updated on:2018-06-12 08:38 PM
കാഞ്ഞങ്ങാട്ട് തനിച്ച് താമസിക്കുന്ന റിട്ട. അധ്യാപികയെ കത്തികാട്ടി ഭീഷണിപ്പെടുത്തി സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നു

www.utharadesam.com 2018-06-12 08:38 PM,
കാഞ്ഞങ്ങാട്: തനിച്ച് താമസിക്കുന്ന റിട്ട. പ്രധാനധ്യാപികയെ കത്തികാട്ടി ഭീഷണിപ്പെടുത്തി സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നു. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ വെള്ളിക്കോത്താണ് സംഭവം. സ്വര്‍ഗമഠത്തില്‍ പുറവങ്കര ഓമനഅമ്മ(74)യുടെ വീട്ടിലാണ് കവര്‍ച്ച. ഒമ്പത് പവന്‍ സ്വര്‍ണാഭരണവും ആയിരം രൂപയുമാണ് കവര്‍ന്നത്.
വീടിന്റെ രണ്ട് വാതിലുകള്‍ തകര്‍ത്താണ് മോഷ്ടാവ് അകത്തുകയറിയത്. ആട്ടുകല്ല് കൊണ്ടിടിച്ചാണ് പ്രധാന വാതില്‍ തകര്‍ത്തത്. അകത്തെ വാതില്‍ തകര്‍ക്കുന്ന ശബ്ദംകേട്ട് ഓമനഅമ്മ ഉണരുകയായിരുന്നു. അതിനിടെ മുഖംമൂടി ധരിച്ച്, നീളം കുറഞ്ഞ കറുപ്പ് നിറമുള്ള യുവാവ് കത്തിയുമായി അരികിലെത്തി. പിന്നീട് തലയണ കൊണ്ട് മുഖംപൊത്താനും ശ്രമിച്ചു. മരണഭയത്താല്‍ കഴുത്തിലേയും കൈകളിലേയും സ്വര്‍ണാഭരണങ്ങള്‍ ഓമനഅമ്മ ഊരി നല്‍കുകയായിരുന്നു. പണമുണ്ടോ എന്ന് മോഷ്ടാവ് ചോദിച്ചപ്പോള്‍ പാസ്ബുക്കിനകത്ത് സൂക്ഷിച്ച ആയിരം രൂപയുണ്ടെന്ന് പറഞ്ഞു. അതും മോഷ്ടാവ് കൈക്കലാക്കി. മുഴുവന്‍ അലമാരകളും വാരിവലിച്ചിട്ട ശേഷമാണ് മോഷ്ടാവ് കടന്നുകളഞ്ഞത്. അഞ്ച് പവന്‍ സ്വര്‍ണമാലയും രണ്ട് പവന്‍ വീതമുള്ള രണ്ട് വളകളുമാണ് ഊരിയെടുത്തത്. ഓമനഅമ്മ താമസിക്കുന്ന തറവാട് വീടിന് തൊട്ടടുത്തായി മകന്‍ സുധീര്‍ കുമാര്‍ താമസിച്ചിരുന്നുവെങ്കിലും ഇന്നലെ ചില ആവശ്യങ്ങള്‍ക്ക് കോഴിക്കോട്ടേക്ക് പോയിരുന്നു. ഇത് മനസ്സിലാക്കിയാണ് കവര്‍ച്ചയെന്നാണ് വിവരം. സംസാരംനാടന്‍ ശൈലിയായിരുന്നുവെന്ന് ഓമന ടീച്ചര്‍ പൊലീസിന് മൊഴി നല്‍കി. പുറത്ത് കൂട്ടാളികളുണ്ടായിരുന്നോ എന്നും സംശയിക്കുന്നുണ്ട്.
വിവരമറിഞ്ഞ് ഹൊസ്ദുര്‍ഗ് സി.ഐ സി.കെ സുനില്‍കുമാര്‍, എസ്.ഐ എ.സന്തോഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



Recent News
  വിവാഹമോചനത്തിന് നോട്ടീസയച്ച ഭാര്യക്ക് മര്‍ദ്ദനം; ഭര്‍ത്താവുള്‍പ്പെടെ 4 പേര്‍ക്കെതിരെ കേസ്

  വ്യാജരേഖകള്‍ നല്‍കി പാസ്‌പോര്‍ട്ടിന് ശ്രമം; കേസ്

  ബൈക്കിന് സൈഡ് നല്‍കിയില്ലെന്ന് ; ബസ് ഡ്രൈവറെ വീട്ടില്‍ കയറി മര്‍ദ്ദിച്ചു

  പോക്‌സോ കേസില്‍ പരാതിക്കാരിയായ പെണ്‍കുട്ടി കൂറുമാറി; വിധി ഇന്ന്

  കാടു വെട്ടുന്നതിനിടയില്‍ കടന്നലിളകി; ആറുപേര്‍ക്ക് കുത്തേറ്റു

  വീട്ടില്‍ അതിക്രമിച്ച് കയറിയ സംഘം തോക്ക് കാട്ടി ഭീഷണിപ്പെടുത്തിയതായി പരാതി

  ഉദുമയില്‍ കമ്പ്യൂട്ടര്‍സെന്റര്‍ തകര്‍ത്തു; മൂന്നു പേര്‍ക്കെതിരെ കേസ്

  ഉത്സവപ്പറമ്പില്‍ വെച്ച് മര്‍ദ്ദനമേറ്റയാള്‍ ചാലില്‍ മരിച്ച നിലയില്‍

  മുഹമ്മദ്കുഞ്ഞി വധം; ഭാര്യക്കും കാമുകനുമെതിരെ കുറ്റപത്രം തയ്യാറായി

  ക്വാര്‍ട്ടേഴ്‌സിന് സമീപം നിര്‍ത്തിയ കാര്‍ തകര്‍ത്ത നിലയില്‍

  വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ കത്തിച്ചു; ഒരാള്‍ കസ്റ്റഡിയില്‍

  ഭൂമി കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ വില്ലേജ് ഓഫീസര്‍ക്ക് മര്‍ദ്ദനം; അഭിഭാഷകനടക്കം രണ്ട് പേര്‍ക്കെതിരെ കേസ്

  കാസര്‍കോട്ടെ തയ്യല്‍ കടയുടമ ബാവിക്കര പുഴയില്‍ മരിച്ച നിലയില്‍; മൃതദേഹം പരിയാരത്തേക്ക്

  പാല്‍ വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഗൃഹനാഥന്‍ കാറിടിച്ച് മരിച്ചു

  പെരിയയില്‍ ലോറിയും ബസും കൂട്ടിയിടിച്ചു