updated on:2018-07-09 07:13 PM
ആസ്പത്രിയില്‍ നിന്ന് പ്രതിയെ മോചിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ 10 പേര്‍ക്ക് 5000 രൂപ വീതം പിഴ

www.utharadesam.com 2018-07-09 07:13 PM,
കാസര്‍കോട്: ആസ്പത്രിയില്‍ നിന്ന് എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കസ്റ്റഡിയിലെടുത്ത പ്രതിയെ ബലമായി മോചിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളായ 10 പേരെ കോടതി 5000 രൂപ വീതം പിഴയടക്കാന്‍ ശിക്ഷിച്ചു.
പരവനടുക്കത്തെ പി.ബി. മുഹമ്മദ് ഷമീം(21), കാസര്‍കോട് ഫോര്‍ട്ട് റോഡിലെ മുഹമ്മദ് റാസിക് ബര്‍ക്കത്ത്(20), ചെര്‍ക്കള കനിയടുക്കത്തെ മൊഹസിന്‍ സഫീര്‍ അലി(23), മാസ്തികുണ്ടിലെ അബ്ദുല്‍മാസ്(22), ചെര്‍ക്കള ഇന്ദിരാനഗറിലെ മുഹമ്മദ് സുഹൈല്‍(20), കനിയടുക്കത്തെ ഇബ്രാഹിം ജാവിദ്(32), ചെര്‍ക്കളയിലെ മുഹമ്മദ് അഫല്‍(23), ചേരങ്കൈയിലെ അബ്ദുല്‍റഹ്മാന്‍(20), ചെര്‍ക്കളയിലെ ഇസ്മയില്‍ മുബിന്‍(22), നീലേശ്വരം ചിറപ്പുറത്തെ എം. ഷിഹാബുദ്ദീന്‍(18) എന്നിവരെയാണ് കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട്(രണ്ട്) കോടതി പിഴയടക്കാന്‍ ശിക്ഷിച്ചത്. ആദൂര്‍ എസ്.ഐ.എം എ മാത്യുവിന്റെ പരാതിയിലാണ് 10 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നത്. 2018 മാര്‍ച്ച് 5നാണ് കേസിനാസ്പദമായ സംഭവം. ആദൂര്‍ പൊവ്വല്‍ എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജിലുണ്ടായ എസ്.എഫ്.ഐ യു.ഡി.എസ്.എഫ് വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികളിലൊരാളായ നവാലുറഹ്മാന്‍ കാസര്‍കോട് നുള്ളിപ്പാടിയിലെ സ്വകാര്യാസ്പത്രിയിലുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് എസ്.എം.എ മാത്യുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആസ്പത്രിയിലെത്തിയതായിരുന്നു. പരിക്കേറ്റ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന യു.ഡി.എസ്.എഫ് പ്രവര്‍ത്തകരെ കാണാനാണ് നവാലുറഹ്മാന്‍ എത്തിയിരുന്നത്. ഇയാളെ കസ്റ്റഡിയിലെടുത്തപ്പോള്‍ പ്രകോപിതരായ പത്തുപേര്‍ എസ്.ഐയെ തള്ളിവീഴ്ത്തിയ ശേഷം പ്രതിയെ ബലമായി മോചിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. വിവരമറിഞ്ഞ് കൂടുതല്‍ പൊലീസ് സംഘമെത്തിയതോടെ സംഘം ഓടിരക്ഷപ്പെടുകയായിരുന്നു. ഇതേതുടര്‍ന്ന് പൊലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്ത് പ്രതിയെ മോചിപ്പിക്കാന്‍ ശ്രമിച്ചുവെന്നതിന് പത്തുപേര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയാണുണ്ടായത്.Recent News
  കണ്ണീരുണങ്ങുന്നില്ല; പൂച്ചക്കാട്ടെ അപകടത്തില്‍ പരിക്കേറ്റ കോളേജ് അധ്യാപികയും മരിച്ചു

  സി.ബി.ഐ. അന്വേഷണം വേണം - ഉമ്മന്‍ചാണ്ടി

  പാര്‍ട്ടി അറിയാതെ കൊലചെയ്യില്ലെന്ന് പീതാംബരന്റെ കുടുംബം

  വിതുമ്പിക്കരഞ്ഞ് ഉമ്മന്‍ചാണ്ടി

  കൊലചെയ്തത് താനെന്ന് പീതാംബരന്‍ കണ്ണൂര്‍ സ്വദേശി കസ്റ്റഡിയില്‍

  പ്ലസ്ടു വിദ്യാര്‍ത്ഥിയെ ആക്രമിച്ചു; തടയാന്‍ ശ്രമിച്ച സുഹൃത്തിനും അമ്മക്കും മര്‍ദ്ദനം

  ഇരട്ടക്കൊല: ചുരുളഴിയുന്നു സി.പി.എം. പ്രാദേശിക നേതാവ് ഉള്‍പ്പെടെ ഏഴുപേര്‍ പിടിയില്‍

  കെ.എസ്.ആര്‍.ടി.സി ബസ് സ്‌കൂട്ടറിലിടിച്ച് യുവതി മരിച്ചു; 2പേര്‍ക്ക് ഗുരുതരം

  റഹ്മാന്‍ തായലങ്ങാടിക്ക് റഹീം മേച്ചേരി പുരസ്‌കാരം സമ്മാനിച്ചു

  നായന്മാര്‍മൂല സ്വദേശി അസുഖത്തെ തുടര്‍ന്ന് മരിച്ചു

  വീട്ടമ്മ കുഴഞ്ഞു വീണുമരിച്ചു

  സി.ഐ.ടി.യു നേതാവ് കുഴഞ്ഞു വീണു മരിച്ചു

  ഇരട്ടക്കൊലയില്‍ ഞെട്ടിത്തരിച്ച് ജില്ല; അന്വേഷണത്തിന് പ്രത്യേക സംഘം

  മണ്ണിടിഞ്ഞ് ബാവിക്കര തടയണ നിര്‍മ്മാണം മുടങ്ങി

  ടാങ്കര്‍ ലോറിയില്‍ കൊണ്ടുവന്ന് പുഴയില്‍ മാലിന്യം തള്ളുന്നതിനിടെ രണ്ടുപേര്‍ അറസ്റ്റില്‍