updated on:2018-06-12 02:04 PM
യുവാവിന് മര്‍ദ്ദനമേറ്റെന്ന വിവരമറിഞ്ഞെത്തിയ സംഘം സീതാംഗോളിയില്‍ വാള്‍ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

www.utharadesam.com 2018-06-12 02:04 PM,
സീതാംഗോളി: യുവാവിന് മര്‍ദ്ദനമേറ്റെന്ന വിവരമറിഞ്ഞെത്തിയ സംഘം സീതാംഗോളി ടൗണില്‍ വടിവാള്‍ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം.
മുഗു റോഡില്‍ വെച്ച് ഇന്നലെ രാത്രി എട്ട് മണിയോടെ ഒരു സംഘം യുവാക്കള്‍ വഴിനടന്നുപോകുന്നവരെ തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും ചെയ്തതായി പറയുന്നു. പിന്നീട് മുഗു ഭാഗത്ത് നിന്നെത്തിയ ഒരു സംഘം സീതാംഗോളി ടൗണിലുണ്ടായിരുന്ന മായിപ്പാടിയിലെ മഹേഷി(23)നെ മര്‍ദ്ദിച്ചു. മഹേഷിനെ മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇതറിഞ്ഞാണ് അഞ്ച് ബൈക്കുകളില്‍ എത്തിയ സംഘം അരമണിക്കൂറോളം സീതാംഗോളി ടൗണില്‍ തലങ്ങും വിലങ്ങും ബൈക്ക് ഓടിച്ച് വടിവാള്‍ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. വിവരമറിഞ്ഞ് കുമ്പള പൊലീസ് സ്ഥലത്തെത്തുമ്പോഴേക്കും സംഘം കടന്നുകളഞ്ഞിരുന്നു.



Recent News
  പെരിയ ഇരട്ടക്കൊല; കുറ്റപത്രം കോടതി സ്വീകരിച്ചു

  മരം വീണ് വീടും ഓട്ടോയും തകര്‍ന്നു

  ബദിയടുക്കയില്‍ ബൈക്ക് ഓടയില്‍ വീണ് 2 പേര്‍ക്ക് പരിക്ക്

  പെര്‍ള സ്വദേശിനിയായ അധ്യാപിക ഷാര്‍ജയില്‍ ഹൃദയാഘാതംമൂലം മരിച്ചു

  ചെര്‍ക്കളയില്‍ യുവാവിനെ നെഞ്ചില്‍ കല്ലിട്ട് കൊലപ്പെടുത്തിയ കേസിന്റെ വിചാരണ തുടങ്ങി

  ലോക്‌സഭയില്‍ ആദ്യം ശബ്ദിക്കുക ആരോഗ്യ മേഖലയ്ക്ക് വേണ്ടി; കേന്ദ്ര മെഡിക്കല്‍ കോളേജ് കൊണ്ടുവരും-ഉണ്ണിത്താന്‍

  കോണ്‍ഗ്രസ് നേതാവ് ബാലകൃഷ്ണ വോര്‍കൂട്‌ലു അന്തരിച്ചു

  മാണിക്കോത്ത് സ്വദേശി കാറിടിച്ച് മരിച്ചു

  നെഞ്ചുവേദനമൂലം ബൈക്കില്‍ നിന്ന് തെറിച്ച് വീണ് ബി.എസ്.എന്‍.എല്‍. ജീവനക്കാരന്‍ മരിച്ചു

  നോട്ടക്ക് 4417, സ്വതന്ത്രരില്‍ മുന്നില്‍ ഗോവിന്ദന്‍

  ഉണ്ണിത്താന്‍ എം.പിയായശേഷം ആദ്യമെത്തിയത് കല്യോട്ട്

  കാസര്‍കോട്ട് ഉണ്ണിത്താന് അട്ടിമറി വിജയം

  മഞ്ചേശ്വരത്ത് ഉണ്ണിത്താന്റെ ലീഡ് കുതിച്ചു; കല്യാശേരിയില്‍ ഇടത് മുന്നേറ്റം തടഞ്ഞു

  കാസര്‍കോട്ട് ഉണ്ണിത്താന്‍ മുന്നേറുന്നു

  സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന മദ്യവുമായി യുവാവ് അറസ്റ്റില്‍