updated on:2018-06-08 08:54 PM
അന്ത്യോദയ എക്‌സ്പ്രസ്: കാസര്‍കോട്ട് സ്റ്റോപ്പില്ലാത്തതില്‍ പ്രതിഷേധം ശക്തം

www.utharadesam.com 2018-06-08 08:54 PM,
കാസര്‍കോട്: മുന്‍കൂര്‍ റിസര്‍വ്വേഷനില്ലാതെ മുഴുവന്‍ ജനറല്‍ കോച്ചുകളുമായി നാളെ രാവിലെ ഫ്‌ളാഗ് ഓഫ് ചെയ്യുന്ന കൊച്ചുവേളി -മംഗളൂരു ജംഗ്ഷന്‍ അന്ത്യോദയ എക്‌സ്പ്രസിന് കാസര്‍കോട്ട് സ്റ്റോപ്പില്ലാത്തതിനെതിരെ പ്രതിഷേധം ഉയരുന്നു. സാധാരണ യാത്രക്കാര്‍ക്ക് ഏറെ ഉപകാരപ്പെടുന്ന അതിവേഗ തീവണ്ടിയാണ് ജില്ലയെ പാടെ അവഗണിച്ച് നാളെ ഔദ്യോഗികമായി യാത്ര തുടങ്ങുന്നത്. കൊച്ചുവേളിയില്‍ നിന്നും വ്യാഴാഴ്ചയും ശനിയാഴ്ചയും രാത്രി 9.25ന് പുറപ്പെടുന്ന 16355 നമ്പര്‍ എക്‌സ്പ്രസ് വണ്ടി പിറ്റേ ദിവസം രാവിലെ 9.15 ന് മംഗളൂരു ജംഗ്ഷനിലെത്തും. വെള്ളിയാഴ്ചയും ഞായറാഴ്ചയും രാത്രി 8മണിക്ക് മംഗളൂരു ജംഗ്ഷനില്‍ നിന്ന് പുറപ്പെടുന്ന 16356 നമ്പര്‍ എക്‌സ്പ്രസ് വണ്ടി പിറ്റേദിവസം രാവിലെ 8.15 ന് കൊച്ചുവേളിയിലെത്തും.
ഏറെ സവിശേഷതകളോടെ സര്‍വ്വീസ് തുടങ്ങുന്ന തീവണ്ടിക്ക് കണ്ണൂര്‍, കോഴിക്കോട്, ഷൊര്‍ണ്ണൂര്‍, തൃശ്ശൂര്‍, എറണാകുളം, കൊല്ലം എന്നിവിടങ്ങളില്‍ സ്റ്റോപ്പനുവദിച്ചപ്പോള്‍ ജില്ലാ ആസ്ഥാനമായ കാസര്‍കോടിനെ ഒഴിവാക്കി. രാജ്യതലസ്ഥാനത്തേക്കുള്ള രാജധാനി എക്‌സ്പ്രസിന് സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഏറെ വര്‍ഷങ്ങളായിമുറവിളി കൂട്ടുന്ന ജില്ലയിലെ ജനങ്ങള്‍ക്ക് മറ്റൊരു പ്രഹരമായിരിക്കുകയാണ് അന്ത്യോദയ എക്‌സ്പ്രസിന് സ്റ്റോപ്പില്ലാത്തത്. ഇതിനെതിരെ ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, സംഘടനകള്‍, ഡി.ആര്‍.യു., യു.സി.സി. അംഗം ആര്‍ പ്രശാന്ത് കുമാര്‍ എന്നിവര്‍ പ്രതിഷേധിച്ചു.Recent News
  കാസര്‍കോട് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ ജനറല്‍ ബോഡിക്ക് സ്റ്റേ

  പ്രളയത്തില്‍ കുടുങ്ങിയവരില്‍ കാസര്‍കോട്ടുകാരും; സുരക്ഷിതരെന്നറിയിച്ച് ഫോണ്‍ വിളിയെത്തി

  കാഞ്ഞങ്ങാട്ട് ബൈക്കും കാറും കൂട്ടിയിടിച്ച് അധ്യാപകന്‍ മരിച്ചു

  ബിരുദ വിദ്യാര്‍ത്ഥിനിയെ കാണാതായതായി പരാതി

  ഓട്ടോയില്‍ വാനിടിച്ച് മരിച്ച യുവാവിന്റെ കുടുംബത്തിന് 15.2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

  മൊഗ്രാല്‍ പുത്തൂര്‍ സ്വദേശി ബംഗളൂരുവില്‍ അന്തരിച്ചു

  വിദ്യാര്‍ത്ഥിനിയെ വീട്ടുവേലക്ക് നിര്‍ത്തി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് ദമ്പതികള്‍ക്കെതിരെ കേസ്

  രണ്ട് ടോറസ് ലോറികളില്‍ കടത്തുകയായിരുന്ന മണല്‍ പിടിച്ചു

  വൃദ്ധ സദനത്തില്‍ പ്രവേശിപ്പിച്ച തമിഴ്‌നാട് സ്വദേശി മരിച്ചു

  വാട്‌സ് ആപ്പില്‍ വ്യാജ പ്രചരണം നടത്തിയതിന് യുവാവ് അറസ്റ്റില്‍

  കുടകില്‍ മണ്ണിടിച്ചില്‍; കാസര്‍കോട്ടേക്കുള്ള

  വ്യവസായ എസ്റ്റേറ്റില്‍ മരം വീണ് വൈദ്യുതി തൂണുകള്‍ തകര്‍ന്നു; ട്രാന്‍സ്‌ഫോര്‍മര്‍ തകരാറിലായി

  പയസ്വിനി പുഴ കരകവിഞ്ഞൊഴുകി; ജാല്‍സൂര്‍-പരപ്പ പാതയില്‍ വെള്ളം കയറി

  യുവതിയുടെ മരണം ആത്മഹത്യയെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

  ജോലിക്കിടെ ഷോക്കേറ്റ് മരിച്ച ലൈന്‍മാന്റെ മൃതദേഹം വൈദ്യുതി സെക്ഷന്‍ ഓഫീസില്‍ പൊതുദര്‍ശനത്തിന് വെച്ചു