവിലെ ബന്തിയോട്ട് വാഹനങ്ങള്‍ തടഞ്ഞതിനെ തുടര്‍ന്ന് ഹര്‍ത്താല്‍ അനുകൂലികളും പൊലീസും ഏറെ നേരം ഉന്തും തള്ളുമുണ്ടായി. ഇതില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നയാബസാര്‍ ജനപ്രിയയില്‍ മംഗളൂരുവില്‍ നിന്ന് കാസര്‍കോട്ടേക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസിന് നേരേ ഇന്നലെ രാത്രി കല്ലേറുണ്ടായി. ഡ്രൈവര്‍ ജോണ്‍ മാത്യുവിന് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ അണങ്കൂരില്‍ വെച്ചും രാവിലെ ബേവിഞ്ചയിലും മൊഗ്രാല്‍പുത്തൂരിലും കെ.എസ്.ആര്‍.ടി.സി ബസിന് നേരെ കല്ലേറുണ്ടായി. ചിലയിടങ്ങളില്‍ ബൈക്കുകളിലെത്തിയ സംഘം കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍മാരെ ഭീഷണിപ്പെടുത്തി. ബസോട്ടം നിലച്ചതിനാല്‍ നിരവധി പേരാണ് കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ കുടുങ്ങിയത്. രാവിലെ 9.45ന് ശേഷമാണ് കെ. എസ്.ആര്‍.ടി.സി ബസുകള്‍ നിര്‍ത്തിവെച്ചത്. മംഗലാപുരത്തേക്ക് പൊലീസ് അകമ്പടിയോടെ 11 മണിയോടെ രണ്ട് ബസുകള്‍ ഓടിച്ചു. ചന്ദ്രഗിരി വഴി കണ്ണൂരിലേക്ക് ഏഴ് ബസുകളും ഓടിച്ചു. സുള്ള്യ, പുത്തിഗെ തുടങ്ങിയ ഭാഗങ്ങളിലേക്കുള്ള സര്‍വീസും നിലച്ചു.


കടകള്‍ അടപ്പിക്കാനുള്ള ശ്രമത്തിനിടെ മഞ്ചേശ്വരത്ത് സംഘര്‍ഷം; പൊലീസുകാര്‍ക്ക് പരിക്ക്, ഗ്രനേഡ് പ്രയോഗിച്ചു

മഞ്ചേശ്വരം: മഞ്ചേശ്വരം കീര്‍ത്തീശ്വരയില്‍ കടകള്‍ അടപ്പിക്കാന്‍ ഒരു സംഘം ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. ഇന്നലെ രാത്രി എട്ട്മണിയോടെയാണ് സംഭവം. കൂട്ടംകൂടി നിന്നവരെ പിന്തിരിപ്പിക്കാന്‍ പൊലീസ് ലാത്തിവീശി. എന്നിട്ടും പിന്തിരിയാത്തതിനെ തുടര്‍ന്ന് ഗ്രനേഡ് പ്രയോഗിക്കുകയുണ്ടായി. എട്ട് തവണ ഗ്രനേഡ് പ്രയോഗിച്ചു. കല്ലേറിലും കുപ്പിയേറിലും രണ്ടുപൊലീസുകാര്‍ക്ക് പരിക്കേറ്റു. അഡീ. എസ്.ഐ ബാലകൃഷ്ണന്‍, സിവില്‍ പൊലീസ് ഓഫീസര്‍ ചന്ദ്രു എന്നിവര്‍ക്കാണ് പരിക്കേറ്റത്. പൊലീസിനെ അക്രമിച്ചതിന് അയ്യര്‍കട്ടയിലെ ദേവരാജ്, നിഖില്‍, സുധീഷ് തുടങ്ങി പത്തുപേര്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു.കടകള്‍ അടപ്പിക്കാന്‍ ശ്രമിച്ചതിന് സയ്യിദ് (29), താഹിം(29) എന്നിവരെ അറസ്റ്റ് ചെയ്തു. കടകള്‍ക്ക് നേരെ കല്ലേറുണ്ടായി.
ബന്തിയോട്ട് പൊലീസും ആള്‍ക്കൂട്ടവും തമ്മിലുണ്ടായ ഉന്തും തള്ളും
ബസ് ഓട്ടം നിലച്ചതിനെത്തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ കുടുങ്ങിയ യാത്രക്കാര്‍



