updated on:2018-06-10 08:04 PM
കാസര്‍കോട് നഗരത്തില്‍ പേപ്പട്ടിയുടെ പരാക്രമം; 15പേര്‍ക്ക് കടിയേറ്റു

www.utharadesam.com 2018-06-10 08:04 PM,
കാസര്‍കോട്: കാസര്‍കോട് നഗരത്തില്‍ പേപ്പട്ടിയുടെ പരാക്രമം. 15 പേര്‍ക്ക് കടിയേറ്റു. ഒടുവില്‍ പേപ്പട്ടിയെ ആള്‍കൂട്ടം തല്ലിക്കൊന്നു. ഇന്ന് രാവിലെ കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ്, അശോക്‌നഗര്‍, പ്രസ്‌ക്ലബ്ബ് ജംഗ്ഷന്‍ എന്നിവിടങ്ങളിലാണ് സംഭവം.
ഗുരുവായൂര്‍ സ്വദേശിയും ഡ്രൈവറുമായ സതീഷ് (34), ചൂരിയിലെ സദ്ദാംഹുസൈന്‍ (26), യു.പി സ്വദേശി മുഹമ്മദ് സാക്കിര്‍ (23), തമിഴ്‌നാട് സ്വദേശിനി ആര്യ (65), അശോക് നഗര്‍ സ്വദേശിയും വിദ്യാര്‍ത്ഥിയുമായ രാഹുല്‍ (21), സീതാംഗോളിയിലെ രഞ്ജിത്ത് (24), നിര്‍മ്മാണത്തൊഴിലാളിയും അശോക്‌നഗറില്‍ താമസക്കാരിയുമായ രേണുക(35) തുടങ്ങിയവര്‍ക്കാണ് നായയുടെ കടിയേറ്റത്. ഇവരെ കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
പരാക്രമം കാട്ടിയ പട്ടിയെ നഗരത്തില്‍ വെച്ച് ആള്‍കൂട്ടം തല്ലിക്കൊല്ലുകയായിരുന്നു.



Recent News
  ചെര്‍ക്കളയില്‍ യുവാവിനെ നെഞ്ചില്‍ കല്ലിട്ട് കൊലപ്പെടുത്തിയ കേസിന്റെ വിചാരണ തുടങ്ങി

  ലോക്‌സഭയില്‍ ആദ്യം ശബ്ദിക്കുക ആരോഗ്യ മേഖലയ്ക്ക് വേണ്ടി; കേന്ദ്ര മെഡിക്കല്‍ കോളേജ് കൊണ്ടുവരും-ഉണ്ണിത്താന്‍

  കോണ്‍ഗ്രസ് നേതാവ് ബാലകൃഷ്ണ വോര്‍കൂട്‌ലു അന്തരിച്ചു

  മാണിക്കോത്ത് സ്വദേശി കാറിടിച്ച് മരിച്ചു

  നെഞ്ചുവേദനമൂലം ബൈക്കില്‍ നിന്ന് തെറിച്ച് വീണ് ബി.എസ്.എന്‍.എല്‍. ജീവനക്കാരന്‍ മരിച്ചു

  നോട്ടക്ക് 4417, സ്വതന്ത്രരില്‍ മുന്നില്‍ ഗോവിന്ദന്‍

  ഉണ്ണിത്താന്‍ എം.പിയായശേഷം ആദ്യമെത്തിയത് കല്യോട്ട്

  കാസര്‍കോട്ട് ഉണ്ണിത്താന് അട്ടിമറി വിജയം

  മഞ്ചേശ്വരത്ത് ഉണ്ണിത്താന്റെ ലീഡ് കുതിച്ചു; കല്യാശേരിയില്‍ ഇടത് മുന്നേറ്റം തടഞ്ഞു

  കാസര്‍കോട്ട് ഉണ്ണിത്താന്‍ മുന്നേറുന്നു

  സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന മദ്യവുമായി യുവാവ് അറസ്റ്റില്‍

  ബന്തടുക്കയില്‍ കര്‍ണാടക മദ്യം പിടികൂടി; ഒരാള്‍ പിടിയില്‍

  ജര്‍മ്മന്‍ വിനോദ സഞ്ചാരികളെ അക്രമിച്ച് പണം കവര്‍ന്ന പ്രതികള്‍ പൊലീസിന്റെ കണ്ണുവെട്ടിച്ച് കോടതിയില്‍ ഹാജരായി

  കാണാതായ ഓട്ടോ ഡ്രൈവര്‍ തൂങ്ങിമരിച്ച നിലയില്‍

  രണ്ട് മാസം മുമ്പ് കാണാതായ യുവാവിനെ കണ്ടെത്താനായില്ല