updated on:2018-06-10 06:47 PM
പൊലീസ് നടപ്പാക്കിയ ട്രാഫിക്ക് പരിഷ്‌ക്കരണത്തിനെതിരെ വ്യാപാരികള്‍

www.utharadesam.com 2018-06-10 06:47 PM,
കുമ്പള: കുമ്പള പൊലീസും ചില വ്യാപാരികളും മാര്‍ക്കറ്റ് റോഡില്‍ നടപ്പാക്കിയ ട്രാഫിക് പരിഷ്‌കരണം ബുദ്ധിമുട്ടുണ്ടാക്കുന്നതായി വ്യാപാരികള്‍. മാര്‍ക്കറ്റ് റോഡ് മുതല്‍ വിവേകാനന്ദ സര്‍ക്കിള്‍ വരെ ട്രാഫിക്ക് കുറ്റി ഉപയോഗിച്ച് വണ്‍വെ തിരിച്ചാണ് പരിഷ്‌കരണം നടപ്പാക്കിയത്.
റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങള്‍ തലങ്ങും വിലങ്ങും നിര്‍ത്തിയിടുന്നു. അനാദി കടകളിലേക്ക് സാധനങ്ങള്‍ ഇറക്കാന്‍ ലോറികള്‍ നിര്‍ത്തിയിടുന്നതും ഇതേ റോഡില്‍ തന്നെയാണ്. ഇത് ഏറെ നേരം ഗതാഗതം സ്തംഭിക്കാന്‍ കാരണമാകുന്നുവെന്ന് ചില വ്യാപാരികള്‍ പറയുന്നു.
കുമ്പള ടൗണില്‍ തിരക്കേറിയ സ്ഥലങ്ങളില്‍ പൊലീസിനെ നിര്‍ത്തി വാഹനങ്ങളെ നിയന്ത്രിക്കണമെന്നാണ് വ്യാപാരികള്‍ പറയുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് കുമ്പള ടൗണില്‍ പൊലീസ് ട്രാഫിക് പരിഷ്‌കരണം നടപ്പിലാക്കിയെങ്കിലും മൂന്നാഴ്ചക്കുള്ളില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നതിനാല്‍ പരിഷ്‌കരണം പൊലീസ് പിന്‍വലിക്കുകയാണ് ഉണ്ടായത്.



Recent News
  കാസര്‍കോട് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ ജനറല്‍ ബോഡിക്ക് സ്റ്റേ

  പ്രളയത്തില്‍ കുടുങ്ങിയവരില്‍ കാസര്‍കോട്ടുകാരും; സുരക്ഷിതരെന്നറിയിച്ച് ഫോണ്‍ വിളിയെത്തി

  കാഞ്ഞങ്ങാട്ട് ബൈക്കും കാറും കൂട്ടിയിടിച്ച് അധ്യാപകന്‍ മരിച്ചു

  ബിരുദ വിദ്യാര്‍ത്ഥിനിയെ കാണാതായതായി പരാതി

  ഓട്ടോയില്‍ വാനിടിച്ച് മരിച്ച യുവാവിന്റെ കുടുംബത്തിന് 15.2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

  മൊഗ്രാല്‍ പുത്തൂര്‍ സ്വദേശി ബംഗളൂരുവില്‍ അന്തരിച്ചു

  വിദ്യാര്‍ത്ഥിനിയെ വീട്ടുവേലക്ക് നിര്‍ത്തി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് ദമ്പതികള്‍ക്കെതിരെ കേസ്

  രണ്ട് ടോറസ് ലോറികളില്‍ കടത്തുകയായിരുന്ന മണല്‍ പിടിച്ചു

  വൃദ്ധ സദനത്തില്‍ പ്രവേശിപ്പിച്ച തമിഴ്‌നാട് സ്വദേശി മരിച്ചു

  വാട്‌സ് ആപ്പില്‍ വ്യാജ പ്രചരണം നടത്തിയതിന് യുവാവ് അറസ്റ്റില്‍

  കുടകില്‍ മണ്ണിടിച്ചില്‍; കാസര്‍കോട്ടേക്കുള്ള

  വ്യവസായ എസ്റ്റേറ്റില്‍ മരം വീണ് വൈദ്യുതി തൂണുകള്‍ തകര്‍ന്നു; ട്രാന്‍സ്‌ഫോര്‍മര്‍ തകരാറിലായി

  പയസ്വിനി പുഴ കരകവിഞ്ഞൊഴുകി; ജാല്‍സൂര്‍-പരപ്പ പാതയില്‍ വെള്ളം കയറി

  യുവതിയുടെ മരണം ആത്മഹത്യയെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

  ജോലിക്കിടെ ഷോക്കേറ്റ് മരിച്ച ലൈന്‍മാന്റെ മൃതദേഹം വൈദ്യുതി സെക്ഷന്‍ ഓഫീസില്‍ പൊതുദര്‍ശനത്തിന് വെച്ചു