updated on:2018-06-10 08:15 PM
വീടുകള്‍ക്ക് കേടുപാട്, മരങ്ങള്‍ കടപുഴകി വീണു കാലവര്‍ഷം ശക്തിപ്രാപിച്ചു ജില്ലയില്‍ രണ്ട് മരണം

www.utharadesam.com 2018-06-10 08:15 PM,
കാസര്‍കോട്: കാലവര്‍ഷം ശക്തിപ്രാപിച്ചു. ജില്ലയില്‍ രണ്ട് മരണം. പുഴയില്‍ ഒഴുക്കില്‍പെട്ട് അഡൂര്‍ ചെര്‍ളക്കൈയിലെ ചെനിയ നായക് (65), വെള്ളക്കെട്ടില്‍ വീണ് കാഞ്ഞങ്ങാട് കുശാല്‍നഗറിലെ മുഹമ്മദ് അന്‍സിഫിന്റെ മകള്‍ ഫാത്തിമ സൈനബ്(നാല്) എന്നിവരാണ് മരിച്ചത്. വിവിധ ഭാഗങ്ങളില്‍ വീടുകള്‍ക്ക് കേടുപാടുപറ്റി. മരങ്ങള്‍ കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. വൈദ്യുതി ബന്ധം താറുമാറായി. ചെനിയ നായക് വ്യാഴാഴ്ച വൈകിട്ട് വീട്ടാവശ്യത്തിനുള്ള സാധനങ്ങള്‍ വാങ്ങാന്‍ ഗാളിമുഖയിലേക്ക് പോയിരുന്നു. തിരിച്ച് വീട്ടിലേക്ക് വരുമ്പോള്‍ പയസ്വിനി പുഴയില്‍ ഒഴുക്കില്‍പെടുകയായിരുന്നു. വെള്ളിയാഴ്ച ഫയര്‍ഫോഴ്‌സും നാട്ടുകാരും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നലെ ഉച്ചയോടെ കുണ്ടാര്‍ തൂക്കുപാലത്തിന് സമീപം വെച്ചാണ് മൃതദേഹം കണ്ടെത്തിയത്. ലളിതയാണ് ഭാര്യ. രാജേഷ്, രമേശ്, രഞ്ജിനി എന്നിവര്‍ മക്കളാണ്. മരുമക്കള്‍: ചന്ദ്രകല, വാസുദേവ. സഹോദരങ്ങള്‍: കൊറഗ, പാര്‍വ്വതി, കമല. മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വീട്ടുപറമ്പില്‍ സംസ്‌കരിച്ചു.
ഇന്നലെയാണ് ഫാത്തിമ സൈനബ് വെള്ളക്കെട്ടില്‍ വീണ് മരിച്ചത്. കാഞ്ഞങ്ങാട് കടപ്പുറം മുറിയനാവിയിലെ പി.പി.ടി.എ.എല്‍.പി സ്‌കൂളിലെ എല്‍.കെ.ജി വിദ്യാര്‍ത്ഥിനിയാണ്. മുംതാസമാണ് ഉമ്മ. മുഹമ്മദ് അമീന്‍ സഹോദരനാണ്.
ഉപ്പള മണിമുണ്ടയില്‍ മരംവീണ് പത്ത് വൈദ്യുതി തൂണുകള്‍ തകര്‍ന്നു. ഇന്നലെ രാവിലെയുണ്ടായ ശക്തമായ കാറ്റിനിടെയാണ് സംഭവം. നിരവധി വീടുകളിലെ ഓടുകള്‍ ഇളകിത്തെറിച്ചു.
മണിയംപാറയിലെ ചുക്രനും കുടുംബവും താമസിച്ചിരുന്ന ഷെഡ് തകര്‍ന്നു. കഴിഞ്ഞ ദിവസം ഷെഡില്‍ വെള്ളംകയറിയതിനാല്‍ കുടുംബം വാടക വീട്ടിലേക്ക് താമസം മാറിയിരുന്നു. ബേള ധര്‍ബത്തടുക്ക കോണ്‍വെന്റ് സ്‌കൂളില്‍ മുന്‍വശം റോഡരികിലെ കൂറ്റന്‍ ആക്കേഷ്യമരം കടപുഴകി വീണു. മരത്തിലുണ്ടായിരുന്ന 25ഓളം വവ്വാലുകള്‍ ചത്തനിലയിലാണ്. വട്ടംതട്ടയിലെ ടി. കുഞ്ഞിരാമന്റെ വീടിന്റെ മുന്‍വശം ഇടിഞ്ഞുതാഴ്ന്നു. വീട് അപകടാവസ്ഥലിയാണ്. ബേഡകം തോരോത്തെ കൃഷ്ണന്റെ വീട്ടുപറമ്പിലെ കിണര്‍ താഴ്ന്ന നിലയിലാണ്.Recent News
  കാസര്‍കോട് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ ജനറല്‍ ബോഡിക്ക് സ്റ്റേ

  പ്രളയത്തില്‍ കുടുങ്ങിയവരില്‍ കാസര്‍കോട്ടുകാരും; സുരക്ഷിതരെന്നറിയിച്ച് ഫോണ്‍ വിളിയെത്തി

  കാഞ്ഞങ്ങാട്ട് ബൈക്കും കാറും കൂട്ടിയിടിച്ച് അധ്യാപകന്‍ മരിച്ചു

  ബിരുദ വിദ്യാര്‍ത്ഥിനിയെ കാണാതായതായി പരാതി

  ഓട്ടോയില്‍ വാനിടിച്ച് മരിച്ച യുവാവിന്റെ കുടുംബത്തിന് 15.2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

  മൊഗ്രാല്‍ പുത്തൂര്‍ സ്വദേശി ബംഗളൂരുവില്‍ അന്തരിച്ചു

  വിദ്യാര്‍ത്ഥിനിയെ വീട്ടുവേലക്ക് നിര്‍ത്തി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് ദമ്പതികള്‍ക്കെതിരെ കേസ്

  രണ്ട് ടോറസ് ലോറികളില്‍ കടത്തുകയായിരുന്ന മണല്‍ പിടിച്ചു

  വൃദ്ധ സദനത്തില്‍ പ്രവേശിപ്പിച്ച തമിഴ്‌നാട് സ്വദേശി മരിച്ചു

  വാട്‌സ് ആപ്പില്‍ വ്യാജ പ്രചരണം നടത്തിയതിന് യുവാവ് അറസ്റ്റില്‍

  കുടകില്‍ മണ്ണിടിച്ചില്‍; കാസര്‍കോട്ടേക്കുള്ള

  വ്യവസായ എസ്റ്റേറ്റില്‍ മരം വീണ് വൈദ്യുതി തൂണുകള്‍ തകര്‍ന്നു; ട്രാന്‍സ്‌ഫോര്‍മര്‍ തകരാറിലായി

  പയസ്വിനി പുഴ കരകവിഞ്ഞൊഴുകി; ജാല്‍സൂര്‍-പരപ്പ പാതയില്‍ വെള്ളം കയറി

  യുവതിയുടെ മരണം ആത്മഹത്യയെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

  ജോലിക്കിടെ ഷോക്കേറ്റ് മരിച്ച ലൈന്‍മാന്റെ മൃതദേഹം വൈദ്യുതി സെക്ഷന്‍ ഓഫീസില്‍ പൊതുദര്‍ശനത്തിന് വെച്ചു