updated on:2018-06-10 06:17 PM
വൈദ്യുതി പുനഃസ്ഥാപിക്കാന്‍ ജീവനക്കാരുടെ നെട്ടോട്ടം, ദുരിതം തിന്ന് ഉപഭോക്താക്കള്‍

www.utharadesam.com 2018-06-10 06:17 PM,
കാസര്‍കോട്: നെല്ലിക്കുന്ന് വൈദ്യുതി സെക്ഷന്‍ ഓഫീസിലെ ജീവനക്കാര്‍ക്ക് ഒന്നിരിക്കാന്‍ പോലും വിശ്രമമില്ലാത്ത ദിനങ്ങളാണ് കടന്നു പോകുന്നത്. ഉപഭോക്താക്കളാകട്ടെ ഇത്രയും ദുരിതം തിന്ന ദിനങ്ങളുണ്ടാവില്ല. ഇന്നലെ അര്‍ധരാത്രി വരേ ഈ സെക്ഷന്‍ ഓഫീസിലെ ജീവനക്കാരന് ഫോണെടുത്ത് ഉപഭോക്താക്കളോട് 'വൈദ്യുതി ഇപ്പോ ശരിയായും' എന്ന് പറഞ്ഞ് മടുത്തിരുന്നു. കഴിഞ്ഞ ഒരാഴ്ചയിലധികമായി നെല്ലിക്കുന്ന്, ബങ്കരക്കുന്ന്, കടപ്പുറം, ചേരങ്കൈ ഭാഗങ്ങളല്ലാം വൈദ്യുതി ബന്ധം നിലയ്ക്കുകയായിരുന്നു. ഒന്നോ രണ്ടോ മണിക്കുറല്ല, ഒരു ദിവസം മുഴുവനും. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയോടെയുണ്ടായ ശക്തമായ കാറ്റില്‍ ഈ ഭാഗങ്ങള്‍ ഇരുട്ടിലായി. ഇതോടെ വൈദ്യുതി ഓഫീസിലേക്ക് ഫോണ്‍ വിളിയെത്തി. ഈ ഓഫീസിലെ പഴയ ഒരു ജീപ്പിലും കിട്ടിയ ഇരുചക്രവാഹനങ്ങളിലെല്ലാം പിന്നെ ജീവനക്കാര്‍ ഓടുകയായിരുന്നു. തിരിച്ച് വരുമ്പോള്‍ അര്‍ത്ഥ രാത്രി. ക്ഷീണിച്ച് ഇരിക്കുമ്പോള്‍ വീണ്ടും വിളികളെത്തുന്നു. ശക്തമായ ഇടിമിന്നലും കാറ്റും മഴയും എത്തുമ്പോള്‍ ശരിക്കും ഇവര്‍ നിസഹായരായി. ആവശ്യമായ സജ്ജീകരണങ്ങളൊന്നും ഇവരുടെ പക്കലില്ല. എന്നാലും ജീവന്‍ പണയം വെച്ചും ഇവര്‍ വൈദ്യുതി ബന്ധം പരിഹരിക്കാന്‍ ഓടുകയായിരുന്നു. റമദാന്‍ വ്രതക്കാലമായതിനാല്‍ ശരിക്കും ദുരിതത്തിലായത് ഉപഭോക്താക്കളായിരുന്നു. നോമ്പ് തുറ-അത്താഴ സമയത്തും രാത്രി നീണ്ട നിസ്‌കാര സമയത്തും വൈദ്യുതി ഇല്ലാത്ത ദിനങ്ങളായിരുന്നു രണ്ട് ദിവസങ്ങള്‍. വൈദ്യുതി ഓഫീസിലേക്ക് വൈദ്യുതി ഇല്ലെന്ന് വിളിച്ച് പറയുന്നവര്‍, തകരാര്‍ കണ്ട് പിടിക്കാന്‍ ഓടുന്ന ജീവനക്കാര്‍, ഉപഭോക്താക്കളുടെ രോഷം ഭയന്ന് ഇന്നലെ മുതല്‍ നെല്ലിക്കുന്ന് വൈദ്യുതി ഓഫീസിന് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. വൈദ്യുതി തകരാര്‍ പരിഹരിക്കാന്‍ പോയ ജീവനക്കാര്‍ക്ക് പൊലീസ് സംരക്ഷണവുമുണ്ടായിരുന്നു. കാസര്‍കോടും പരിസരങ്ങളിലും ഒരു കാറ്റടിച്ചാല്‍ വൈദ്യുതി പോകുന്നത് പതിവാണ്. ദ്രവിച്ച വൈദ്യുതി പോസ്റ്റുകള്‍, കമ്പികളില്‍ മുത്തമിട്ട് നില്‍ക്കുന്ന മരച്ചില്ലകള്‍, വൈദ്യുതി കമ്പിക്ക് മുകളിലുള്ള മരങ്ങള്‍. ഇതിനിടയില്‍ ഭാഗ്യം കൊണ്ട് ഒഴിഞ്ഞ് പോകുന്ന ദുരന്തങ്ങള്‍. വൈദ്യുതി ഓഫീസുകളിലെ പഴഞ്ചന്‍ വാഹനങ്ങള്‍, സുരക്ഷ ഉപകരണങ്ങളുടെ കുറവ്, സുരക്ഷിതമില്ലാത്ത സ്ഥിര ജീവനക്കാര്‍, അപകടത്തില്‍ പെട്ട് ജീവഹാനി സംഭവിച്ചാല്‍ യാതൊരു പരിഗണനയും ലഭിക്കാത്ത കുറേ താല്‍ക്കാലിക ജീവനക്കാര്‍, കാലവര്‍ഷത്തിന് മുമ്പ് തീര്‍ക്കേണ്ട ജോലികള്‍. എന്നിങ്ങനെ പോകുന്നു വൈദ്യുതി സെക്ഷനിലെ അവസ്ഥകള്‍. ഇതിന് പുറമെ പേരില്‍ ആഴ്ചയില്‍ രണ്ട് തവണ മണിക്കുറുകളോളം വൈദ്യുതി മുടക്കം. എന്നിട്ടും ഒരു കാറ്റടിച്ചാല്‍, ഒരു ഇടിമിന്നലുണ്ടായാല്‍ ഇരുട്ടിലാവുന്നു നമ്മള്‍. വെള്ളവും വൈദ്യുതിയുമാണ് ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളില്‍ പ്രധാനപ്പെട്ടത്. ഇത് താളം തെറ്റുമ്പോള്‍ എല്ലാം കീഴ്‌മേല്‍ മറിയുന്നു.Recent News
  ബേക്കല്‍ എ.എസ്.ഐയെ വെട്ടിപ്പരിക്കേല്‍പിച്ച കേസില്‍ മൂന്നുപേര്‍ കൂടി അറസ്റ്റില്‍

