updated on:2018-06-12 07:57 PM
മന്ത്രി യു.ടി.ഖാദറിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ കാസര്‍കോട് സ്വദേശിയും

www.utharadesam.com 2018-06-12 07:57 PM,
മംഗളൂരു: കര്‍ണാടക മന്ത്രിസഭയില്‍ ജില്ലയ്ക്ക് അഭിമാനമായി യു.ടി. ഖാദര്‍ വീണ്ടും അംഗമായപ്പോള്‍ പേഴ്‌സണല്‍ സ്റ്റാഫിലും കാസര്‍കോട് സ്വദേശിയെ നിയമിച്ചതും അഭിമാനമായി.
യൂത്ത് കോണ്‍ഗ്രസ് നേതാവ് മുളിയാര്‍ കാനത്തൂരിലെ ജയകൃഷ്ണനാണ് പേഴ്‌സണല്‍ സ്റ്റാഫിലുള്ള ഏക മലയാളി. ഇത് രണ്ടാം തവണയാണ് ജയകൃഷ്ണന്‍ യു. ടി. ഖാദറിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമാകുന്നത്. പേഴ്‌സണല്‍ അസിസ്റ്റന്റാണ്. മന്ത്രി യു.ടി.ഖാദറിന്റെ പിതാവ് യു.ടി.ഫരീദ് എം.എല്‍.എ ആയിരുന്ന കാലത്ത് തന്നെ ജയകൃഷ്ണന്‍ സഹായിയായുണ്ടായിരുന്നു. പിന്നീട് ഖാദര്‍ എം.എല്‍.എ ആയപ്പോഴും ഈ ബന്ധം തുടരുകയായിരുന്നു. സേവാദള്‍ ജില്ലാ ചീഫ് ഓര്‍ഗനൈസറായിരുന്ന ജയകൃഷ്ണന്‍ ദേശീയ ഇന്‍സ്ട്രക്റ്റര്‍ കൂടിയാണ്. യൂത്ത് കോണ്‍ഗ്രസ് വാര്‍ഡ്, മണ്ഡലം, ജില്ല ഭാരവാഹിയുമായിരുന്നു.



Recent News
  കാര്‍ സ്‌കൂട്ടറിലിടിച്ച് യുവാവ് മരിച്ചു

  കാഞ്ഞങ്ങാട്ട് വീട് കുത്തിത്തുറന്ന് പത്തര പവന്‍ സ്വര്‍ണാഭരണം കവര്‍ന്നു

  വിദ്യാര്‍ത്ഥി അസുഖത്തെ തുടര്‍ന്ന് മരിച്ചു

  പള്ളിക്കരയില്‍ അജ്ഞാത വാഹനമിടിച്ച് മറുനാടന്‍ തൊഴിലാളി മരിച്ചു

  ജില്ലാ സ്‌കൂള്‍ കായികമേള തുടങ്ങി

  കുമ്പളയിലും സീതാംഗോളിയിലും സി.പി.എം-ബി.ജെ.പി. സംഘര്‍ഷം; പൊലീസുകാരന്‍ ഉള്‍പ്പെടെ ആറ് പേര്‍ക്ക് പരിക്ക്

  വിശ്വാസവഞ്ചനക്കിരയായ ഡോക്ടര്‍ക്ക് ഇരട്ടി തുക നല്‍കണമെന്ന കീഴ്‌ക്കോടതി വിധി ജില്ലാ കോടതി ശരിവെച്ചു

  സംസ്ഥാന സീനിയര്‍ സോഫ്റ്റ് ബോള്‍: തിരുവനന്തപുരവും കോഴിക്കോടും ജേതാക്കള്‍

  ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യവെ ജീപ്പിടിച്ച് യുവതിക്ക് പരിക്ക്

  ഉറൂസ് കമ്മിറ്റി ഓഫീസ് അക്രമശ്രമക്കേസിലെ പ്രതികള്‍ റിമാണ്ടില്‍; രണ്ടുപേര്‍ക്കെതിരെ കാപ്പ ചുമത്തിയേക്കും

  ബൈക്ക് തടഞ്ഞ് യുവാക്കളെ കുത്തിപ്പരിക്കേല്‍പ്പിച്ചു

  പി.ബി. അബ്ദുല്‍റസാഖ് ഓര്‍മ്മയായി

  സംസ്ഥാന സീനിയര്‍ സോഫ്റ്റ്‌ബോള്‍: കോഴിക്കോട് സെമിയില്‍

  കൊറഗ വിഭാഗക്കാരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് കോടികള്‍ ചിലവഴിച്ചെന്ന് പറയുമ്പോഴും അവരുടെ ജീവിതം ദുരിതം തന്നെ

  ഖബറടക്കത്തിനും ആയിരങ്ങളെത്തി