updated on:2018-06-14 08:53 PM
സി.പി.എം.പ്രാദേശിക നേതാവ് അടക്കമുള്ളവര്‍ ഉള്‍പ്പെട്ട പ്രകൃതി വിരുദ്ധ പീഡനക്കേസില്‍ പുനരന്വേഷണം വരുന്നു

www.utharadesam.com 2018-06-14 08:53 PM,
ബന്തിയോട്: സി.പി.എം. പ്രാദേശിക നേതാവ് അടക്കമുള്ള സംഘം ഉള്‍പ്പെട്ട പ്രകൃതി വിരുദ്ധ ലൈംഗിക പീഡനക്കേസില്‍ പുനരന്വേഷനം വരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരമാണ് വീണ്ടും ഈ കേസില്‍ പൊലീസ് അന്വേഷണം നടത്തുന്നത്. 2014ല്‍ പതിനാറുകാരനെ ഹൊസങ്കടിയിലെ ലോഡ്ജില്‍ വെച്ച് പ്രകൃതി വിരുദ്ധ പീഡനം നടത്തിയെന്ന കേസില്‍ നേതാവ് അടക്കം പ്രതികളായിരുന്നു. മൂന്ന് പ്രതികള്‍ അറസ്റ്റിലാവുകയും ചെയ്തു. എന്നാല്‍ നേതാവിനെ പ്രതി സ്ഥാനത്ത് നിന്ന് ഒഴിവാക്കിയാണ് പൊലീസ് കോടതിയില്‍ കുറ്റപത്രം നല്‍കിയിരുന്നത്. ഇതോടെ പൊലീസ് അന്വേഷണം ശരിയായ രീതിയിലല്ല നടന്നതെന്നും ഇതിന് പിന്നില്‍ രാഷ്ട്രീയ ഇടപെടല്‍ നടന്നതായും വിമര്‍ശനമുയര്‍ന്നു. നേതാവിനെ കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നുവന്നത്. ഇത്തരമൊരു സാഹചര്യത്തിലാണ് എസ്.പി. ഈ കേസില്‍ പുനരന്വോഷണത്തിന് നിര്‍ദ്ദേശം നല്‍കിയത്.



Recent News
  പെരിയ ഇരട്ടക്കൊല; കുറ്റപത്രം കോടതി സ്വീകരിച്ചു

  മരം വീണ് വീടും ഓട്ടോയും തകര്‍ന്നു

  ബദിയടുക്കയില്‍ ബൈക്ക് ഓടയില്‍ വീണ് 2 പേര്‍ക്ക് പരിക്ക്

  പെര്‍ള സ്വദേശിനിയായ അധ്യാപിക ഷാര്‍ജയില്‍ ഹൃദയാഘാതംമൂലം മരിച്ചു

  ചെര്‍ക്കളയില്‍ യുവാവിനെ നെഞ്ചില്‍ കല്ലിട്ട് കൊലപ്പെടുത്തിയ കേസിന്റെ വിചാരണ തുടങ്ങി

  ലോക്‌സഭയില്‍ ആദ്യം ശബ്ദിക്കുക ആരോഗ്യ മേഖലയ്ക്ക് വേണ്ടി; കേന്ദ്ര മെഡിക്കല്‍ കോളേജ് കൊണ്ടുവരും-ഉണ്ണിത്താന്‍

  കോണ്‍ഗ്രസ് നേതാവ് ബാലകൃഷ്ണ വോര്‍കൂട്‌ലു അന്തരിച്ചു

  മാണിക്കോത്ത് സ്വദേശി കാറിടിച്ച് മരിച്ചു

  നെഞ്ചുവേദനമൂലം ബൈക്കില്‍ നിന്ന് തെറിച്ച് വീണ് ബി.എസ്.എന്‍.എല്‍. ജീവനക്കാരന്‍ മരിച്ചു

  നോട്ടക്ക് 4417, സ്വതന്ത്രരില്‍ മുന്നില്‍ ഗോവിന്ദന്‍

  ഉണ്ണിത്താന്‍ എം.പിയായശേഷം ആദ്യമെത്തിയത് കല്യോട്ട്

  കാസര്‍കോട്ട് ഉണ്ണിത്താന് അട്ടിമറി വിജയം

  മഞ്ചേശ്വരത്ത് ഉണ്ണിത്താന്റെ ലീഡ് കുതിച്ചു; കല്യാശേരിയില്‍ ഇടത് മുന്നേറ്റം തടഞ്ഞു

  കാസര്‍കോട്ട് ഉണ്ണിത്താന്‍ മുന്നേറുന്നു

  സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന മദ്യവുമായി യുവാവ് അറസ്റ്റില്‍