updated on:2018-06-09 07:04 PM
കാമുകനൊപ്പം തിരിച്ചെത്തിയ പ്ലസ്ടു വിദ്യാര്‍ഥിനിയുടെ രഹസ്യ മൊഴി കോടതി രേഖപ്പെടുത്തി

www.utharadesam.com 2018-06-09 07:04 PM,
കാഞ്ഞങ്ങാട്: പൊലീസ് അന്വേഷണം നടത്തുന്നതിനിടെ കാമുകനൊപ്പം തിരിച്ചെത്തിയ പ്ലസ് ടു വിദ്യാര്‍ഥിനിയുടെ രഹസ്യമൊഴി കൊടതി രേഖപ്പെടുത്തി.
വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പുങ്ങംചാല്‍ സ്വദേശിനിയായ പതിനേഴുകാരിയുടെ മൊഴിയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് (രണ്ട്) കോടതി രേഖപ്പെടുത്തിയത്. കാമുകന്‍ ലൈംഗിക ചൂഷണത്തിന് വിധേയയാക്കിയതായി പെണ്‍കുട്ടി മൊഴി നല്‍കി. ആശുപത്രിയില്‍ നടത്തിയ വൈദ്യ പരിശോധനയിലും ഇത് തെളിഞ്ഞു. തുടര്‍ന്ന് കാമുകന്‍ തേപ്പ് തൊഴിലാളിയായ പ്ലാച്ചിക്കരയിലെ അര്‍ജു (24)നെതിരെ വെള്ളരിക്കുണ്ട് പൊലീസ് പോക്‌സോ നിയമ പ്രകാരം കേസെടുക്കുകയും പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. അരജുനെ കോടതി രണ്ടാഴ്ച്ചത്തേക്ക് റിമാണ്ട് ചെയ്തു. അച്ഛനും അമ്മയും ജോലിക്ക് പോയ സമയത്ത് വീട്ടുകാര്‍ക്ക് കത്തെഴുതി വെച്ച ശേഷമാണ് പെണ്‍കുട്ടി അര്‍ജുനൊപ്പം തിങ്കളാഴ്ച്ച നാടുവിട്ടത്. വിദ്യാര്‍ഥിനിയുടെ വീട്ടുകാരുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെ ഇരുവരും തൃശൂരിലുള്ളതായി സൂചന ലഭിച്ചിരിുന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം പെണ്‍കുട്ടിയും അരജുനും നാട്ടില്‍ തിരിച്ചെത്തി പൊലീസ് സ്റ്റേഷനില്‍ ഹാജരായത്.Recent News
  കാസര്‍കോട് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ ജനറല്‍ ബോഡിക്ക് സ്റ്റേ

  പ്രളയത്തില്‍ കുടുങ്ങിയവരില്‍ കാസര്‍കോട്ടുകാരും; സുരക്ഷിതരെന്നറിയിച്ച് ഫോണ്‍ വിളിയെത്തി

  കാഞ്ഞങ്ങാട്ട് ബൈക്കും കാറും കൂട്ടിയിടിച്ച് അധ്യാപകന്‍ മരിച്ചു

  ബിരുദ വിദ്യാര്‍ത്ഥിനിയെ കാണാതായതായി പരാതി

  ഓട്ടോയില്‍ വാനിടിച്ച് മരിച്ച യുവാവിന്റെ കുടുംബത്തിന് 15.2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

  മൊഗ്രാല്‍ പുത്തൂര്‍ സ്വദേശി ബംഗളൂരുവില്‍ അന്തരിച്ചു

  വിദ്യാര്‍ത്ഥിനിയെ വീട്ടുവേലക്ക് നിര്‍ത്തി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് ദമ്പതികള്‍ക്കെതിരെ കേസ്

  രണ്ട് ടോറസ് ലോറികളില്‍ കടത്തുകയായിരുന്ന മണല്‍ പിടിച്ചു

  വൃദ്ധ സദനത്തില്‍ പ്രവേശിപ്പിച്ച തമിഴ്‌നാട് സ്വദേശി മരിച്ചു

  വാട്‌സ് ആപ്പില്‍ വ്യാജ പ്രചരണം നടത്തിയതിന് യുവാവ് അറസ്റ്റില്‍

  കുടകില്‍ മണ്ണിടിച്ചില്‍; കാസര്‍കോട്ടേക്കുള്ള

  വ്യവസായ എസ്റ്റേറ്റില്‍ മരം വീണ് വൈദ്യുതി തൂണുകള്‍ തകര്‍ന്നു; ട്രാന്‍സ്‌ഫോര്‍മര്‍ തകരാറിലായി

  പയസ്വിനി പുഴ കരകവിഞ്ഞൊഴുകി; ജാല്‍സൂര്‍-പരപ്പ പാതയില്‍ വെള്ളം കയറി

  യുവതിയുടെ മരണം ആത്മഹത്യയെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

  ജോലിക്കിടെ ഷോക്കേറ്റ് മരിച്ച ലൈന്‍മാന്റെ മൃതദേഹം വൈദ്യുതി സെക്ഷന്‍ ഓഫീസില്‍ പൊതുദര്‍ശനത്തിന് വെച്ചു