  ഓഡിറ്റോറിയത്തില്‍ നിന്ന് വൃദ്ധയുടെ മാല പൊട്ടിച്ച സ്ത്രീകള്‍ സി.സി.ടി.വിയില്‍ കുടുങ്ങി

  ക്ഷേത്ര ഭണ്ഡാരം കുത്തി തുറന്ന് പണം കവര്‍ന്നു; ചിക്കന്‍ സ്റ്റാളിലും കവര്‍ച്ചാശ്രമം

  കേരളത്തിന്റെ ചരിത്ര നേട്ടത്തിന് മുഹമ്മദ് അസ്ഹറുദ്ദീന്റെ മികച്ച കീപ്പിങ്ങ്

  വധശ്രമക്കേസില്‍ പ്രതികള്‍ റിമാണ്ടില്‍

  തേങ്ങ മോഷണക്കേസില്‍ പ്രതിക്ക് ഒരുവര്‍ഷം തടവ്

  കെ.എസ്.ആര്‍.ടി.സി. ബസ് ഡ്രൈവറെ മര്‍ദ്ദിച്ചതിന് കേസ്

  എ.എസ്.ഐയെ വെട്ടിയ കേസില്‍ പ്രതി റിമാണ്ടില്‍; കാപ്പ ചുമത്തുമെന്ന് പൊലീസ്

  ഗ്യാരേജ് ഉടമയെ മര്‍ദ്ദിച്ചതായി പരാതി

  കാസര്‍കോട് സ്വദേശികള്‍ കടത്തിയ 27 ലക്ഷത്തിന്റെ സ്വര്‍ണ്ണം പിടിച്ചു; ഒരാള്‍ അറസ്റ്റില്‍

  പെട്രോള്‍ പമ്പില്‍ നിന്ന് കവര്‍ന്ന അലമാര തടയണയില്‍ ഉപേക്ഷിച്ച നിലയില്‍

  ഭാസ്‌കരന്റെ മരണത്തില്‍ ദുരൂഹതയില്ലെന്ന് നിഗമനം

  ചാക്കുകെട്ടുകളിലാക്കി സൂക്ഷിച്ച മണല്‍ പിടിച്ചു

  ഗോവന്‍ നിര്‍മ്മിത മദ്യവുമായി യുവാവ് അറസ്റ്റില്‍

  ബൈക്കില്‍ കടത്തുകയായിരുന്ന അരക്കിലോ കഞ്ചാവുമായി ഷിറിയ സ്വദേശി അറസ്റ്റില്‍