updated on:2018-06-09 08:04 PM
പുഴ കടക്കുകയായിരുന്ന വയോധികനെ കാണാതായി; ഒഴുക്കില്‍പെട്ടെന്ന് സംശയം

www.utharadesam.com 2018-06-09 08:04 PM,
മുള്ളേരിയ: വീട്ടിലേക്ക് പോവുകയായിരുന്ന വയോധികനെ പുഴ കടക്കുന്നതിനിടെ കാണാതായി. അഡൂര്‍ ദേലംപാടി ചെര്‍ളക്കൈയിലെ ചെനിയ നായക്കിനെ (65)യാണ് കാണാതായത്. ചെനിയ നായക്ക് ഒഴുക്കില്‍പെട്ടതായി സംശയിക്കുന്നു. വ്യാഴാഴ്ച വൈകിട്ട് വീട്ടിലേക്കുള്ള സാധനങ്ങള്‍ വാങ്ങാന്‍ ചെനിയ നായക്ക് ഗ്വാളിമുഖയിലേക്ക് പോയതായിരുന്നു. വീട്ടിലേക്ക് മടങ്ങുന്ന വഴി ചെനിയ നായക്ക് പുഴ കടക്കാന്‍ ശ്രമിക്കുന്നത് കണ്ടവരുണ്ട്. എന്നാല്‍ വീട്ടില്‍ തിരിച്ചെത്തിയില്ല. ഇതേത്തുടര്‍ന്ന് ഫയര്‍ഫോഴ്‌സും പൊലീസും നാട്ടുകാരും പുഴയില്‍ തിരച്ചില്‍ നടത്തിവരികയാണ്. പുഴയില്‍ ശക്തമായ ഒഴുക്കുള്ളതിനാല്‍ ചെനിയ നായക്ക് ഒഴുക്കില്‍ പെട്ടതാകാമെന്ന സംശയം ബലപ്പെട്ടതോടെ നാട്ടുകാര്‍ ആശങ്കയിലാണ്. പ്രതികൂല കാലാവസ്ഥ തിരച്ചിലിന് തടസ്സമാകുന്നുണ്ട്. ചെനിയ നായക്കിനെ കാണാതായ സംഭവത്തില്‍ മകന്‍ രമേശന്റെ പരാതിയില്‍ ആദൂര്‍ പൊലീസ് കേസെടുത്തു. ഇതുവരെയായിട്ടും ചെനിയ നായക്കിനെക്കുറിച്ച് ഒരു വിവരവുമില്ല.



Recent News
  പെരിയ ഇരട്ടക്കൊല; കുറ്റപത്രം കോടതി സ്വീകരിച്ചു

  മരം വീണ് വീടും ഓട്ടോയും തകര്‍ന്നു

  ബദിയടുക്കയില്‍ ബൈക്ക് ഓടയില്‍ വീണ് 2 പേര്‍ക്ക് പരിക്ക്

  പെര്‍ള സ്വദേശിനിയായ അധ്യാപിക ഷാര്‍ജയില്‍ ഹൃദയാഘാതംമൂലം മരിച്ചു

  ചെര്‍ക്കളയില്‍ യുവാവിനെ നെഞ്ചില്‍ കല്ലിട്ട് കൊലപ്പെടുത്തിയ കേസിന്റെ വിചാരണ തുടങ്ങി

  ലോക്‌സഭയില്‍ ആദ്യം ശബ്ദിക്കുക ആരോഗ്യ മേഖലയ്ക്ക് വേണ്ടി; കേന്ദ്ര മെഡിക്കല്‍ കോളേജ് കൊണ്ടുവരും-ഉണ്ണിത്താന്‍

  കോണ്‍ഗ്രസ് നേതാവ് ബാലകൃഷ്ണ വോര്‍കൂട്‌ലു അന്തരിച്ചു

  മാണിക്കോത്ത് സ്വദേശി കാറിടിച്ച് മരിച്ചു

  നെഞ്ചുവേദനമൂലം ബൈക്കില്‍ നിന്ന് തെറിച്ച് വീണ് ബി.എസ്.എന്‍.എല്‍. ജീവനക്കാരന്‍ മരിച്ചു

  നോട്ടക്ക് 4417, സ്വതന്ത്രരില്‍ മുന്നില്‍ ഗോവിന്ദന്‍

  ഉണ്ണിത്താന്‍ എം.പിയായശേഷം ആദ്യമെത്തിയത് കല്യോട്ട്

  കാസര്‍കോട്ട് ഉണ്ണിത്താന് അട്ടിമറി വിജയം

  മഞ്ചേശ്വരത്ത് ഉണ്ണിത്താന്റെ ലീഡ് കുതിച്ചു; കല്യാശേരിയില്‍ ഇടത് മുന്നേറ്റം തടഞ്ഞു

  കാസര്‍കോട്ട് ഉണ്ണിത്താന്‍ മുന്നേറുന്നു

  സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന മദ്യവുമായി യുവാവ് അറസ്റ്റില്‍