updated on:2018-04-16 05:47 PM
സ്‌കൂട്ടറില്‍ കടത്തുന്നതിനിടെ 9.5 കിലോ കഞ്ചാവുമായി പിടിയിലായ മൂന്നുപേര്‍ റിമാണ്ടില്‍

www.utharadesam.com 2018-04-16 05:47 PM,
കാസര്‍കോട്: സ്‌കൂട്ടറില്‍ കടത്തുന്നതിനിടെ 9.5 കിലോ കഞ്ചാവുമായി പിടിയിലായ മൂന്നുപേരെ കോടതി റിമാണ്ട് ചെയ്തു. നെല്ലിക്കട്ട സാലത്തടുക്ക ലക്ഷം വീട് കോളനിയിലെ പി.എം ഇക്ബാല്‍ (33), നെല്ലിക്കട്ട സന്നടുക്കയിലെ എ.കെ അബ്ദുല്‍ നൗഷാദ് (29), നെല്ലിക്കട്ട ആമുനഗറിലെ അബ്ദുല്‍ റസാഖ്(31) എന്നിവരാണ് റിമാണ്ടിലായത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ജില്ലാ പൊലീസ് മേധാവി കെ.ജി സൈമണിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തെ തുടര്‍ന്ന് പൊലീസ് സംഘം കാസര്‍കോട്-മംഗളൂരു ദേശീയ പാതയില്‍ സി.പി.സി.ആര്‍.ഐക്ക് സമീപം നടത്തിയ പരിശോധനക്കിടെയാണ് പിടിയിലാവുന്നത്. ഇക്ബാലിനെതിരെയും നൗഷാദിനെതിരേയും നേരത്തേയും കഞ്ചാവ് കേസുണ്ട്. ഇക്ബാല്‍ കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കഞ്ചാവ്, കളവ് കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. നൗഷാദിനെതിരെ വടകരയിലും കാഞ്ഞങ്ങാട്ടും കഞ്ചാവ് കടത്ത് കേസുണ്ട്. റസാഖും മറ്റൊരു കേസില്‍ പ്രതിയാണ്. ആന്ധ്രാപ്രദേശില്‍ നിന്ന് ബംഗളൂരുവിലെത്തിക്കുന്ന കഞ്ചാവ് മംഗളൂരുവിലെ മൊത്ത വിതരണ കേന്ദ്രത്തിലെത്തിച്ച് അവിടെ നിന്ന് ചില്ലറയായി കാസര്‍കോട്ടെത്തിച്ച് വില്‍പ്പന നടത്തുകയാണ് സംഘത്തിന്റെ രീതിയെന്ന് പൊലീസ് പറഞ്ഞു. എസ്.ഐ ഹസൈനാര്‍ കുട്ടി, ഫിലിപ് തോമസ്, സി.കെ ബാലകൃഷ്ണന്‍, കെ.പി.വി രാജീവന്‍, കെ.നാരായണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടിച്ചത്.



Recent News
  ചാമുണ്ഡിക്കുന്നില്‍ വീണ്ടും പുലിയെ കണ്ടു

  സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരന്‍ തൂങ്ങിമരിച്ച നിലയില്‍

  വൃദ്ധന്‍ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

  കുഞ്ചത്തൂരില്‍ സംഘര്‍ഷം; പൊലീസ് ഗ്രാനേഡ് പ്രയോഗിച്ചു, നാലുപേര്‍ക്ക് പരിക്ക്

  വനമേഖലയില്‍ സൂക്ഷിച്ച 400 ലിറ്റര്‍ വാഷ് പിടിച്ചു

  മംഗളൂരു വിമാനത്താവളം വഴി സ്വര്‍ണക്കടത്ത്; 3 ദിവസത്തിനിടെ പിടിയിലായത് 4 കാസര്‍കോട് സ്വദേശികള്‍

  ക്ഷേത്രത്തില്‍ ആഘോഷത്തിനെത്തിയ സ്ത്രീയുടെ മൂന്നരപവന്‍ മാല നഷ്ടപ്പെട്ടു

  മഞ്ചേശ്വരത്ത് അയ്യപ്പ ഭക്തന്‍ തീവണ്ടി തട്ടി മരിച്ചു

  ഹര്‍ത്താല്‍: ജനം വലഞ്ഞു

  കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂള്‍ പ്യൂണിന് പരിക്ക്

  അബ്ദുല്‍റഹ്മാന്‍ അല്‍ജുനൈദ് ബാഖവി അന്തരിച്ചു

  ക്രിക്കറ്റ് മത്സരത്തിനിടെ പന്ത് മുഖത്ത് കൊണ്ട് പരിക്ക്

  ചിറ്റാരിക്കാല്‍ സ്വദേശി വെടിയേറ്റ് മരിച്ച സംഭവത്തില്‍ ബാഗമണ്ഡലം പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി

  പ്രമുഖ സഹകാരി സി. മാധവന്‍ അന്തരിച്ചു

  വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മധ്യവയസ്‌ക്കന്‍ പിടിയില്‍