updated on:2018-06-13 06:37 PM
വിദ്യാനഗര്‍ വ്യവസായ എസ്റ്റേറ്റിന്റെ തലവര മാറ്റാന്‍ പദ്ധതിക്ക് തുടക്കം

www.utharadesam.com 2018-06-13 06:37 PM,
വിദ്യാനഗര്‍: ജില്ലയുടെ ഭരണ സിരാകേന്ദ്രമായ കലക്‌ട്രേറ്റിനോട് തൊട്ട് കിടക്കുന്ന സിഡ്‌കോ വ്യവസായ എസ്റ്റേറ്റില്‍ നിരവധി ചെറുകിട വ്യവസായ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും പൂട്ടിപ്പോയതും ചക്രശ്വാസം വലിക്കുന്നതുമായ യൂണിറ്റുകളുടെ ശോചനീയാവസ്ഥയും മാലിന്യനിക്ഷേപവും കൊണ്ട് ഇവിടെയെത്തുന്നവര്‍ക്ക് അത്ര സുഖകരമായ അനുഭവമല്ല സമ്മാനിച്ചിരുന്നത്. നഗരത്തോട് ചേര്‍ന്ന് കിടക്കുന്ന ഏക എസ്റ്റേറ്റെന്ന പ്രത്യേകതയുണ്ടെങ്കിലും പലരും ഇവിടെ എത്താതിരിക്കുന്നത് പലഭാഗങ്ങളിലും കാടുമൂടി പ്രേതാലയമെന്ന പ്രതീതി ഉള്ളതുകൊണ്ടാണ്. നാലര പതിറ്റാണ്ട് മുമ്പാരംഭിച്ച എസ്റ്റേറ്റ് ഒരടിപോലും മുന്നേറാതെ ഇപ്പോഴും തുടങ്ങിയിടത്ത് തന്നെ കിടക്കുന്നതും ഈ ദുരവസ്ഥയുടെ ബാക്കിപത്രമാണ്.
ഈ സാഹചര്യത്തിന് ഒരു മാറ്റം കുറിക്കാന്‍ സിഡ്‌കോഅധികൃതരുടെ പിന്തുണയോടെ വ്യവസായ സംരംഭകരുടെ നേതൃത്വത്തില്‍ ജനകീയ പങ്കാളിത്തത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കയാണ്. എസ്റ്റേറ്റിലെ കാടു മൂടിയ പ്രദേശങ്ങളും മാലിന്യകൂമ്പാരങ്ങളും ശുചീകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ലോകപരിസ്ഥിതി ദിനത്തില്‍ തുടങ്ങിയ പദ്ധതി ഒരാഴ്ച പിന്നിടുമ്പോള്‍ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് മികച്ച പിന്തുണയാണ് ലഭിക്കുന്നത്. വഴിയോരങ്ങളില്‍ നടാന്‍ ആയിരത്തോളം ഫലവൃക്ഷത്തൈകളും വനം വകുപ്പില്‍ നിന്ന് ലഭിച്ചുകഴിഞ്ഞു. പൂക്കളോടെയുള്ള ചെടികളും നടും. ഒരു പറ്റം ആളുകളുടെ നിശബ്ദപ്രവര്‍ത്തനമാണ് എസ്റ്റേറ്റിന് പുതിയ മുഖം നല്‍കാന്‍ കരുത്താവുന്നത്. സിഡ്‌കോ മാനേജര്‍ സതീഷ് പാലക്കലും മറ്റ് ജീവനക്കാരും സംരംഭകരുടെ കൂട്ടായ്മയായ ഇന്‍ഡസ്ട്രിയല്‍ ഓണേര്‍സ് ഫോറവും ചെറുകിട വ്യവസായ അസോസിയേഷനും സജീവ പിന്തുണയുമായി ഒപ്പമുണ്ട്.
അടുത്തിടെ എസ്റ്റേറ്റില്‍ പ്രവര്‍ത്തനം തുടങ്ങിയ എന്‍.ജി.കെ. സ്മാരക സഹകരണ പ്രിന്റിങ്ങ് പ്രസ് ഭരണ സമിതിയും ജീവനക്കാരുമാണ് എസ്റ്റേറ്റിലെ പൊതു ഇടങ്ങള്‍ ശുചീകരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കയ്യെടുത്തത്. അതിനൊപ്പം സംരംഭകരും വിവിധ സ്ഥാപന ജീവനക്കാരും നാട്ടുകാരും സന്നദ്ധ പ്രവര്‍ത്തകരും കൈകോര്‍ത്തപ്പോള്‍ ഹരിത സുന്ദര കേരളം എന്ന സങ്കല്‍പ്പത്തിലേക്ക് എസ്റ്റേറ്റിനെ മാറ്റിയെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനമായി. ശുചീകരണ, സൗന്ദര്യവല്‍ക്കരണ പദ്ധതിയില്‍ പങ്കാളികളാവാന്‍ നിരവധി പേര്‍ സന്നദ്ധത അറിയിച്ച് മുന്നോട്ട് വന്നിട്ടുണ്ട്. വിദ്യാനഗര്‍ സഹകരണ പ്രസ് ജീവനക്കാര്‍ പ്രവേശനകവാടത്തിനരികിലുള്ള കാട് ശുചീകരിച്ചു. മുന്നാട് പീപ്പിള്‍സ് കോളേജ് എന്‍.എസ്.എസ്. യൂണിറ്റ്, കനിവ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റി എന്നിവരും പിന്തുണ അറിയിച്ചു. കാടു വെട്ടിത്തെളിച്ചപ്പോള്‍ മാലിന്യ കൂമ്പാരങ്ങള്‍ എങ്ങനെ മാറ്റുമെന്ന സംശയമുണ്ടായിരുന്നു. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പട്ട ടി.പി. അഹമദലി തെക്കിലിന്റെ ഉടമസ്ഥതയിലുള്ള മസ്ടപാ കണ്‍സ്ട്രക്ഷന്‍ കമ്പനി ഒരു ജെ.സി.ബിയും രണ്ട് ടിപ്പറും വാഗ്ദാനം ചെയ്ത് മുന്നോട്ട് വന്നത് ആവേശം പകര്‍ന്നു. ഇന്നു രാവിലെ അദ്ദേഹത്തിന്റെ മകന്‍ ടി.പി. ഇഷാക്കിന്റെ നേതൃത്വത്തില്‍ മസ്ടപാ കമ്പനി അധികൃതര്‍ എസ്റ്റേറ്റിലെത്തി ഡ്രെയിനേജുകളിലെ മണ്ണ് നീക്കി വൃത്തിയാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. റോഡരികില്‍ കൂട്ടിയിട്ട മണ്ണും നീക്കി.



