updated on:2018-05-13 06:33 PM
മാലിന്യക്കൂമ്പാരം നിറഞ്ഞു; ഉപ്പള ചീഞ്ഞുനാറുന്നു

www.utharadesam.com 2018-05-13 06:33 PM,
ഉപ്പള: ഉപ്പളയിലും പരിസര പ്രദേശങ്ങളിലും മാലിന്യം മൂലം ജനങ്ങള്‍ പൊറുതി മുട്ടുന്നു. പലയിടത്തും മാലിന്യക്കൂമ്പാരം കാരണം പരിസരം ചീഞ്ഞുനാറുകയാണ്. ഉപ്പള, കൈക്കമ്പ, നയാബസാര്‍, ബന്തിയോട് എന്നിവിടങ്ങളിലാണ് മാലിന്യക്കൂമ്പാരം കുന്ന് കൂടിക്കിടക്കുന്നത്. മാലിന്യം യഥാ സമയം നീക്കം ചെയ്യാതെ മംഗല്‍പ്പാടി പഞ്ചായത്ത് അധികൃതര്‍ മൗനം പാലിക്കുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു. മഴക്ക് മുമ്പ് മാലിന്യങ്ങള്‍ നീക്കിയില്ലെങ്കില്‍ പകര്‍ച്ച വ്യാധി അടക്കമുള്ള രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.
മാലിന്യക്കൂമ്പാരത്തില്‍ നിന്ന് ഭക്ഷിക്കാന്‍ എത്തുന്ന പട്ടിക്കൂട്ടം കാല്‍നട യാത്രക്കാരെ അക്രമിക്കുന്നത് പതിവ് കാഴ്ചയാണ്. മാസങ്ങള്‍ക്ക് മുമ്പ് ഉപ്പളയിലെ മാലിന്യക്കൂമ്പാരത്തിന് സമീപത്ത് നിന്ന് പട്ടിക്കൂട്ടം കാല്‍നട യാത്രക്കാരായ പിഞ്ചുകുഞ്ഞടക്കം എട്ടോളം പേരെ കടിച്ച് പരിക്കേല്‍പ്പിച്ചിരുന്നു.
ദേശീയ പാതയോരത്തെ വീടുകളില്‍ നിന്നും വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും മാലിന്യം കൊണ്ട് വന്ന് റോഡരികിലാണ് തള്ളുന്നത്. ഇത് നിയന്ത്രിക്കാന്‍ ഒരു നടപടിയുമില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് മംഗല്‍പാടി പഞ്ചായത്ത് അധികൃതര്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ ഉപ്പള ടൗണിന്റെ പല ഭാഗങ്ങളിലും പ്ലാസ്റ്റിക് വീപ്പകള്‍ നിക്ഷേപിച്ചിരുന്നു. ഇവ പൊട്ടിപ്പൊളിഞ്ഞെങ്കിലും പുനഃസ്ഥാപിച്ചില്ല. എത്രയും പെട്ടെന്ന് മാലിന്യങ്ങള്‍ നീക്കം ചെയ്തില്ലെങ്കില്‍ നിമയപരമായി മുന്നോട്ട് പോകുമെന്ന് വ്യാപാരികള്‍ പറഞ്ഞു.



Recent News
  ബേക്കല്‍ എ.എസ്.ഐയെ വെട്ടിപ്പരിക്കേല്‍പിച്ച കേസില്‍ മൂന്നുപേര്‍ കൂടി അറസ്റ്റില്‍

  ഓഡിറ്റോറിയത്തില്‍ നിന്ന് വൃദ്ധയുടെ മാല പൊട്ടിച്ച സ്ത്രീകള്‍ സി.സി.ടി.വിയില്‍ കുടുങ്ങി

  ക്ഷേത്ര ഭണ്ഡാരം കുത്തി തുറന്ന് പണം കവര്‍ന്നു; ചിക്കന്‍ സ്റ്റാളിലും കവര്‍ച്ചാശ്രമം

  കേരളത്തിന്റെ ചരിത്ര നേട്ടത്തിന് മുഹമ്മദ് അസ്ഹറുദ്ദീന്റെ മികച്ച കീപ്പിങ്ങ്

  വധശ്രമക്കേസില്‍ പ്രതികള്‍ റിമാണ്ടില്‍

  തേങ്ങ മോഷണക്കേസില്‍ പ്രതിക്ക് ഒരുവര്‍ഷം തടവ്

  കെ.എസ്.ആര്‍.ടി.സി. ബസ് ഡ്രൈവറെ മര്‍ദ്ദിച്ചതിന് കേസ്

  എ.എസ്.ഐയെ വെട്ടിയ കേസില്‍ പ്രതി റിമാണ്ടില്‍; കാപ്പ ചുമത്തുമെന്ന് പൊലീസ്

  ഗ്യാരേജ് ഉടമയെ മര്‍ദ്ദിച്ചതായി പരാതി

  കാസര്‍കോട് സ്വദേശികള്‍ കടത്തിയ 27 ലക്ഷത്തിന്റെ സ്വര്‍ണ്ണം പിടിച്ചു; ഒരാള്‍ അറസ്റ്റില്‍

  പെട്രോള്‍ പമ്പില്‍ നിന്ന് കവര്‍ന്ന അലമാര തടയണയില്‍ ഉപേക്ഷിച്ച നിലയില്‍

  ഭാസ്‌കരന്റെ മരണത്തില്‍ ദുരൂഹതയില്ലെന്ന് നിഗമനം

  ചാക്കുകെട്ടുകളിലാക്കി സൂക്ഷിച്ച മണല്‍ പിടിച്ചു

  ഗോവന്‍ നിര്‍മ്മിത മദ്യവുമായി യുവാവ് അറസ്റ്റില്‍

  ബൈക്കില്‍ കടത്തുകയായിരുന്ന അരക്കിലോ കഞ്ചാവുമായി ഷിറിയ സ്വദേശി അറസ്റ്റില്‍