updated on:2018-06-14 08:38 PM
കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന് നേരെ കയ്യേറ്റ ശ്രമം; ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

www.utharadesam.com 2018-06-14 08:38 PM,
കാഞ്ഞങ്ങാട്: റോഡ് ഉദ്ഘാടനത്തിനെത്തിയ കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി.വി രമേശനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ ലീഗ് പ്രവര്‍ത്തകരായ അഞ്ചുപേര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു. കല്ലൂരാവിയില്‍ ഇന്നലെ വൈകിട്ടാണ് സംഭവം. കല്ലൂരാവി സ്വദേശികളായ ആബിദ്, ഉമൈര്‍, സവാദ്, ജംഷീദ്, സമദ് എന്നിവര്‍ക്കെതിരെയാണ് കേസ്. കല്ലൂരാവിയിലെ റോഡ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായിരുന്നു. അറ്റകുറ്റപ്പണി നടത്തിയ റോഡ് ഇന്നലെ വൈകിട്ട് നഗരസഭാ ചെയര്‍മാന്‍ ഉദ്ഘാടനം ചെയ്യാനിരിക്കെ മുസ്ലിംലീഗ് നേതൃത്വത്തില്‍ രാവിലെ ഉദ്ഘാടനം നടത്തിയിരുന്നു. ലീഗ് കൗണ്‍സിലര്‍ തഫ്‌സീന യൂസഫാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. വൈകിട്ട് ചെയര്‍മാന്‍ വി.വി രമേശന്‍ നേരത്തെ നിശ്ചയിച്ച പ്രകാരം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോള്‍ വാക്കേറ്റവും തര്‍ക്കവും ഉണ്ടായി. അതിനിടെ തന്നെ കയ്യേറ്റം ചെയ്തുവെന്നാണ് നഗരസഭാ ചെയര്‍മാന്റെ പരാതി.



Recent News
  തുളുനാടിന്റെ വികസനത്തിന് വേണ്ടി ശബ്ദിച്ച എം.എല്‍.എയെന്ന് മുഖ്യമന്ത്രി

  പി.ബി. അബ്ദുല്‍റസാഖ് എം.എല്‍.എ.അന്തരിച്ചു

  ഉറൂസ് കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ അക്രമ ശ്രമം; അഞ്ചുപേര്‍കൂടി അറസ്റ്റില്‍

  വിവാഹ വീട്ടില്‍ പോയി മടങ്ങുന്നതിനിടെ പാലത്തില്‍ നിന്ന് വീണ് മരിച്ചു

  ഉപ്പളയില്‍ ടൂറിസ്റ്റ് മിനിബസും ഓട്ടോയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; 4 പേര്‍ക്ക് പരിക്ക്

  21കാരിയെ കാണാതായി

  കരിമ്പ് ജ്യൂസ് യന്ത്രം മറിച്ചിട്ട് നശിപ്പിച്ചു

  മുഹമ്മദലി പെരുമ്പള അന്തരിച്ചു

  വീട്ടമ്മക്ക് നായയുടെ കടിയേറ്റു

  ആയിരങ്ങള്‍ ആദ്യാക്ഷരം കുറിച്ചു

  ആസിഫ് ഫുട്‌സാല്‍ പ്രൊമോഷന്‍ കമ്മിറ്റി ചെയര്‍മാന്‍; വീരമണി സീനിയര്‍ ടീം സെലക്ടര്‍

  ഇടിമിന്നല്‍: ഭിത്തിയില്‍ വിള്ളല്‍ വീണു, ഉപകരണങ്ങള്‍ കത്തിനശിച്ചു

  ഓട്ടോയിലിടിക്കാതിരിക്കാന്‍ വെട്ടിച്ച മീന്‍ലോറി മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്

  ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

  മുജംകാവ് പാര്‍ത്ഥസാരഥി ക്ഷേത്ര തീര്‍ത്ഥ സ്‌നാനത്തിന് ഭക്തജനത്തിരക്ക്