updated on:2018-05-16 06:32 PM
ബന്ധുവിനെ രക്ഷിക്കാന്‍ ബലാത്സംഗമെന്ന് വ്യാജ പരാതി: കേസ് പിന്‍വലിക്കുന്നതായി അറിയിച്ച് പെണ്‍കുട്ടി കോടതിയില്‍

www.utharadesam.com 2018-05-16 06:32 PM,
കാസര്‍കോട്: ബന്ധുവായ യുവാവില്‍ നിന്നും ഗര്‍ഭം ധരിച്ച ശേഷം ഉത്തരവാദിത്വം നിരപരാധിയായ യുവാവില്‍ ആരോപിച്ച് ബലാത്സംഗപരാതി നല്‍കിയ പെണ്‍കുട്ടി കേസ് പിന്‍വലിക്കുന്നതായി അറിയിച്ച് കോടതിയില്‍ ഹരജി നല്‍കി. ബദിയടുക്ക പൊലീസ് രജിസ്റ്റര്‍ ചെയ്ത ബലാത്സംഗക്കേസിലെ പരാതിക്കാരിയായ ഉപ്പിനങ്ങാടി സ്വദേശിനിയാണ് കേസ് പിന്‍വലിക്കുന്നതായി അറിയിച്ചുകൊണ്ട് ജില്ലാ അഡീഷണല്‍ സെഷന്‍സ് (ഒന്ന്) കോടതിയെ സമീപിച്ചത്. 2016 നവംബര്‍ 16നാണ് അടുക്കസ്ഥലയിലെ നവീന്‍കുമാര്‍ തന്നെ ബലാത്സംഗത്തിനിരയാക്കിയെന്നും ഇതേ തുടര്‍ന്ന് താന്‍ ഗര്‍ഭിണിയാണെന്നും ചൂണ്ടിക്കാട്ടി അന്ന് പതിനേഴ് വയസ് പ്രായമുണ്ടായിരുന്ന പെണ്‍കുട്ടി ബദിയടുക്ക പൊലീസില്‍ പരാതി നല്‍കിയത്. ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്നു പറഞ്ഞ് പെണ്‍കുട്ടിയെ പെര്‍ള ടൗണില്‍ നിന്ന് കൂട്ടിക്കൊണ്ടുപോയ നവീന്‍കുമാര്‍ മല്ലം ക്ഷേത്രത്തിന് സമീപത്തെ ലോഡ്ജില്‍ വെച്ച് ബലാത്സംഗം ചെയ്തുവെന്നായിരുന്നു പരാതി. പൊലീസ് നവീന്‍കുമാറിനെതിരെ ബലാത്സംഗത്തിന് കേസെടുക്കുകയും അറസ്റ്റിലായ യുവാവ് ഇരുപതുദിവസത്തോളം റിമാണ്ടില്‍ കഴിയുകയും ചെയ്തിരുന്നു. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തില്‍ നവീന്‍കുമാറിനെതിരെ നല്‍കിയ പരാതി വ്യാജമാണെന്ന് തെളിഞ്ഞു.
പെണ്‍കുട്ടിയെ ബന്ധുവായ യുവാവാണ് ഗര്‍ഭിണിയാക്കിയതെന്നും ഇക്കാര്യം പുറംലോകമറിഞ്ഞാലുള്ള മാനഹാനി ഭയന്ന് ഈ യുവാവിന്റെ നിര്‍ദേശപ്രകാരമാണ് നവീന്‍കുമാറിനെ കേസില്‍ കുടുക്കിയതെന്നും പൊലീസ് കണ്ടെത്തി. വ്യാജപരാതി നല്‍കിയ പെണ്‍കുട്ടിക്കും ബന്ധുവായ യുവാവിനുമെതിരെ നടപടികള്‍ വേണമെന്നും നിരപരാധിയായ യുവാവിനെ കേസില്‍ നിന്നും ഒഴിവാക്കണമെന്നും വ്യക്തമാക്കി പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു.
ഇപ്പോള്‍ പത്തൊമ്പതുവയസുള്ള പെണ്‍കുട്ടിക്ക് പരാതി നല്‍കിയ സമയമായതിനാല്‍ യഥാര്‍ഥപ്രതിയായ ബന്ധുവിനെതിരെ പോക്‌സോനിയമപ്രകാരമുള്ള നടപടിക്രമങ്ങളുമായി പൊലീസ് മുന്നോട്ടുപോകുന്നതിനിടെയാണ് തന്നെ ആരും പീഡിപ്പിച്ചിട്ടില്ലെന്നും കേസ് പിന്‍വലിക്കുന്നതായും അറിയിച്ച് പെണ്‍കുട്ടി ഇന്നലെ കോടതിയിലെത്തിയത്.
ഹരജി സ്വീകരിച്ച കോടതി ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട കേസിന്റെ ഡയറി ഹാജരാക്കാന്‍ ഉത്തരവിട്ടു. 17ന് പെണ്‍കുട്ടിയുടെ ഹരജിയില്‍ കോടതി വിധി പറയും.



Recent News
  തുളുനാടിന്റെ വികസനത്തിന് വേണ്ടി ശബ്ദിച്ച എം.എല്‍.എയെന്ന് മുഖ്യമന്ത്രി

  പി.ബി. അബ്ദുല്‍റസാഖ് എം.എല്‍.എ.അന്തരിച്ചു

  ഉറൂസ് കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ അക്രമ ശ്രമം; അഞ്ചുപേര്‍കൂടി അറസ്റ്റില്‍

  വിവാഹ വീട്ടില്‍ പോയി മടങ്ങുന്നതിനിടെ പാലത്തില്‍ നിന്ന് വീണ് മരിച്ചു

  ഉപ്പളയില്‍ ടൂറിസ്റ്റ് മിനിബസും ഓട്ടോയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; 4 പേര്‍ക്ക് പരിക്ക്

  21കാരിയെ കാണാതായി

  കരിമ്പ് ജ്യൂസ് യന്ത്രം മറിച്ചിട്ട് നശിപ്പിച്ചു

  മുഹമ്മദലി പെരുമ്പള അന്തരിച്ചു

  വീട്ടമ്മക്ക് നായയുടെ കടിയേറ്റു

  ആയിരങ്ങള്‍ ആദ്യാക്ഷരം കുറിച്ചു

  ആസിഫ് ഫുട്‌സാല്‍ പ്രൊമോഷന്‍ കമ്മിറ്റി ചെയര്‍മാന്‍; വീരമണി സീനിയര്‍ ടീം സെലക്ടര്‍

  ഇടിമിന്നല്‍: ഭിത്തിയില്‍ വിള്ളല്‍ വീണു, ഉപകരണങ്ങള്‍ കത്തിനശിച്ചു

  ഓട്ടോയിലിടിക്കാതിരിക്കാന്‍ വെട്ടിച്ച മീന്‍ലോറി മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്

  ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

  മുജംകാവ് പാര്‍ത്ഥസാരഥി ക്ഷേത്ര തീര്‍ത്ഥ സ്‌നാനത്തിന് ഭക്തജനത്തിരക്ക്