updated on:2018-06-09 06:42 PM
റാങ്കിന്റെ തിളക്കത്തില്‍ ജില്ല; മുര്‍ഷിദ സുല്‍ത്താനക്കും റൈഹാനക്കും ദിവ്യ ജ്യോതിക്കും ഒന്നാംറാങ്ക്

www.utharadesam.com 2018-06-09 06:42 PM,
കാസര്‍കോട്: കണ്ണൂര്‍ യൂണിവേഴ്‌സിറ്റി പരീക്ഷകളില്‍ റാങ്ക് കൊയ്ത് മൂന്ന് വിദ്യാര്‍ത്ഥിനികള്‍ കാസര്‍കോടിന് അഭിമാനമായി.
ബി.എ ഇക്കണോമിക്‌സ് പരീക്ഷയില്‍ കാസര്‍കോട് പട്‌ല സ്വദേശിനി മുര്‍ഷിദ സുല്‍ത്താന ഒന്നാം റാങ്കിന് അര്‍ഹയായി. മുഹമ്മദ് ഷാഫിയുടേയും ജമീലയുടേയും മകളാണ്. കാസര്‍കോട് ഗവ. കോളേജിനെ മികവിന്റെ കോളേജായി പ്രഖ്യാപിച്ച വര്‍ഷം തന്നെ റാങ്കിന്റെ തിളക്കം ഇരട്ടി മധുരമായി.
ബി.സി.എ. പരീക്ഷയില്‍ ഗ്രീന്‍വുഡ് കോളേജ് വിദ്യാര്‍ത്ഥിനി ഫാത്തിമത്ത് റൈഹാന ഒന്നാം ഒന്നാം റാങ്ക് കരസ്ഥമാക്കി. 85 ശതമാനം മാര്‍ക്കോടുകൂടിയാണ് ഒന്നാംസ്ഥാനം കരസ്ഥമാക്കിയത്. കാപ്പില്‍ അബ്ബാസിന്റെയും റഷീദയുടെയും മകളാണ് റൈഹാന.
ബി. എ ഡവലപ്പമെന്റ് ഇക്കണോമിക്‌സില്‍ ദിവ്യ ജ്യോതിക്ക് ഒന്നാം റാങ്ക്. രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജിലെ വിദ്യാര്‍ത്ഥിനിയായ ദിവ്യജ്യോതി ഉദുമ ആറാട്ടുകടവ് കിഴക്കേ വളപ്പിലെ പരേതനായ ദാമോദരന്റെയും ഉദുമ പഞ്ചായത്ത് റിട്ട. ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ ജാനകിയുടെയും മകളാണ്.Recent News
  ഹാത്തിബിന്റെ മയ്യത്ത് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി

  യുവാവ് വിഷം അകത്തുചെന്ന് മരിച്ചു

  ഫഹദ് വധം: അന്യമത വിദ്വേഷവും മൃഗീയ സ്വഭാവവും കൊലക്ക് കാരണമെന്ന് പ്രോസിക്യൂഷന്‍

  കാസര്‍കോട് സിവില്‍ എക്‌സൈസ് ഓഫീസര്‍ മുഹമ്മദ് ഷെരീഫ് വാഹനാപകടത്തില്‍ മരിച്ചു

  തെങ്ങ് കയറ്റത്തൊഴിലാളി പനിബാധിച്ച് മരിച്ചു

  കമലും ജോണ്‍പോളുമെത്തി, സത്താറിന്റെ നന്മജീവിതം സിനിമയാക്കാന്‍

  ജനങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ഫുട്‌ബോള്‍ മത്സരവുമായി പൊലീസ്

  ബദിയടുക്ക വൈദ്യുതി ഓഫീസില്‍ ജീവനക്കാരുടെ അനാസ്ഥയെന്ന് പരാതി

  ഐ.സി.എ.ആര്‍ പ്രവേശന പരീക്ഷക്ക് അപേക്ഷിച്ച കാഞ്ഞങ്ങാട്ടെ വിദ്യാര്‍ത്ഥിക്ക് സെന്റര്‍ ലഭിച്ചത് 1800 കിലോമീറ്റര്‍ അകലെ

  പള്ളത്തിങ്കാല്‍ ട്രാന്‍സ്‌ഫോര്‍മര്‍ തകരാറില്‍; നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത്

  വീടിന്റെ ഓടുമേഞ്ഞ ഭാഗം നിലംപൊത്തി വീട്ടുകാര്‍ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

  ജനവാസ കേന്ദ്രത്തില്‍ മാലിന്യം തള്ളാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു

  റിട്ട. അധ്യാപികയെ ഭീഷണിപ്പെടുത്തി കവര്‍ച്ച; രേഖാചിത്രത്തോട് സാദൃശ്യമുള്ളയാള്‍ സംഭവത്തിന് തലേന്ന് വെള്ളിക്കോത്തെ വീടുകളില്‍ കറങ്ങി

  ജനറല്‍ ആസ്പത്രിയില്‍ 19 ഡെങ്കിപ്പനി ബാധിതര്‍ ചികിത്സയില്‍; ഒരാള്‍ക്ക് എലിപ്പനി

  പത്താംതരം വിദ്യാര്‍ത്ഥിനി കിണറ്റില്‍ മരിച്ച നിലയില്‍