updated on:2018-06-10 07:09 PM
അതിര്‍ത്തി പ്രദേശത്തെ അനധികൃത മദ്യക്കടത്ത് തടയുന്നതിന് കര്‍ണാടകയുടെ സഹായം തേടും -മന്ത്രി

www.utharadesam.com 2018-06-10 07:09 PM,
ബദിയഡുക്ക: അതിര്‍ത്തിപ്രദേശത്തെ അനധികൃത മദ്യക്കടത്ത് തടയുന്നതിന് കര്‍ണാടകയിലെ എക്‌സൈസ് സംഘവുമായി സഹകരിച്ച് സംയുക്ത പരിശോധന നടത്തുമെന്നും അതിന് കര്‍ണ്ണാടക സര്‍ക്കാറിന്റെ സഹായം തേടുമെന്നും എക്‌സൈസ് തൊഴില്‍ വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. ബദിയഡുക്ക ബോളുക്കട്ടയില്‍ ഒരുകോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന എക്‌സൈസ് റെയ്ഞ്ച് ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപന കര്‍മ്മം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജനമൈത്രി എക്‌സൈസ് വിഭാഗം ട്രൈബല്‍ കോളനിയിലെ പരിശോധന ശക്തിപ്പെടുത്തും. എക്‌സൈസ് വകുപ്പില്‍ വനിതാവിഭാഗത്തില്‍ വര്‍ധന വരുത്തും. കുടുംബശ്രീയുമായി സഹകരിച്ച് ബോധവല്‍ക്കരണം ശക്തമാക്കുമെന്നും ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി സ്‌കൂള്‍ തലങ്ങളില്‍ ലഹരി വിരുദ്ധ ക്ലബ്ബുകള്‍ രൂപീകരിച്ചുകൊണ്ട് ജുലായ് മാസം മുതല്‍ അതിന് തുടക്കം കുറിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് കെ.എന്‍. കൃഷ്ണഭട്ട്, ബ്ലോക്ക് പഞ്ചായത്ത് അംഗം എ.എസ്. അഹമ്മദ്, സ്ഥിരംസമിതി അധ്യക്ഷന്മാരായ അന്‍വര്‍ ഓസോണ്‍, ശ്യാംപ്രസാദ് മാന്യ, പഞ്ചായത്ത് അംഗങ്ങളായ ബി. ശാന്ത, മുനീര്‍ ചെടേക്കാല്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ശങ്കര്‍ റൈ, എം. സുധാമ, എം.എച്ച്. ജനാര്‍ദ്ദനന്‍, കെ.എസ്.ഇ. ഒ.എ. സംസ്ഥാന പ്രസിഡണ്ട് വര്‍ഗീസ് ആന്റണി, സെക്രട്ടറി സി.കെ. പവിത്രന്‍, ഉത്തരമേഖല ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ ഡി. സന്തോഷ്, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ പി. ബാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.Recent News
  ബേക്കല്‍ എ.എസ്.ഐയെ വെട്ടിപ്പരിക്കേല്‍പിച്ച കേസില്‍ മൂന്നുപേര്‍ കൂടി അറസ്റ്റില്‍

  ഓഡിറ്റോറിയത്തില്‍ നിന്ന് വൃദ്ധയുടെ മാല പൊട്ടിച്ച സ്ത്രീകള്‍ സി.സി.ടി.വിയില്‍ കുടുങ്ങി

  ക്ഷേത്ര ഭണ്ഡാരം കുത്തി തുറന്ന് പണം കവര്‍ന്നു; ചിക്കന്‍ സ്റ്റാളിലും കവര്‍ച്ചാശ്രമം

  കേരളത്തിന്റെ ചരിത്ര നേട്ടത്തിന് മുഹമ്മദ് അസ്ഹറുദ്ദീന്റെ മികച്ച കീപ്പിങ്ങ്

  വധശ്രമക്കേസില്‍ പ്രതികള്‍ റിമാണ്ടില്‍

  തേങ്ങ മോഷണക്കേസില്‍ പ്രതിക്ക് ഒരുവര്‍ഷം തടവ്

  കെ.എസ്.ആര്‍.ടി.സി. ബസ് ഡ്രൈവറെ മര്‍ദ്ദിച്ചതിന് കേസ്

  എ.എസ്.ഐയെ വെട്ടിയ കേസില്‍ പ്രതി റിമാണ്ടില്‍; കാപ്പ ചുമത്തുമെന്ന് പൊലീസ്

  ഗ്യാരേജ് ഉടമയെ മര്‍ദ്ദിച്ചതായി പരാതി

  കാസര്‍കോട് സ്വദേശികള്‍ കടത്തിയ 27 ലക്ഷത്തിന്റെ സ്വര്‍ണ്ണം പിടിച്ചു; ഒരാള്‍ അറസ്റ്റില്‍

  പെട്രോള്‍ പമ്പില്‍ നിന്ന് കവര്‍ന്ന അലമാര തടയണയില്‍ ഉപേക്ഷിച്ച നിലയില്‍

  ഭാസ്‌കരന്റെ മരണത്തില്‍ ദുരൂഹതയില്ലെന്ന് നിഗമനം

  ചാക്കുകെട്ടുകളിലാക്കി സൂക്ഷിച്ച മണല്‍ പിടിച്ചു

  ഗോവന്‍ നിര്‍മ്മിത മദ്യവുമായി യുവാവ് അറസ്റ്റില്‍

  ബൈക്കില്‍ കടത്തുകയായിരുന്ന അരക്കിലോ കഞ്ചാവുമായി ഷിറിയ സ്വദേശി അറസ്റ്റില്‍