updated on:2018-06-14 08:45 PM
കാറുകള്‍ ലീസിന് വാങ്ങി മറിച്ചുവില്‍ക്കുന്ന സംഘത്തിനെതിരെ പൊലീസ് കര്‍ശന നടപടിക്ക്

www.utharadesam.com 2018-06-14 08:45 PM,
കാസര്‍കോട്: കാറുകള്‍ ചെറിയ തുകക്ക് ലീസിന് വാങ്ങി വില്‍പന നടത്തുന്ന സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന പരാതി പതിവായതോടെ പൊലീസ് കര്‍ശന നടപടിക്ക്. കാസര്‍കോട്, വിദ്യാനഗര്‍ സ്റ്റേഷനുകളിലായി കഴിഞ്ഞ ഒരുമാസത്തിനിടെ ഇത്തരത്തില്‍ വ്യാപകമായ പരാതിയാണ് ലഭിച്ചത്. വിദ്യാനഗര്‍ സ്റ്റേഷനില്‍ മാത്രം 35 പരാതികള്‍ ലഭിച്ചതായി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ബാബു പെരിങ്ങയത്ത് പറഞ്ഞു. കഴിഞ്ഞ ദിവസം മാത്രം നാല് പരാതികളാണ് ലഭിച്ചത്. കാസര്‍കോട് സ്റ്റേഷനിലും അമ്പതോളം പരാതികള്‍ ലഭിച്ചതായി അറിയുന്നു. ഗള്‍ഫുകാരില്‍ നിന്നും മറ്റും ചെറിയ തുകക്ക് ലീസിന് വാങ്ങിക്കുന്ന കാറുകള്‍ മറിച്ചുവില്‍ക്കുന്നുവെന്നാണ് പരാതി. തട്ടിപ്പ് സംഘങ്ങളില്‍ നിന്ന് കാറുകള്‍ വാങ്ങുന്നവര്‍ക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു.



Recent News
  ബേക്കല്‍ എ.എസ്.ഐയെ വെട്ടിപ്പരിക്കേല്‍പിച്ച കേസില്‍ മൂന്നുപേര്‍ കൂടി അറസ്റ്റില്‍

  ഓഡിറ്റോറിയത്തില്‍ നിന്ന് വൃദ്ധയുടെ മാല പൊട്ടിച്ച സ്ത്രീകള്‍ സി.സി.ടി.വിയില്‍ കുടുങ്ങി

  ക്ഷേത്ര ഭണ്ഡാരം കുത്തി തുറന്ന് പണം കവര്‍ന്നു; ചിക്കന്‍ സ്റ്റാളിലും കവര്‍ച്ചാശ്രമം

  കേരളത്തിന്റെ ചരിത്ര നേട്ടത്തിന് മുഹമ്മദ് അസ്ഹറുദ്ദീന്റെ മികച്ച കീപ്പിങ്ങ്

  വധശ്രമക്കേസില്‍ പ്രതികള്‍ റിമാണ്ടില്‍

  തേങ്ങ മോഷണക്കേസില്‍ പ്രതിക്ക് ഒരുവര്‍ഷം തടവ്

  കെ.എസ്.ആര്‍.ടി.സി. ബസ് ഡ്രൈവറെ മര്‍ദ്ദിച്ചതിന് കേസ്

  എ.എസ്.ഐയെ വെട്ടിയ കേസില്‍ പ്രതി റിമാണ്ടില്‍; കാപ്പ ചുമത്തുമെന്ന് പൊലീസ്

  ഗ്യാരേജ് ഉടമയെ മര്‍ദ്ദിച്ചതായി പരാതി

  കാസര്‍കോട് സ്വദേശികള്‍ കടത്തിയ 27 ലക്ഷത്തിന്റെ സ്വര്‍ണ്ണം പിടിച്ചു; ഒരാള്‍ അറസ്റ്റില്‍

  പെട്രോള്‍ പമ്പില്‍ നിന്ന് കവര്‍ന്ന അലമാര തടയണയില്‍ ഉപേക്ഷിച്ച നിലയില്‍

  ഭാസ്‌കരന്റെ മരണത്തില്‍ ദുരൂഹതയില്ലെന്ന് നിഗമനം

  ചാക്കുകെട്ടുകളിലാക്കി സൂക്ഷിച്ച മണല്‍ പിടിച്ചു

  ഗോവന്‍ നിര്‍മ്മിത മദ്യവുമായി യുവാവ് അറസ്റ്റില്‍

  ബൈക്കില്‍ കടത്തുകയായിരുന്ന അരക്കിലോ കഞ്ചാവുമായി ഷിറിയ സ്വദേശി അറസ്റ്റില്‍