updated on:2018-06-11 06:59 PM
പഴയങ്ങാടി ജ്വല്ലറി കവര്‍ച്ച; അന്വേഷണം കാസര്‍കോട്ടേക്കും

www.utharadesam.com 2018-06-11 06:59 PM,
കാസര്‍കോട്: പഴയങ്ങാടി അല്‍ഫത്തീബി ജ്വല്ലറി കുത്തി തുറന്ന് സ്വര്‍ണ്ണവും പണവും കവര്‍ന്ന കേസില്‍ പൊലീസ് അന്വേഷണം കാസര്‍കോട്ടേക്കും വ്യാപിപ്പിക്കുന്നു. സമാന രീതിയില്‍ കാസര്‍കോട്ടെ ജ്വല്ലറിയിലും കവര്‍ച്ച നടന്ന സാഹചര്യത്തില്‍ പഴയങ്ങാടി ജ്വല്ലറി കവര്‍ച്ചയുമായി ഇവിടത്തെ കവര്‍ച്ചാ സംഘത്തിന് ബന്ധമുണ്ടോയെന്നാണ് അന്വോഷണ സംഘം പരിശോധിക്കുന്നത്. അല്‍ഫത്തീബി ജ്വല്ലറിയില്‍ നിന്ന് 3.4 കിലോ സ്വര്‍ണ്ണ ഉരുപ്പടികളും രണ്ട് ലക്ഷം രൂപയുമടക്കം ഒരു കോടിയോളം രൂപയുടെ മുതലുകളാണ് മോഷണം പോയത്. കാഞ്ഞങ്ങാട്ടെ രാജധാനി ജ്വല്ലറിയില്‍ നടന്ന കവര്‍ച്ചക്ക് സമാനമാണ് പഴയങ്ങാടി ജ്വല്ലറി കവര്‍ച്ച. കടയുടമയും രണ്ട് ജീവനക്കാരുമാണ് ജ്വല്ലറിയില്‍ ഉണ്ടായിരുന്നത്. ജ്വല്ലറിയുടെ ഷട്ടര്‍ താഴ്ത്തി പൂട്ടിയതിന് ശേഷം ഇവര്‍ പള്ളിയില്‍ പോയിരുന്നു. ഈ സമയത്തെത്തിയ മോഷ്ടാക്കള്‍ കടക്ക് മുന്നില്‍ വെള്ള നിറത്തിലുള്ള കര്‍ട്ടണ്‍ തൂക്കുകയും കടയുടെ പുറത്ത് സ്ഥാപിച്ച സി.സി.ടി.വി. ക്യാമറ സ്‌പ്രേ പെയിന്റടിച്ച് കേടാക്കിയുമാണ് കവര്‍ച്ച നടത്തിയത്.Recent News
  വിദ്യാര്‍ത്ഥികളെ കൊണ്ടുപോവുകയായിരുന്ന ഓട്ടോയില്‍ പിക്കപ്പ് വാനിടിച്ചു; നാലുപേര്‍ക്ക് പരിക്ക്

  ഹൊസ്ദുര്‍ഗ് കോട്ടയുടെ ഒരു ഭാഗം തകര്‍ന്നു

  പെട്രോളൊഴിച്ച് തീവെച്ചതിനെ തുടര്‍ന്ന് യുവതിയും ഗര്‍ഭസ്ഥ ശിശുവും കൊല്ലപ്പെട്ട കേസില്‍ വിചാരണ പൂര്‍ത്തിയായി; വിധി 26ന്

  പ്രമുഖ നേതാക്കള്‍ അംഗങ്ങളായ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ അധ്യാപികയുടെ നഗ്നചിത്രം പ്രചരിക്കുന്നു; ആരോപണവിധേയനായ യുവാവ് മുങ്ങി

  യുവതിയുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച സംഭവം; ഭര്‍തൃസഹോദരന്‍മാര്‍ക്കെതിരെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി

  റെയില്‍വെ അവഗണന: സമരത്തിനെന്ന് എം.പി

  ബി.പി.എല്‍. ഭവന പദ്ധതി: വ്യത്യസ്തങ്ങളായ റിപ്പോര്‍ട്ട് നല്‍കിയ കാസര്‍കോട് നഗരസഭാ ഓവര്‍സിയര്‍ക്ക് സസ്‌പെന്‍ഷന്‍

  ഫഹദ് വധക്കേസില്‍ പ്രതിക്ക് ജീവപര്യന്തം ശിക്ഷ കുറഞ്ഞുപോയെന്ന് ഫഹദിന്റെ പിതാവ്

  ലോറി കുഴിയിലേക്ക് മറിഞ്ഞു

  പരീക്ഷ എഴുതാന്‍ പോയ എം.എസ്.ഡബ്ല്യു വിദ്യാര്‍ത്ഥിനി ഡല്‍ഹിയില്‍ മരിച്ചു

  പീപ്പിള്‍സ് കോളേജിന് രണ്ട് റാങ്ക്

  കോര്‍ സിസ്റ്റം ഇന്റഗ്രേഷന്‍; 21 മുതല്‍ തപാല്‍ ഇടപാടുകളില്ല

  ബദിയടുക്ക വൈദ്യുതി ഓഫീസ് ജീവനക്കാരുടെ അനാസ്ഥ; എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ വിശദീകരണം തേടി

  മുഹമ്മദ് അന്‍വാസിന്റെ മരണത്തിന് കാരണം ആസ്പത്രി അധികൃതരുടെ അനാസ്ഥയാണെന്ന് ആരോപണം

  സിഡ്‌കോ എസ്റ്റേറ്റ് ശുചീകരണം: പങ്കുചേര്‍ന്ന് വിദ്യാനഗര്‍ ലയണ്‍സ് ക്ലബ്ബും സി.കെ. ഗ്രൂപ്പും