updated on:2018-05-16 06:28 PM
കീഴൂര്‍ സ്വദേശി മൂന്നാറില്‍ ഷോക്കേറ്റ് മരിച്ചു

www.utharadesam.com 2018-05-16 06:28 PM,
കാസര്‍കോട്: കീഴൂര്‍ സ്വദേശിയായ യുവാവ് മൂന്നാറില്‍ ഷോക്കേറ്റ് മരിച്ചു. കീഴൂരിലെ സുബൈര്‍-സുഹ്‌റ ദമ്പതികളുടെ മകന്‍ അബ്ദുല്ല(37)യാണ് മരിച്ചത്.
ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം. മൂന്നാറില്‍ എക്‌സ്‌പോ കൗണ്ടറിലേക്ക് വയര്‍ വലിക്കുന്ന ജോലിക്കിടെയായിരുന്നു അപകടം. തിരുവല്ലയില്‍ താമസിച്ച് ഓട്ടോ ഡ്രൈവറായി ജോലി ചെയ്തുവരുന്ന അബ്ദുല്ല മൂന്നാറില്‍ നടക്കുന്ന എക്‌സ്‌പോയില്‍ ഇലക്ട്രിക് സാധനങ്ങളുടെ കൗണ്ടര്‍ നടത്താനായി കൂട്ടുകാര്‍ക്കൊപ്പം എത്തിയതായിരുന്നു. കൗണ്ടറിലേക്ക് വൈദ്യുതി ലൈന്‍ വലിക്കാനുള്ള ശ്രമത്തിനിടെയാണ് ഷോക്കേറ്റതെന്നാണ് വിവരം.
ഉടന്‍ തന്നെ മൂന്നാറിലെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. മുട്ടത്തൊടി സ്വദേശിനി താഹിറയാണ് ഭാര്യ. 11 വയസുള്ള അഫ്‌ന ഏക മകളാണ്. സഹോദരങ്ങള്‍: ഫൈസല്‍, സമീര്‍, ഹനീഫ, ഷാഹിന.



Recent News
  അണ്ടര്‍-14 ജില്ലാ ക്രിക്കറ്റ് ടീമിനെ തുഷാര്‍ ബി.കെ നയിക്കും

  പെയിന്റിങ് ജോലിക്കിടെ വീണ് പരിക്കേറ്റ തൊഴിലാളി മരിച്ചു

  വിദ്യാര്‍ത്ഥി വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍

  കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിയെ കാണാതായി

  എ.കെ അബ്ദുല്‍ റഹ്മാന്‍ മുസ്ല്യാര്‍ അന്തരിച്ചു

  ഓണ്‍ലൈന്‍ വ്യാപാര ഏജന്റെന്ന് ധരിപ്പിച്ച് തട്ടിപ്പ് നടത്തിയവരെ പിടിച്ചത് കോട്ടയത്ത് വെച്ച്

  വയോധികയുടെ സ്വര്‍ണ്ണാഭരണങ്ങളുമായി മുങ്ങിയ കാസര്‍കോട് സ്വദേശിനി റിമാണ്ടില്‍

  ദേശീയപാതയിലെ ചെരിവ് വിനയാകുന്നു; ഷിറിയയില്‍ ലോറിമറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്ക്

  നടപടി വരുമെന്ന പ്രഖ്യാപനത്തിനിടയിലും പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നു

  അസുഖത്തെ തുടര്‍ന്ന് ചുമട്ട് തൊഴിലാളി മരിച്ചു

  ക്വാറി തൊഴിലാളി തൂങ്ങി മരിച്ചു

  ബഷീര്‍ കുമ്പള അന്തരിച്ചു

  കൂട്ടുകാരോടൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

  രാഷ്ട്ര പാരമ്പര്യം കാക്കാന്‍ സര്‍ക്കാരിനും കോടതിക്കും തുല്യ ബാധ്യതയെന്ന് സമസ്ത പ്രസിഡണ്ട്

  സൂററ്റ് എന്‍.ഐ.ടി എം.ടെക്ക് പരീക്ഷയില്‍ കാസര്‍കോട് സ്വദേശിനിക്ക് ഒന്നാം റാങ്ക്