updated on:2018-06-12 06:52 PM
ഉപ്പളയില്‍ കഞ്ചാവ് സംഘം യുവാവിനെ അക്രമിച്ചു

www.utharadesam.com 2018-06-12 06:52 PM,
ഉപ്പള: ഉപ്പളയില്‍ ആളുകള്‍ നോക്കിനില്‍ക്കെ യുവാവിനെ കഞ്ചാവ് സംഘം മാരകായുധങ്ങളുമായി അക്രമിച്ചു. ബാര്‍ബര്‍ഷോപ്പ് നടത്തിപ്പുകാരന്‍ നയാബസാര്‍ ഹബ്ബാറിലെ മൊയ്തീന്‍ ബാത്തിഷ (31)ക്കാണ് മര്‍ദ്ദനമേറ്റത്.
ജില്ലാ സഹകരണ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് അഞ്ചരമണിക്കാണ് സംഭവം. നയാബസാറില്‍ ബാത്തിഷ നടത്തുന്ന ബാര്‍ബര്‍ഷോപ്പിലെത്തിയ ഏഴംഗ സംഘം കഞ്ചാവ് ലഹരിയില്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും കൈയേറ്റംചെയ്യാന്‍ ശ്രമിക്കുകയുമായിരുന്നു. വിവരമറിഞ്ഞ് വീട്ടില്‍ നിന്നെത്തിയ ബാത്തിഷ കാര്യം തിരക്കുന്നതിനിടെയാണ് സംഘത്തിലെ ഒരാള്‍ ഇരുമ്പ് വടികൊണ്ട് കഴുത്തിന് ഇടിച്ചത്. അക്രമികളില്‍ നിന്ന് രക്ഷപ്പെടാന്‍ ഓടുമ്പോള്‍ പിന്തുടര്‍ന്ന സംഘം റോഡിലിട്ടും തല്ലുകയായിരുന്നു. നിരവധി കേസുകളിലെ പ്രതികളാണ് അക്രമത്തിന് പിന്നിലെന്ന് പറയുന്നു. കുമ്പള പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.Recent News
  ജോലിക്കിടെ ഷോക്കേറ്റ് മരിച്ച ലൈന്‍മാന്റെ മൃതദേഹം വൈദ്യുതി സെക്ഷന്‍ ഓഫീസില്‍ പൊതുദര്‍ശനത്തിന് വെച്ചു

  ദുരിതബാധിതരെ സഹായിക്കാന്‍ വ്യാപാരികളും

  ചേരങ്കൈയില്‍ അഞ്ച് വീടുകള്‍ക്ക് ഭീഷണി, തൃക്കണ്ണാട്ടെ 27 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു

  ഉപ്പള സ്വദേശി ഖത്തറില്‍ അന്തരിച്ചു

  10 കിലോ കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റില്‍

  കണ്ണാടിപ്പാറയില്‍ ഇ.എം.എസ്. ഭവന് തീവെച്ചു; ക്ലബ്ബ് തകര്‍ത്തു

  ജനാധിപത്യത്തില്‍ വേര്‍തിരിവുകള്‍ പാടില്ല -മന്ത്രി ഇ. ചന്ദ്രശേഖരന്‍

  സുഹ്‌റത്ത് സിതാരയുടെ ഇംഗ്ലീഷ് നോവല്‍ പ്രകാശിതമായി

  ജില്ലാ കോടതിയില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

  പ്രളയം; സഹായഹസ്തവുമായി സിറ്റിഗോള്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് ദുരന്ത ഭൂമിയിലേക്ക്

  കൈക്കമ്പയില്‍ വാടക വീടിന്റെ ഓട് നീക്കി എട്ട് പവന്‍ സ്വര്‍ണ്ണാഭരണവും പണവും കവര്‍ന്നു

  കുന്നുംകൈയില്‍ മലയുടെ ഒരുഭാഗം ഇടിഞ്ഞു; ഗതാഗത തടസ്സം നീക്കി

  അബൂബക്കര്‍ സിദ്ദീഖിനെ കൊലപ്പെടുത്താനുപയോഗിച്ച കത്തി ഉത്സവപറമ്പില്‍ നിന്ന് വാങ്ങിയതാണെന്ന് മൊഴി

  കാറിടിച്ച് വൈദ്യുതി തൂണ്‍ തകര്‍ന്നു; ദുരന്തമൊഴിവായത് ഭാഗ്യം കൊണ്ട്

  'എര്‍ത്ത് ടു നെപ്റ്റിയൂണ്‍': ഏഴാംക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ഇംഗ്ലീഷ് നോവല്‍ നാളെ പ്രകാശിതമാവുന്നു