updated on:2018-05-13 07:22 PM
ജില്ലയില്‍ ഡെങ്കിപ്പനി വ്യാപകമാകുന്നു; ജനങ്ങള്‍ ഭീതിയില്‍

www.utharadesam.com 2018-05-13 07:22 PM,
കാസര്‍കോട്: ജില്ലയില്‍ ഡെങ്കിപ്പനി വ്യാപകമാകുന്നത് ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നു. രണ്ടാഴ്ചക്കകം തന്നെ ജില്ലയിലെ വിവിധ ഭാഗങ്ങളിലായി 101 പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചതായാണ് ആരോഗ്യവിഭാഗത്തിന്റെ കണക്ക്. 2018 ജനുവരി മുതല്‍ ഇതുവരെ ഡെങ്കിപ്പനി ബാധിതരുടെ കണക്ക് 211 ആണ്. മലയോരപ്രദേശങ്ങളിലാണ് കൂടുതലായും ഡെങ്കിപ്പനി ബാധിതരുള്ളത്. ഇന്നലെ ആദിവാസി യുവാവ് മാലോത്തെ മധു ഡെങ്കിപ്പനി ബാധിച്ച് മരിച്ചത് മലയോര വാസികളെ കടുത്ത ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഈ ഭാഗത്ത് ഡെങ്കിപ്പനി ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരും ഏറെയാണ്.
തെങ്ങുകളുടെയും കവുങ്ങുകളുടെയും തോട്ടങ്ങള്‍ ഏറെയുള്ള പ്രദേശങ്ങളിലാണ് ഡെങ്കിപ്പനി ബാധിതര്‍ കൂടുതലുള്ളത്. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ഈഡിസ് കൊതുകുകള്‍ മുട്ടയിടുകയും പിന്നീട് കൊതുകുകള്‍ പെരുകി രോഗം പരത്തുകയും ചെയ്യുന്നു. തോട്ടങ്ങളിലെ പാളകളിലും മറ്റും വെള്ളംകെട്ടിക്കിടക്കുന്നത് പതിവാണ്. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പിന്റെ നിര്‍ദേശമുണ്ടെങ്കിലും പലയിടങ്ങളിലും ഇത് പാലിക്കപ്പെടുന്നില്ല. കഴിഞ്ഞ ഒരാഴ്ചക്കിടെ പെയ്ത മഴ സാംക്രമികരോഗങ്ങള്‍ പടരാന്‍ ഇടവരുത്തിയിട്ടുണ്ട്. നഗരങ്ങളിലും ഗ്രാമങ്ങളിലും കൊതുകുകളും കൂത്താടികളും വളരുന്ന സ്ഥിതിവിശേഷം ഇന്നും നിലനില്‍ക്കുന്നുണ്ട്. ശുചീകരണപ്രവര്‍ത്തനങ്ങള്‍ യഥാസമയം നടക്കുന്നില്ല. നഗരസഭകളും ത്രിതല പഞ്ചായത്തുകളും ശുചീകരണപ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടപ്പാക്കാന്‍ മുന്‍കൈയെടുക്കുന്നില്ലെന്നാണ് ആക്ഷേപം.



Recent News
  അണ്ടര്‍-14 ജില്ലാ ക്രിക്കറ്റ് ടീമിനെ തുഷാര്‍ ബി.കെ നയിക്കും

  പെയിന്റിങ് ജോലിക്കിടെ വീണ് പരിക്കേറ്റ തൊഴിലാളി മരിച്ചു

  വിദ്യാര്‍ത്ഥി വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍

  കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിയെ കാണാതായി

  എ.കെ അബ്ദുല്‍ റഹ്മാന്‍ മുസ്ല്യാര്‍ അന്തരിച്ചു

  ഓണ്‍ലൈന്‍ വ്യാപാര ഏജന്റെന്ന് ധരിപ്പിച്ച് തട്ടിപ്പ് നടത്തിയവരെ പിടിച്ചത് കോട്ടയത്ത് വെച്ച്

  വയോധികയുടെ സ്വര്‍ണ്ണാഭരണങ്ങളുമായി മുങ്ങിയ കാസര്‍കോട് സ്വദേശിനി റിമാണ്ടില്‍

  ദേശീയപാതയിലെ ചെരിവ് വിനയാകുന്നു; ഷിറിയയില്‍ ലോറിമറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്ക്

  നടപടി വരുമെന്ന പ്രഖ്യാപനത്തിനിടയിലും പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നു

  അസുഖത്തെ തുടര്‍ന്ന് ചുമട്ട് തൊഴിലാളി മരിച്ചു

  ക്വാറി തൊഴിലാളി തൂങ്ങി മരിച്ചു

  ബഷീര്‍ കുമ്പള അന്തരിച്ചു

  കൂട്ടുകാരോടൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

  രാഷ്ട്ര പാരമ്പര്യം കാക്കാന്‍ സര്‍ക്കാരിനും കോടതിക്കും തുല്യ ബാധ്യതയെന്ന് സമസ്ത പ്രസിഡണ്ട്

  സൂററ്റ് എന്‍.ഐ.ടി എം.ടെക്ക് പരീക്ഷയില്‍ കാസര്‍കോട് സ്വദേശിനിക്ക് ഒന്നാം റാങ്ക്