like this site? Tell a friend |
updated on:2018-07-09 06:22 PM
ബേക്കൂറില്‍ വെള്ളം കയറി; പത്ത് കുടുംബങ്ങള്‍ കുടുങ്ങി
![]() www.utharadesam.com 2018-07-09 06:22 PM, ഉപ്പള: ബേക്കൂര്‍ ഒബര്ളയില് വെള്ളം കയറി പത്ത് കുടുംബങ്ങള്‍ക്ക് വീടിന് പുറത്തിറങ്ങാന്‍ കഴിയാതെയായി. അന്തു, മുഹമ്മദ്, യൂസഫ് ചെറുക്കുന്ന്, ഒബര്ളയിലെ മൊയ്തീന്, നൗഷാദ്, ഹമീദ്, മുഹമ്മദലി, സലാം, ജാഫര്‍, ഹംസ എന്നിവരുടെ വീട്ടുമുറ്റത്ത് വെള്ളം കയറിയതിനാല്‍ കുടുംബങ്ങള്‍ വീടിനകത്ത് കുടുങ്ങിക്കിടക്കുകയാണ്. കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ മഴയിലാണ് പ്രദേശത്ത് വെള്ളം കയറിയത്. ഒബര്‍ള പുഴ കവിഞ്ഞ് ഒഴുകിയതാണ് വെള്ളം കയറാന്‍ കാരണമായത്. നാല് വര്‍ഷം മുമ്പ് പുഴയില്‍ അണക്കെട്ട് നിര്‍മ്മിച്ചിരുന്നു. അണക്കെട്ട് നിര്‍മ്മിച്ചത് കാരണമാണ് പുഴ കവിഞ്ഞ് ഒഴുകാന്‍ കാരണമായതെന്ന് പരിസരവാസികള്‍ പറയുന്നു. അണക്കെട്ട് നിര്‍മ്മിക്കുമ്പോള്‍ തന്നെ നാട്ടുകാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. Recent News ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
LATEST NEWSGENERALREGIONALPRAVASIOBITUARYBUSINESSSPOT LIGHTNEWS TRACKKARNATAKANEWS STORYSOCIO-CULTURAL |