updated on:2018-05-16 06:01 PM
ശാസ്ത്രീയരീതിയിലുള്ള മാലിന്യസംസ്‌കരണ പ്ലാന്റുകളില്ല; നഗരങ്ങളിലും ഗ്രാമങ്ങളിലും മാലിന്യങ്ങള്‍ സര്‍വ്വത്ര

www.utharadesam.com 2018-05-16 06:01 PM,
കാസര്‍കോട്: നാട് ഡെങ്കിപ്പനി ഭീതിയില്‍ കഴിയുമ്പോഴും ഇതിന്റെ ഉറവിടമായ മാലിന്യങ്ങള്‍ നിര്‍മ്മാര്‍ജനം ചെയ്യാതെ അധികാരികള്‍ നിസ്സംഗതയില്‍. ജില്ലയിലെ മൂന്നുനഗരസഭകളുടെയും പഞ്ചായത്തുകളുടെയും പരിധികളില്‍ മാലിന്യങ്ങള്‍ കുമിഞ്ഞുകൂടുന്നത് പൊതുജനാരോഗ്യത്തിന് കടുത്ത ഭീഷണിയായി മാറുകയാണ്. കാഞ്ഞങ്ങാട്, നീലേശ്വരം, കാസര്‍കോട് നഗരസഭകളുടെ പരിധികളില്‍ മാലിന്യങ്ങള്‍ പരക്കെ നിറഞ്ഞിട്ടും ഇവ യഥാസമയം നീക്കം ചെയ്യാന്‍ ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നും നടപടികളൊന്നുമുണ്ടാകുന്നില്ല. കാഞ്ഞങ്ങാട് മത്സ്യമാര്‍ക്കറ്റ് പരിസരത്തും റെയില്‍വെ സ്റ്റേഷന്‍ റോഡിന് സമീപവും കുമിഞ്ഞുകൂടിയ മാലിന്യങ്ങള്‍ മഴയില്‍ ചീഞ്ഞളിഞ്ഞ് പുഴുക്കള്‍ നുരയ്ക്കുകയാണ്. ഡെങ്കിപ്പനി പരത്തുന്ന കൊതുകുകളും ഈ മാലിന്യങ്ങളില്‍ മുട്ടയിട്ട് പെരുകിയിട്ടുണ്ട്. നീലേശ്വരം മെയിന്‍ ബസാറിലും മാര്‍ക്കറ്റ് റോഡിലും മാലിന്യങ്ങളുണ്ട്. കാസര്‍കോട് നഗരസഭാപരിധിയില്‍ കാസര്‍കോട് ടൗണിലും സമീപപ്രദേശമായ ചെര്‍ക്കളയിലും അങ്ങിങ്ങായി മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് പതിവാണ്. മൂന്നുനഗരസഭകളിലും മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കാനുള്ള സംവിധാനങ്ങളൊന്നും നിലവില്‍ വന്നിട്ടില്ല. നീലേശ്വരത്തും ചെമ്മട്ടംവയല്‍ ട്രഞ്ചിംഗ് ഗ്രൗണ്ടിലും കാസര്‍കോട്ടെ കേളുഗുഡ്ഡെയിലും ശാസ്ത്രീയമായ രീതിയില്‍ മാലിന്യസംസ്‌കരണപ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികളും യാഥാര്‍ത്ഥ്യമായില്ല. മാലിന്യങ്ങള്‍ ശാസ്ത്രീയ മാര്‍ഗത്തില്‍ സംസ്‌കരിക്കാത്തതുകാരണം കേളുഗുഡ്ഡെയിലെയും ചെമ്മട്ടംവയലിലെയും ട്രഞ്ചിംഗ് ഗ്രൗണ്ടുകള്‍ക്ക് സമീപം താമസിക്കുന്നവര്‍ സമരപരമ്പരകള്‍ നടത്തിയിരുന്നു. ഇവിടങ്ങളില്‍ താമസിക്കുന്നവര്‍ക്ക് കൂട്ടിയിട്ടമാലിന്യങ്ങള്‍ കത്തിക്കുന്നതുമൂലം വിഷപ്പുക ശ്വസിച്ച് പല തരത്തിലുള്ള അസുഖങ്ങള്‍ പിടിപെട്ടതോടെയാണ് എതിര്‍പ്പ് രൂക്ഷമായത്. ഇതോടെ ഈ ഗ്രൗണ്ടുകളില്‍ മാലിന്യനിക്ഷേപം വര്‍ഷങ്ങളായി നടക്കാറില്ല. ദേശീയപാതയോരത്തും പുഴകളിലും കോഴി അവശിഷ്്ടങ്ങള്‍ തള്ളുന്നത് പതിവാണ്. ചന്ദ്രഗിരിപ്പുഴയിലും കാര്യങ്കോട് പുഴയിലും ഇപ്പോഴും മാലിന്യനിക്ഷേപം നടക്കുന്നുണ്ട്. മലയോരപ്രദേശങ്ങളിലെ ചെറുതും വലുതുമായ പുഴകളും മലിനമാണ്. ചട്ടഞ്ചാലിനും ചെര്‍ക്കളക്കും ഇടയില്‍ ദേശീയപാതയോരത്ത് രാത്രികാലങ്ങളില്‍ നടത്തുന്ന മാലിന്യനിക്ഷേപവും പകര്‍ച്ചവ്യാധികള്‍ പടരാന്‍ കാരണമാകുന്നു. തദ്ദേശസ്ഥാപനങ്ങള്‍ ശുചീകരണത്തിന്റെ കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തുന്നില്ലെന്ന വിമര്‍ശനവും ഇതോടെ ശക്തമാണ്. ആരോഗ്യപ്രവര്‍ത്തകര്‍ വീടുകള്‍ കയറി ബോധവല്‍ക്കരണം നടത്തുന്നുണ്ടെങ്കിലും പ്രായോഗിക നടപടികള്‍ ഉണ്ടാകുന്നില്ല. അതിനിടെ ഉപ്പളയിലെ മാലിന്യക്കൂമ്പാരം നീക്കാത്തതിനെതിരെ പ്രതിഷേധം ശക്തമായപ്പോള്‍ പഞ്ചായത്ത് അധികൃതര്‍ നടപടി സ്വീകരിച്ചതുടങ്ങിയത് ജനങ്ങള്‍ക്ക് ആശ്വാസമായി. വ്യാപാരികളെയും ഫല്‍റ്റില്‍ താമസിക്കുന്നവരെയും പഞ്ചായത്ത് ചര്‍ച്ചക്ക് വിളിച്ച് പ്രശ്‌നത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തി.
ഇന്നലെ വൈകുന്നേരം 3 മണിയോടെയാണ് വ്യാപാരികളെയും ഫല്‍റ്റ് താമസക്കാരെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള ചര്‍ച്ച നടത്തിയത്. പൊതുസ്ഥലങ്ങളില്‍ തള്ളുന്ന മാലിന്യങ്ങളില്‍ ഭൂരിഭാഗവും കച്ചവടസ്ഥാപനങ്ങളില്‍ നിന്നും ഫല്‍റ്റില്‍ നിന്നും കൊണ്ടുവരുന്നവയാണ്. ഈ സാഹചര്യത്തിലാണ് മാലിന്യനിക്ഷേപത്തില്‍ നിന്നും ഇവരെ പിന്തിരിപ്പിക്കാനും മാലിന്യങ്ങള്‍ അവരവര്‍ തന്നെ സംസ്‌കരിക്കുന്നതിന് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കാനുമായി പഞ്ചായത്ത് മുന്‍കൈയെടുത്ത് ചര്‍ച്ച നടത്തിയത്.




