updated on:2018-06-12 06:35 PM
ജനറല്‍ ആസ്പത്രിയിലെ ലിഫ്റ്റ് നന്നാക്കുന്നതിനടക്കം നടപടി തുടങ്ങിയെന്ന് മന്ത്രി

www.utharadesam.com 2018-06-12 06:35 PM,
തിരുവനന്തപുരം: കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ ഒരുമാസത്തിലധികമായി ലിഫ്റ്റ് തകരാറിലായതിനാല്‍ മൃതദേഹങ്ങളടക്കം ചുമന്ന് താഴെ ഇറക്കേണ്ടിവരുന്ന ദുരവസ്ഥയെ കുറിച്ച് എന്‍.എ നെല്ലിക്കുന്ന് അവതരിപ്പിച്ച സബ്മിഷന്‍ സര്‍ക്കാറിന്റെ കണ്ണുതുറക്കുന്നതായി. ജനറല്‍ ആസ്പത്രിയില്‍ നിരന്തരം ലിഫ്റ്റ് തകരാറിലാകുന്നതും ഇത് മൂലം ഏഴ് നില ആസ്പത്രി കെട്ടിടത്തില്‍ ഇറങ്ങാനും കയറാനുമായി രോഗികളും പരിചാരകരും ജീവനക്കാരും അനുഭവിക്കുന്ന ദുരിതങ്ങളും എം.എല്‍.എ സബ്മിഷന്‍ വഴി ചൂണ്ടിക്കാട്ടി. ആസ്പത്രിയില്‍ റാമ്പില്ലാത്ത കാര്യവും അദ്ദേഹം എടുത്തു പറഞ്ഞു. ബ്ലഡ് കോംപോണന്റ് സെപറേഷന്‍ യൂണിറ്റ് പ്രവര്‍ത്തിപ്പിക്കുന്നതിന് ജനറേറ്ററിന്റെയും ഒരു വര്‍ഷം ജോലി പരിചയമുള്ള ടെക്‌നീഷ്യന്റെയും ആവശ്യമുണ്ടെന്നും കണ്ണ് രോഗ വിഭാഗത്തിലെ ഓപ്പറേറ്റിങ് മൈക്രോസ്‌കോപ്പ് റിപ്പയര്‍ ചെയ്യാനാകാത്തനിലയില്‍ കേടായതിനാല്‍ മാസങ്ങളായി ഓപ്പറേഷന്‍ നടക്കാതെ കിടക്കുന്നതായും എം.എല്‍.എ സബ്മിഷനില്‍ വ്യക്തമാക്കി. ഇന്‍സിനേറ്റര്‍ സംവിധാനം ഏര്‍പ്പെടുത്താത്തതടക്കമുള്ള ന്യൂനതകളും എന്‍.എ നെല്ലിക്കുന്ന് നിയമസഭയുടെ ശ്രദ്ധയില്‍കൊണ്ടുവന്നു.
എറണാകുളത്തെ ഒമേഗ എന്ന സ്ഥാപനം ഹൈദരാബാദിലെ കമ്പനിയുമായി ബന്ധപ്പെട്ട് തകരാറിലായ പാര്‍ട്‌സുകള്‍ എത്തിച്ച് ലിഫ്റ്റ് എത്രയും പെട്ടെന്ന് പ്രവര്‍ത്തന ക്ഷമമാക്കുമെന്ന് ആരോഗ്യമന്ത്രി ഉറപ്പുനല്‍കി. രക്തഘടകം വേര്‍തിരിക്കല്‍ യൂണിറ്റിന് ആവശ്യമായി വരുന്ന ഉപകരണങ്ങള്‍ വാങ്ങാന്‍ കേരള മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്‍ ഓര്‍ഡര്‍ നല്‍കിയെന്നും കെട്ടിടത്തിന്റെ വയറിങ് ജോലികള്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും ഇതിന് ഏഴ് ലക്ഷത്തിലധം രൂപ ചെലവ് വരുമെന്നും മന്ത്രി മറുപടി നല്‍കി. ഓപ്പറേഷന്‍ തിയേറ്ററും വെന്റിലേറ്ററും ശരിയാക്കുന്നതിന് വേണ്ടിയുള്ള നടപടിയും ആരംഭിച്ചിട്ടുണ്ട്.
ഇന്‍സിനേറ്റര്‍ സ്ഥാപിക്കാന്‍ വിശദമായ പ്രൊപ്പോസല്‍ നല്‍കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസറോട് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.



Recent News
  വിദ്യാര്‍ത്ഥികളെ കൊണ്ടുപോവുകയായിരുന്ന ഓട്ടോയില്‍ പിക്കപ്പ് വാനിടിച്ചു; നാലുപേര്‍ക്ക് പരിക്ക്

  ഹൊസ്ദുര്‍ഗ് കോട്ടയുടെ ഒരു ഭാഗം തകര്‍ന്നു

  പെട്രോളൊഴിച്ച് തീവെച്ചതിനെ തുടര്‍ന്ന് യുവതിയും ഗര്‍ഭസ്ഥ ശിശുവും കൊല്ലപ്പെട്ട കേസില്‍ വിചാരണ പൂര്‍ത്തിയായി; വിധി 26ന്

  പ്രമുഖ നേതാക്കള്‍ അംഗങ്ങളായ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ അധ്യാപികയുടെ നഗ്നചിത്രം പ്രചരിക്കുന്നു; ആരോപണവിധേയനായ യുവാവ് മുങ്ങി

  യുവതിയുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച സംഭവം; ഭര്‍തൃസഹോദരന്‍മാര്‍ക്കെതിരെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി

  റെയില്‍വെ അവഗണന: സമരത്തിനെന്ന് എം.പി

  ബി.പി.എല്‍. ഭവന പദ്ധതി: വ്യത്യസ്തങ്ങളായ റിപ്പോര്‍ട്ട് നല്‍കിയ കാസര്‍കോട് നഗരസഭാ ഓവര്‍സിയര്‍ക്ക് സസ്‌പെന്‍ഷന്‍

  ഫഹദ് വധക്കേസില്‍ പ്രതിക്ക് ജീവപര്യന്തം ശിക്ഷ കുറഞ്ഞുപോയെന്ന് ഫഹദിന്റെ പിതാവ്

  ലോറി കുഴിയിലേക്ക് മറിഞ്ഞു

  പരീക്ഷ എഴുതാന്‍ പോയ എം.എസ്.ഡബ്ല്യു വിദ്യാര്‍ത്ഥിനി ഡല്‍ഹിയില്‍ മരിച്ചു

  പീപ്പിള്‍സ് കോളേജിന് രണ്ട് റാങ്ക്

  കോര്‍ സിസ്റ്റം ഇന്റഗ്രേഷന്‍; 21 മുതല്‍ തപാല്‍ ഇടപാടുകളില്ല

  ബദിയടുക്ക വൈദ്യുതി ഓഫീസ് ജീവനക്കാരുടെ അനാസ്ഥ; എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ വിശദീകരണം തേടി

  മുഹമ്മദ് അന്‍വാസിന്റെ മരണത്തിന് കാരണം ആസ്പത്രി അധികൃതരുടെ അനാസ്ഥയാണെന്ന് ആരോപണം

  സിഡ്‌കോ എസ്റ്റേറ്റ് ശുചീകരണം: പങ്കുചേര്‍ന്ന് വിദ്യാനഗര്‍ ലയണ്‍സ് ക്ലബ്ബും സി.കെ. ഗ്രൂപ്പും