updated on:2018-06-14 01:35 PM
അന്ത്യോദയ എക്‌സ്പ്രസിന് കാസര്‍കോട്ട് സ്റ്റോപ്പ് അനുവദിക്കണം-എം.എല്‍.എ

www.utharadesam.com 2018-06-14 01:35 PM,
കാസര്‍കോട്: കൊച്ചുവേളി-മംഗളൂരു ജംഗ്ഷന്‍ അന്ത്യോദയ എക്‌സ്പ്രസിന് കാസര്‍കോട്ട് സ്റ്റോപ്പ് അനുവദിക്കണമെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ റെയില്‍വെ മന്ത്രി പിയൂസ് ഗോയലിന് അയച്ച നിവേദനത്തില്‍ ആവശ്യപ്പെട്ടു.
നിലവില്‍ അഞ്ചു പ്രധാന തീവണ്ടികള്‍ക്ക് കാസര്‍കാട്ട് സ്റ്റോപ്പില്ലാത്തതിനാല്‍ ദീര്‍ഘദൂര യാത്രക്കാരടക്കം അനുഭവിക്കുന്ന കൊടിയ ദുരിതത്തിന് പിന്നാലെയാണ് പുതുതായി സര്‍വ്വീസ് ആരംഭിച്ച അന്ത്യോദയ എക്‌സ്പ്രസിനും കാസര്‍കോട്ട് സ്റ്റോപ്പ് അനുവദിക്കാതെ അവഗണിച്ചത്. തിരുവനന്തപുരം സെന്‍ട്രല്‍-നിസാമുദ്ദീന്‍ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ്(22653/22654), തിരുവനന്തപുരം-നിസാമുദ്ദീന്‍ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് (22655/22656), ബിക്കാനിയൂര്‍-കോയമ്പത്തൂര്‍ എ.സി സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് (22475/22476), ദാദര്‍-തിരുനെല്‍വേലി സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് (22629/22630), തിരുവനന്തപുരം സെന്‍ട്രല്‍-നിസാമുദ്ദീന്‍ രാജധാനി എക്‌സ്പ്രസ് (12431/12432) എന്നീ ട്രെയ്‌നുകള്‍ക്ക് കാസര്‍കോട്ട് സ്റ്റോപ്പില്ലാത്തതിനാല്‍ വലിയ തോതിലുള്ള പ്രതിഷേധമാണ് വര്‍ഷങ്ങളായി ഉയര്‍ന്ന് വരുന്നത്. ഈ പ്രതിഷേധം അവഗണിച്ചാണ് രണ്ട് ദിവസം മുമ്പ് പുതുതായി ഓട്ടമാരംഭിച്ച അന്ത്യോദയ എക്‌സ്പ്രസിനും കാസര്‍കോട്ട് സ്റ്റോപ്പ് അനുവദിക്കാതിരുന്നത്. ഒരു നാടിന്റെ ആവശ്യം ഇങ്ങനെ തുടര്‍ച്ചയായി അവഗണിക്കുന്നത് ശരിയല്ല. അന്ത്യോദയ എക്‌സ്പ്രസിന് ഉടന്‍ തന്നെ സ്റ്റോപ്പ് അനുവദിക്കാന്‍ നടപടിയുണ്ടാകണമെന്ന് എം.എല്‍.എ റെയില്‍വെ മന്ത്രിയോടാവശ്യപ്പെട്ടു. റെയില്‍വെ ബോര്‍ഡ് ചെയര്‍മാനും സതേണ്‍ റെയില്‍വെ ജനറല്‍ മാനേജര്‍ക്കും ഡിവിഷന്‍ മാനേജര്‍ക്കും നിവേദനം അയച്ചിട്ടുണ്ട്.Recent News
  ജോലിക്കിടെ ഷോക്കേറ്റ് മരിച്ച ലൈന്‍മാന്റെ മൃതദേഹം വൈദ്യുതി സെക്ഷന്‍ ഓഫീസില്‍ പൊതുദര്‍ശനത്തിന് വെച്ചു

  ദുരിതബാധിതരെ സഹായിക്കാന്‍ വ്യാപാരികളും

  ചേരങ്കൈയില്‍ അഞ്ച് വീടുകള്‍ക്ക് ഭീഷണി, തൃക്കണ്ണാട്ടെ 27 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു

  ഉപ്പള സ്വദേശി ഖത്തറില്‍ അന്തരിച്ചു

  10 കിലോ കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റില്‍

  കണ്ണാടിപ്പാറയില്‍ ഇ.എം.എസ്. ഭവന് തീവെച്ചു; ക്ലബ്ബ് തകര്‍ത്തു

  ജനാധിപത്യത്തില്‍ വേര്‍തിരിവുകള്‍ പാടില്ല -മന്ത്രി ഇ. ചന്ദ്രശേഖരന്‍

  സുഹ്‌റത്ത് സിതാരയുടെ ഇംഗ്ലീഷ് നോവല്‍ പ്രകാശിതമായി

  ജില്ലാ കോടതിയില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

  പ്രളയം; സഹായഹസ്തവുമായി സിറ്റിഗോള്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് ദുരന്ത ഭൂമിയിലേക്ക്

  കൈക്കമ്പയില്‍ വാടക വീടിന്റെ ഓട് നീക്കി എട്ട് പവന്‍ സ്വര്‍ണ്ണാഭരണവും പണവും കവര്‍ന്നു

  കുന്നുംകൈയില്‍ മലയുടെ ഒരുഭാഗം ഇടിഞ്ഞു; ഗതാഗത തടസ്സം നീക്കി

  അബൂബക്കര്‍ സിദ്ദീഖിനെ കൊലപ്പെടുത്താനുപയോഗിച്ച കത്തി ഉത്സവപറമ്പില്‍ നിന്ന് വാങ്ങിയതാണെന്ന് മൊഴി

  കാറിടിച്ച് വൈദ്യുതി തൂണ്‍ തകര്‍ന്നു; ദുരന്തമൊഴിവായത് ഭാഗ്യം കൊണ്ട്

  'എര്‍ത്ത് ടു നെപ്റ്റിയൂണ്‍': ഏഴാംക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ഇംഗ്ലീഷ് നോവല്‍ നാളെ പ്രകാശിതമാവുന്നു