T.K Prabhakaran
WRITER


Recent News
  മുംബൈയിലെ വ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ വിദ്യാര്‍ത്ഥി റിമാണ്ടില്‍; മൂന്നുപേരെ തിരയുന്നു

  വൊര്‍ക്കാടിയിലെ വിദ്യാര്‍ത്ഥിയുടെ മരണം വീണ് പരിക്കേറ്റത് മൂലമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

  പൊതുസ്ഥലത്ത് അടികൂടിയ സംഘം പൊലീസിന്റെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തി; നാലുപേര്‍ അറസ്റ്റില്‍

  റോഡിലെ ഇറക്കത്തില്‍ സ്‌കൂട്ടര്‍ മറിഞ്ഞ് പോസ്റ്റുമാന്‍ മരിച്ചു

  ഒമ്പത് വയസുകാരിക്ക് അശ്ലീല ചിത്രം കാട്ടിയ യുവാവിന് 3 വര്‍ഷം കഠിന തടവ്

  സഹോദരങ്ങളടക്കം മൂന്നു പേര്‍ക്ക് ഡെങ്കിപ്പനി

  കല്ല്യാണ ദിവസം ഇഫ്താര്‍ ഒരുക്കി യൂത്ത് കോണ്‍. നേതാവ്

  ഹൈമാസ്റ്റ് ലൈറ്റ് സ്വിച്ച് ഓണ്‍ കര്‍മ്മം നടത്തി

  ഇന്‍ഷുറന്‍സ് മാനേജര്‍ അറിയാതെ അക്കൗണ്ടില്‍ നിന്ന് മൂന്നുതവണയായി പണം പിന്‍വലിച്ചു

  തെരുവ് കച്ചവടക്കാരെ പുനരധിവസിപ്പിക്കാന്‍ 43 ലക്ഷം രൂപയുടെ പദ്ധതിയുമായി നഗരസഭ

  ഭര്‍ത്താവ് ഉപേക്ഷിച്ചു; എന്‍ഡോസള്‍ഫാന്‍ ഇരയായ ആദിവാസി യുവതിയെ സര്‍ക്കാറും അവഗണിക്കുന്നു

  പ്രകൃതിവിരുദ്ധപീഡനം: നാലുകേസുകളില്‍ പ്രതിയായ അമ്പതുകാരന്‍ അറസ്റ്റില്‍

  വോര്‍ക്കാടിയില്‍ മരമില്ലിന് സമീപം പരിക്കുകളോടെ അബോധാവസ്ഥയില്‍ കണ്ട ഒമ്പത് വയസുകാരന്‍ മരിച്ചു

  മുംബൈയിലെ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു; രണ്ടുപേര്‍ അറസ്റ്റില്‍

  ബാലചന്ദ്രന്‍ നീലേശ്വരത്തിന് അന്ത്യാഞ്ജലി