Recent News
  മോഷണം പോയ ബൈക്ക് ഉപേക്ഷിച്ച നിലയില്‍

  റിമാണ്ടില്‍ കഴിയുന്ന പ്രതിയുടെ കൈവശം കഞ്ചാവ് കണ്ടെത്തി

  മന്ത്രിയും എം.പിയും എം.എല്‍.എമാരുമില്ല; ആസൂത്രണ ബോര്‍ഡ് രജതം ശില്‍പശാല തുടങ്ങി

  വിദ്യാര്‍ത്ഥിനിയുടെ മുഖത്തടിച്ച കണ്ടക്ടര്‍ അറസ്റ്റില്‍

  കവര്‍ച്ചാ കേസില്‍ കോടതി ശിക്ഷിച്ച പ്രതി അറസ്റ്റില്‍

  കെ.എസ്.ആര്‍.ടി.സി. ബസ് മണ്‍തിട്ടയിലിടിച്ച് കണ്ടക്ടര്‍ക്ക് പരിക്ക്

  കൗണ്‍സില്‍ രേഖകളുടെ പകര്‍പ്പ് നല്‍കിയില്ല; നഗരസഭാ സെക്രട്ടറിയെ സി.പി.എം. ഉപരോധിച്ചു

  ബദിയടുക്ക നവജീവന ഹൈസ്‌കൂളില്‍ എല്ലാ ക്ലാസുകളിലും ലൈബ്രറി

  ഉപ്പളയില്‍ ബൈക്കിടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു

  പുലി ചത്തത് കേബിള്‍ ശരീരത്തില്‍ മുറുകി; അന്വേഷണം തുടങ്ങി

  വീട്ടമ്മയെ മര്‍ദ്ദിച്ചു, പിഞ്ചുകുഞ്ഞിനെ കത്തികാട്ടി ഭീഷണിപ്പെടുത്തി; യുവാവ് അറസ്റ്റില്‍

  മഞ്ചേശ്വരത്ത് കാല്‍നടയാത്രക്കാരനെ ഇടിച്ച ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചു; യുവാവ് ദാരുണമായി മരിച്ചു

  അന്ത്യോദയ എക്‌സ്പ്രസ് കാസര്‍കോട്ട് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ചങ്ങലവലിച്ചുനിര്‍ത്തി; ലീഗ് പ്രവര്‍ത്തകര്‍ അരമണിക്കൂറോളം തടഞ്ഞിട്ടു

  ചാലിങ്കാല്‍-രാവണീശ്വരം ജംഗ്ഷനില്‍ ദുരന്തഭീതിയുണര്‍ത്തി വൈദ്യുതി ട്രാന്‍സ്‌ഫോര്‍മര്‍

  പാര്‍വ്വതിയമ്മക്കും മകള്‍ക്കും സ്‌നേഹ സാന്ത്വനവുമായി ജനമൈത്രി പൊലീസ്