updated on:2018-06-09 08:07 PM
കനത്ത മഴയും കാറ്റും തുടരുന്നു; എങ്ങും നാശനഷ്ടങ്ങള്‍

www.utharadesam.com 2018-06-09 08:07 PM,
കാസര്‍കോട്: ഇടമുറിയാതെ പെയ്യുന്ന കനത്ത മഴയും ശക്തമായ കാറ്റും ജില്ലയിലെങ്ങും നാശം വിതയ്ക്കുന്നു. നൂറുകണക്കിന് വീടുകള്‍ക്കാണ് കേടുപാടുകള്‍ സംഭവിച്ചിരിക്കുന്നത്. പലയിടങ്ങളിലും മരങ്ങള്‍ ഒടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടു. ഇലക്ട്രിക് പോസ്റ്റുകള്‍ തകരുകയും വൈദ്യുതി കമ്പികള്‍ പൊട്ടിവീഴുകയും ചെയ്തതിനാല്‍ വൈദ്യുതി വിതരണം ഒട്ടുമിക്കയിടങ്ങളിലും താറുമാറാണ്. കാലവര്‍ഷം തുടങ്ങിയതുമുതല്‍ ഇരുട്ടിലായ പ്രദേശങ്ങളുമുണ്ട്.
കാസര്‍കോട് ഫോര്‍ട്ട് റോഡില്‍ കാറിന് മുകളില്‍ മരം ഒടിഞ്ഞുവീണു. ഫോര്‍ട്ട് റോഡില്‍ പാര്‍ക്ക് ചെയ്ത, എടനീരിലെ അബ്ദുല്‍സലാമിന്റെ സ്വിഫ്റ്റ് കാറിന് മുകളിലാണ് ഇന്നുരാവിലെ പത്തരയോടെ മരം ഒടിഞ്ഞുവീണത്. തേജസ്വിനി പുഴയും ചന്ദ്രഗിരിപ്പുഴയും മധുവാഹിനിപ്പുഴയും കരകവിഞ്ഞൊഴുകിയതിനാല്‍ സമീപ പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. പുല്ലൂര്‍ തോടും കരകവിഞ്ഞതിനാല്‍ സമീപത്തെ വയലുകള്‍ വെള്ളത്തിലായി. ഇന്നുരാവിലെ വിദ്യാനഗറില്‍ മരം ഒടിഞ്ഞ് റോഡില്‍ വീണതിനെ തുടര്‍ന്ന് അരമണിക്കൂര്‍ നേരം വാഹനഗതാഗഗതം തടസ്സപ്പെട്ടു. രാവിലെ 9മണിയോടെയാണ് ശക്തമായ കാറ്റില്‍ മരം നിലംപതിച്ചത്. ഈ സമയം രണ്ടുഭാഗത്തും വാഹനങ്ങള്‍ കടന്നുപോകുന്നുണ്ടായിരുന്നു. ഭാഗ്യം കൊണ്ടാണ് വന്‍ ദുരന്തം ഒഴിവായത്. ഫയര്‍ഫോഴ്‌സെത്തി മരം നീക്കിയതോടെയാണ് ഗതാഗതം പുനഃസ്ഥാപിക്കപ്പെട്ടത്. ഇന്നലെ വൈകിട്ട് രാജപുരം-ബളാല്‍ റോഡില്‍ മരം കടപുഴകി വീണതിനെ തുടര്‍ന്ന് ഏറെനേരമാണ് ഗതാഗതം തടസ്സപ്പെട്ടത്. പാലംകല്ല് ഒന്നാം മൈലിലാണ് റോഡരികിലെ മരം റോഡിലേക്ക് കടപുഴകി വീണത്. മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. തേജസ്വിനി പുഴയിലെ ചെറുപ്പക്കോട് കടവ് നടപ്പാലം ഒലിച്ചുപോയി. കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ വടക്കെ പുലിയന്നൂരിനെയും കയ്യൂര്‍-ചീമേനി പഞ്ചായത്തിലെ തെക്കേ പുലിയന്നൂരിനെയും ബന്ധിപ്പിക്കുന്ന നടപ്പാലമാണ് മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയത്.
ഗ്രാമങ്ങളില്‍ ഏക്കര്‍ കണക്കിന് കൃഷിയാണ് നശിച്ചത്. തെങ്ങ്, കവുങ്ങ്, വാഴ തുടങ്ങിയ കൃഷികളെല്ലാം വ്യാപകമായി നശിച്ചു. കോടികളുടെ നഷ്ടം കണക്കാക്കുന്നു.Recent News
  ബേക്കല്‍ എ.എസ്.ഐയെ വെട്ടിപ്പരിക്കേല്‍പിച്ച കേസില്‍ മൂന്നുപേര്‍ കൂടി അറസ്റ്റില്‍

  ഓഡിറ്റോറിയത്തില്‍ നിന്ന് വൃദ്ധയുടെ മാല പൊട്ടിച്ച സ്ത്രീകള്‍ സി.സി.ടി.വിയില്‍ കുടുങ്ങി

  ക്ഷേത്ര ഭണ്ഡാരം കുത്തി തുറന്ന് പണം കവര്‍ന്നു; ചിക്കന്‍ സ്റ്റാളിലും കവര്‍ച്ചാശ്രമം

  കേരളത്തിന്റെ ചരിത്ര നേട്ടത്തിന് മുഹമ്മദ് അസ്ഹറുദ്ദീന്റെ മികച്ച കീപ്പിങ്ങ്

  വധശ്രമക്കേസില്‍ പ്രതികള്‍ റിമാണ്ടില്‍

  തേങ്ങ മോഷണക്കേസില്‍ പ്രതിക്ക് ഒരുവര്‍ഷം തടവ്

  കെ.എസ്.ആര്‍.ടി.സി. ബസ് ഡ്രൈവറെ മര്‍ദ്ദിച്ചതിന് കേസ്

  എ.എസ്.ഐയെ വെട്ടിയ കേസില്‍ പ്രതി റിമാണ്ടില്‍; കാപ്പ ചുമത്തുമെന്ന് പൊലീസ്

  ഗ്യാരേജ് ഉടമയെ മര്‍ദ്ദിച്ചതായി പരാതി

  കാസര്‍കോട് സ്വദേശികള്‍ കടത്തിയ 27 ലക്ഷത്തിന്റെ സ്വര്‍ണ്ണം പിടിച്ചു; ഒരാള്‍ അറസ്റ്റില്‍

  പെട്രോള്‍ പമ്പില്‍ നിന്ന് കവര്‍ന്ന അലമാര തടയണയില്‍ ഉപേക്ഷിച്ച നിലയില്‍

  ഭാസ്‌കരന്റെ മരണത്തില്‍ ദുരൂഹതയില്ലെന്ന് നിഗമനം

  ചാക്കുകെട്ടുകളിലാക്കി സൂക്ഷിച്ച മണല്‍ പിടിച്ചു

  ഗോവന്‍ നിര്‍മ്മിത മദ്യവുമായി യുവാവ് അറസ്റ്റില്‍

  ബൈക്കില്‍ കടത്തുകയായിരുന്ന അരക്കിലോ കഞ്ചാവുമായി ഷിറിയ സ്വദേശി അറസ്റ്റില്‍