updated on:2018-06-12 07:47 PM
ഗവ. ഗേള്‍സ് ഹൈസ്‌കൂളിന് മുന്നില്‍ വഴിമുടക്കി നിന്ന കെട്ടിടം പൊളിച്ചുനീക്കി

www.utharadesam.com 2018-06-12 07:47 PM,
കാസര്‍കോട്: നെല്ലിക്കുന്ന് ബീച്ച് റോഡിലെ ഗവ. ഗേള്‍സ് ഹൈസ്‌കൂളിലെ പ്രവേശന കവാടത്തിലെ തടസ്സങ്ങള്‍ക്ക് പരിഹാരം.
സ്‌കൂള്‍ കവാടത്തോട് ചേര്‍ന്ന് സ്‌കൂള്‍ കെട്ടിടങ്ങളുടെ കാഴ്ച മറച്ചും സ്‌കൂളിലേക്കുള്ള സഞ്ചാര യോഗ്യതക്ക് തടസ്സമായും നിന്നിരുന്ന പതിറ്റാണ്ടുകള്‍ പഴക്കമുള്ള കെട്ടിടം പൊളിച്ചു നീക്കിയാണ് തടസ്സം ഒഴിവാക്കിയത്. സ്‌കൂള്‍ ആരംഭിക്കുന്നതിനും വര്‍ഷങ്ങള്‍ക്ക് മുമ്പ് അന്നത്തെ നിയമസഭാ സ്പീക്കറായിരുന്ന സി.എച്ച് മുഹമ്മദ് കോയ ഉദ്ഘാടനം ചെയ്ത ഒരു നഴ്‌സറി കെട്ടിടമാണ് പിന്നീട് അവിടെ നിലവില്‍ വന്ന ഗേള്‍സ് സ്‌കൂളിന് വഴിതടസ്സം സൃഷ്ടിച്ച് നിന്നത്. നഴ്‌സറി സ്‌കൂള്‍ പിന്നീട് ഗില്‍ഡ് ഓഫ് സര്‍വീസ് സേവാസമാജത്തിന്റെ ഓഫീസായി മാറി. റോഡില്‍ നിന്നുള്ള സ്‌കൂളിന്റെ കാഴ്ചക്കും ഈ കെട്ടിടം വലിയൊരു തടസ്സമായിരുന്നു. നിരവധി വര്‍ഷങ്ങളായി സ്‌കൂള്‍ അഭിമുഖീകരിച്ച് വരുന്ന ഈ പ്രശ്‌നം പരിഹരിക്കാന്‍ പലതവണയാണ് അധികൃതര്‍ യോഗങ്ങളും ചര്‍ച്ചയും വിളിച്ചുചേര്‍ത്തത്. എന്നാല്‍ അനുരഞ്ജനത്തിലെത്താതെ യോഗങ്ങള്‍ അലസിപ്പിരിയുകയായിരുന്നു. നേരത്തേ ജനപ്രതിനിധികളും നഗരസഭയുമടക്കം കെട്ടിടം പൊളിച്ച് നീക്കാന്‍ സമാജം ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചകളും പരാജയമായിരുന്നു. മുന്‍ കാലങ്ങളിലെ പി.ടി.എ കമ്മിറ്റികളും പ്രശ്‌ന പരിഹാരം സാധ്യമല്ലെന്ന് കണ്ട് പാതിവഴിയില്‍ ഉപേക്ഷിച്ച വിഷയമാണ് ഈയിടെ രൂപീകൃതമായ പുതിയ പി.ടിഎ കമ്മിറ്റി ഏറ്റെടുത്ത് പരിഹരിച്ചത്. നഗരസഭാംഗം കൂടിയായ പി.ടി.എ പ്രസിഡണ്ട് റാഷിദ് പൂരണം പ്രത്യേക താല്‍പര്യമെടുത്ത് ഗില്‍ഡ് ഓഫ് സര്‍വീസ് സേവാസമാജത്തിന്റെ ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ സമാജം ഭാരവാഹികള്‍ നല്‍കിയ ഉറപ്പിന്‍മേല്‍ കെട്ടിടം പൊളിച്ച് നീക്കാന്‍ ധാരണയിലെത്തുകയായിരുന്നു. കഴിഞ്ഞ ദിവസം കെട്ടിടം പൂര്‍ണ്ണമായും പൊളിച്ചുനീക്കി. പി.ടി.എ കമ്മിറ്റിയെ രക്ഷിതാക്കളും കുട്ടികളും അഭിനന്ദിച്ചു.



Recent News
  ദുരിതബാധിതരെ സഹായിക്കാന്‍ വ്യാപാരികളും

  ചേരങ്കൈയില്‍ അഞ്ച് വീടുകള്‍ക്ക് ഭീഷണി, തൃക്കണ്ണാട്ടെ 27 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു

  ഉപ്പള സ്വദേശി ഖത്തറില്‍ അന്തരിച്ചു

  10 കിലോ കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റില്‍

  കണ്ണാടിപ്പാറയില്‍ ഇ.എം.എസ്. ഭവന് തീവെച്ചു; ക്ലബ്ബ് തകര്‍ത്തു

  ജനാധിപത്യത്തില്‍ വേര്‍തിരിവുകള്‍ പാടില്ല -മന്ത്രി ഇ. ചന്ദ്രശേഖരന്‍

  സുഹ്‌റത്ത് സിതാരയുടെ ഇംഗ്ലീഷ് നോവല്‍ പ്രകാശിതമായി

  ജില്ലാ കോടതിയില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

  പ്രളയം; സഹായഹസ്തവുമായി സിറ്റിഗോള്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് ദുരന്ത ഭൂമിയിലേക്ക്

  കൈക്കമ്പയില്‍ വാടക വീടിന്റെ ഓട് നീക്കി എട്ട് പവന്‍ സ്വര്‍ണ്ണാഭരണവും പണവും കവര്‍ന്നു

  കുന്നുംകൈയില്‍ മലയുടെ ഒരുഭാഗം ഇടിഞ്ഞു; ഗതാഗത തടസ്സം നീക്കി

  അബൂബക്കര്‍ സിദ്ദീഖിനെ കൊലപ്പെടുത്താനുപയോഗിച്ച കത്തി ഉത്സവപറമ്പില്‍ നിന്ന് വാങ്ങിയതാണെന്ന് മൊഴി

  കാറിടിച്ച് വൈദ്യുതി തൂണ്‍ തകര്‍ന്നു; ദുരന്തമൊഴിവായത് ഭാഗ്യം കൊണ്ട്

  'എര്‍ത്ത് ടു നെപ്റ്റിയൂണ്‍': ഏഴാംക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ഇംഗ്ലീഷ് നോവല്‍ നാളെ പ്രകാശിതമാവുന്നു

  സംസ്ഥാനതല ഫോട്ടോഗ്രാഫി മത്സരത്തില്‍ ദിനേശ് ഇന്‍സൈറ്റിന് ഒന്നാംസ്ഥാനം