Recent News
  പൊലീസുദ്യോഗസ്ഥര്‍ക്കെതിരായ പരാതികള്‍; കാസര്‍കോട് ജില്ലയില്‍ പ്രത്യേക അന്വേഷണ സംവിധാനങ്ങള്‍ വേണമെന്ന ആവശ്യം ശക്തമാകുന്നു

  തോക്കും തിരകളും പിടികൂടിയ സംഭവം; തീഹാര്‍ ജയിലില്‍ നിന്നും കൊണ്ടുവന്ന മുംബൈ സ്വദേശിയെ കാസര്‍കോട് ജയിലിലടച്ചു

  പലിശക്കുവാങ്ങിയ പണത്തിന്റെ പേരില്‍ യുവതിയെ ജനലില്‍ കെട്ടിയിട്ട് മര്‍ദിച്ച കേസില്‍ വിചാരണ തുടങ്ങി

  റോഡില്‍ മാര്‍ഗതടസ്സം സൃഷ്ടിച്ചവരെ പിന്തിരിപ്പിക്കാനെത്തിയ പൊലീസിനെ ആക്രമിച്ച കേസില്‍ ഒരു പ്രതി റിമാണ്ടില്‍

  ബഡ്‌സ് സ്‌കൂള്‍ പ്രവര്‍ത്തന സജ്ജമായി; ചെലവുകള്‍ എങ്ങനെ വഹിക്കുമെന്നോര്‍ത്ത് കുമ്പഡാജെ പഞ്ചായത്തിന് ആധിയേറി

  ഫഹദ് വധം: പ്രതിയുടെ മനോനില പരിശോധിച്ച ഡോക്ടറെ വിസ്തരിക്കും

  നഗരത്തിലെ ഹോട്ടലിലെ മോഷണം: പ്രതിയെ തിരിച്ചറിഞ്ഞു

  വഴിയാത്രക്കാരെ കല്ലെറിയുകയും പൊലീസിനെ അക്രമിക്കുകയും ചെയ്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍

  ആക്‌സില്‍ പൊട്ടി ബസ് റോഡിലേക്ക് ചെരിഞ്ഞു

  യാത്രക്കിടെ പോസ്റ്റ്മാനില്‍ നിന്ന് നഷ്ടപ്പെട്ട പാസ്‌പോര്‍ട്ടുകളും പാന്‍കാര്‍ഡും പൊലീസ് സാന്നിധ്യത്തില്‍ കൈമാറി

  നഗരത്തിലെ സാഗര്‍ ഹോട്ടലില്‍ നിന്ന് 80,000 രൂപ കവര്‍ന്നു; മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ സി.സി.ടി.വി. ക്യാമറയില്‍

  ബസിന് കല്ലെറിഞ്ഞ കേസില്‍ യുവാവ് അറസ്റ്റില്‍

  ദമ്പതികളെ അക്രമിച്ച കേസില്‍ അറസ്റ്റിലായ യുവാവ് നേരത്തെ മൂന്നുകേസുകളില്‍ പ്രതി

  കാണാതായ കോളേജ് വിദ്യാര്‍ത്ഥിയെ ഗോവ ബീച്ചില്‍ കണ്ടതായി വിവരം; കാര്‍ ഉപേക്ഷിച്ച നിലയില്‍

  ബൈക്ക് മറിഞ്ഞ് പൊലീസുകാരന്‍ മരിച്ചത് വീട്ടിലേക്ക് പോകുന്നതിനിടെ