updated on:2018-06-14 01:45 PM
ചികിത്സക്ക് പണം ആവശ്യപ്പെട്ട കാന്‍സര്‍ രോഗിയായ പിതാവിന് മര്‍ദ്ദനം; മകനെതിരെ കേസ്

www.utharadesam.com 2018-06-14 01:45 PM,
മുളിയാര്‍: ചികിത്സക്ക് വേണ്ടി പണം ആവശ്യപ്പെട്ട കാന്‍സര്‍ രോഗിയായ പിതാവിനെ മകന്‍ മര്‍ദ്ദിച്ചതായി പരാതി. മുളിയാര്‍ മാസ്തിക്കുണ്ടിലെ പരങ്ങാനം മുഹമ്മദ് കുഞ്ഞി(67)ക്കാണ് മര്‍ദ്ദനമേറ്റത്. മുഹമ്മദ് കുഞ്ഞിയുടെ പരാതിയില്‍ മകന്‍ അബ്ദുല്‍ റാഷിദിനെതിരെ ആദൂര്‍ പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം രാത്രി 8.30 മണിയോടെയാണ് സംഭവം.അബ്ദുല്‍ റാഷിദ് അടക്കം മുഴുവന്‍ മക്കള്‍ക്കും സ്വത്ത് വീതിച്ച് നല്‍കിയതിനാല്‍ തന്റെ പേരിലിപ്പോള്‍ സ്ഥലമില്ലെന്നും കാന്‍സര്‍ രോഗിയായ തനിക്ക് ചികിത്സിക്കാന്‍ പണം നല്‍കാത്തതിനാല്‍ ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ ബുദ്ധിമുട്ടാണെന്നും മുഹമ്മദ് കുഞ്ഞി പറയുന്നു. ഭാര്യ ബീഫാത്തിമക്കും മകന്‍ അബ്ദുല്‍ റാഷിദിനുമൊപ്പമാണ് മുഹമ്മദ് കുഞ്ഞി താമസിക്കുന്നത്. തന്റെ പേരിലുണ്ടായിരുന്ന ക്വാര്‍ട്ടേഴ്‌സുകള്‍ മുഹമ്മദ് കുഞ്ഞി മകന്റെ പേരില്‍ എഴുതിക്കൊടുത്തിരുന്നു. കൂടാതെ ക്വാര്‍ട്ടേഴ്‌സിന്റെ അറ്റകുറ്റപ്പണികള്‍ക്കായി ഒരു ലക്ഷം രൂപ നല്‍കുകയും ചെയ്തു. ചികിത്സക്ക് പണമില്ലാത്തതിനാല്‍ ഈ പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ പ്രകോപിതനായ അബ്ദുല്‍ റാഷിദ് മുഹമ്മദ് കുഞ്ഞിയെ മര്‍ദ്ദിക്കുകയായിരുന്നുവത്രെ. ഇതിന് ശേഷം മകന്‍ കഴുത്തിന് പിടിച്ച് തള്ളുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് മുഹമ്മദ് കുഞ്ഞിയുടെ പരാതി.



Recent News
  കാര്‍ സ്‌കൂട്ടറിലിടിച്ച് യുവാവ് മരിച്ചു

  കാഞ്ഞങ്ങാട്ട് വീട് കുത്തിത്തുറന്ന് പത്തര പവന്‍ സ്വര്‍ണാഭരണം കവര്‍ന്നു

  വിദ്യാര്‍ത്ഥി അസുഖത്തെ തുടര്‍ന്ന് മരിച്ചു

  പള്ളിക്കരയില്‍ അജ്ഞാത വാഹനമിടിച്ച് മറുനാടന്‍ തൊഴിലാളി മരിച്ചു

  ജില്ലാ സ്‌കൂള്‍ കായികമേള തുടങ്ങി

  കുമ്പളയിലും സീതാംഗോളിയിലും സി.പി.എം-ബി.ജെ.പി. സംഘര്‍ഷം; പൊലീസുകാരന്‍ ഉള്‍പ്പെടെ ആറ് പേര്‍ക്ക് പരിക്ക്

  വിശ്വാസവഞ്ചനക്കിരയായ ഡോക്ടര്‍ക്ക് ഇരട്ടി തുക നല്‍കണമെന്ന കീഴ്‌ക്കോടതി വിധി ജില്ലാ കോടതി ശരിവെച്ചു

  സംസ്ഥാന സീനിയര്‍ സോഫ്റ്റ് ബോള്‍: തിരുവനന്തപുരവും കോഴിക്കോടും ജേതാക്കള്‍

  ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യവെ ജീപ്പിടിച്ച് യുവതിക്ക് പരിക്ക്

  ഉറൂസ് കമ്മിറ്റി ഓഫീസ് അക്രമശ്രമക്കേസിലെ പ്രതികള്‍ റിമാണ്ടില്‍; രണ്ടുപേര്‍ക്കെതിരെ കാപ്പ ചുമത്തിയേക്കും

  ബൈക്ക് തടഞ്ഞ് യുവാക്കളെ കുത്തിപ്പരിക്കേല്‍പ്പിച്ചു

  പി.ബി. അബ്ദുല്‍റസാഖ് ഓര്‍മ്മയായി

  സംസ്ഥാന സീനിയര്‍ സോഫ്റ്റ്‌ബോള്‍: കോഴിക്കോട് സെമിയില്‍

  കൊറഗ വിഭാഗക്കാരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് കോടികള്‍ ചിലവഴിച്ചെന്ന് പറയുമ്പോഴും അവരുടെ ജീവിതം ദുരിതം തന്നെ

  ഖബറടക്കത്തിനും ആയിരങ്ങളെത്തി