updated on:2018-07-09 07:19 PM
ഭാര്യ കൊണ്ടുപോയ കുട്ടിയെ വിട്ടുകിട്ടാന്‍ ഹരജിയുമായി ഭര്‍ത്താവ് കോടതിയില്‍

www.utharadesam.com 2018-07-09 07:19 PM,
കാസര്‍കോട്: കാമുകനൊപ്പം നാടുവിടുമ്പോള്‍ ഭാര്യ കൂടെ കൊണ്ടുപോയ അഞ്ചുവയസുകാരിയായ മകളെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പിതാവ് കോടതിയില്‍ ഹരജി നല്‍കി. ഉള്ളാള്‍ സ്വദേശിയും ഹൊസങ്കടിയില്‍ താമസക്കാരനുമായ യുവാവാണ് കുട്ടിയുടെ സംരക്ഷണച്ചുമതല തനിക്ക് നല്‍കണമെന്നാവശ്യപ്പെട്ട് കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട്(രണ്ട്) കോടതിയില്‍ ഹരജി നല്‍കിയത്. ഹൊസങ്കടിയിലെ ക്വാര്‍ട്ടേഴ്‌സില്‍ ഭാര്യക്കും രണ്ടുമക്കള്‍ക്കുമൊപ്പം താമസിച്ചുവരികയായിരുന്നു യുവാവ്. ഇതിനിടയാണ് അഞ്ചുവയസുകാരിയായ ഇളയ കുട്ടിയെയും കൂട്ടി യുവതി കാമുകനും ഇതരമതസ്ഥനുമായ കൊല്ലം സ്വദേശിക്കൊപ്പം നാടുവിട്ടത്. ഭര്‍ത്താവിന്റെ പരാതിയില്‍ മഞ്ചേശ്വരം പൊലീസ് കേസെടുക്കുകയും യുവതിയെയും കുട്ടിയെയും കാമുകനൊപ്പം മംഗളൂരുവില്‍ കണ്ടെത്തുകയും ചെയ്തു. കോടതിയില്‍ ഹാജരാക്കപ്പെട്ട യുവതി തനിക്ക് തുടര്‍ന്നും കാമുകനൊപ്പം പോകാനാണ് താത്പര്യമെന്ന് അറിയിച്ചുവെങ്കിലും ഒപ്പം കുട്ടിയുള്ളതിനാല്‍ കോടതി ഇതംഗീകരിച്ചില്ല. കോടതിനിര്‍ദേശപ്രകാരം യുവതിയെയും കുട്ടിയെയും പൊലീസ് മഹിളാമന്ദിരത്തില്‍ പാര്‍പ്പിക്കുകയും ചെയ്തു. പിന്നീട് കുട്ടിയെ വിട്ടുകിട്ടാന്‍ ഭര്‍ത്താവ് കോടതിയെ സമീപിക്കുകയായിരുന്നു. ഭര്‍ത്താവിന്റെ ഹരജി സ്വീകരിച്ച കോടതി യുവതിയെയും കുട്ടിയെയും വീണ്ടും ഹാജരാക്കാന്‍ നിര്‍ദേശം നല്‍കി. ഇന്നലെ ഉച്ചയോടെ മഹിളാമന്ദിരത്തില്‍ നിന്ന് കുട്ടിയെയും കൊണ്ട് കോടതിയില്‍ ഹാജരായ യുവതി തനിക്ക് കാമുകനൊപ്പം തന്നെ പോകാനാണ് ആഗ്രഹമെന്ന് ആവര്‍ത്തിച്ചു. ഇതിനായി കുട്ടിയെ ഉപേക്ഷിക്കാനും തയ്യാറാണെന്ന് യുവതി വ്യക്തമാക്കി. എന്നാല്‍ ഇനിയൊരു തീരുമാനം ഉണ്ടാകുന്നതുവരെ കുട്ടി മാതാവിനൊപ്പം കഴിയാനാണ് കോടതി നിര്‍ദേശിച്ചത്.Recent News
  അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു

  ലോഡ്ജ് ഉടമയെ കബളിപ്പിച്ച് പണം തട്ടിയ യുവാവിനെതിരെ കൂടുതല്‍ പരാതികള്‍

  ലോറിയിലിടിച്ച ഓട്ടോ നിയന്ത്രണം വിട്ട് കാറിലിടിച്ചു; ഓട്ടോഡ്രൈവര്‍ മരിച്ചു

  ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ഗുരുതരം

  കലക്ടറുടെ പേരില്‍ ഹൈക്കോടതിയില്‍ വ്യാജരേഖ; പഞ്ചായത്ത് സെക്രട്ടറിക്കും ക്ലാര്‍ക്കിനുമെതിരെ കേസ്

  ക്ലബ്ബ് പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം; ആറു പേര്‍ക്ക് പരിക്ക്

  അക്രമം; സി.പി.എം. ജില്ലാ നേതാവ് ഉള്‍പ്പെടെ 9 പേര്‍ അറസ്റ്റില്‍

  തളങ്കര സ്വദേശിയുടെ മരണത്തിന് ഇടയാക്കിയ അപകടം: ഒടുവില്‍ ലോറി കണ്ടെത്തി, ഡ്രൈവര്‍ അറസ്റ്റില്‍

  ബൈക്കില്‍ നിന്ന് വീണ് വീട്ടമ്മ മരിച്ചു

  കാസര്‍കോട് സ്വദേശികളായ ദമ്പതികളുടെ മൂന്ന് വയസ്സുള്ള മകന്‍ സൗദിയില്‍ മരിച്ചു

  ബന്ധുവായ പൊലീസുകാരന്റെ വെട്ടേറ്റ് കോണ്‍ഗ്രസ് നേതാവ് മരിച്ച സംഭവം; ഞെട്ടല്‍ മാറാതെ കാറഡുക്ക

  മന്‍സൂര്‍ അലി വധക്കേസില്‍ മുഖ്യപ്രതിയുടെ ജാമ്യക്കാര്‍ക്കെതിരെ കോടതി കേസെടുത്തു; രണ്ടാം പ്രതിയുടെ അഭിഭാഷകന്‍ പിന്‍മാറി

  അഡൂരില്‍ നിയന്ത്രണം വിട്ട കാര്‍ വീട്ടുമുറ്റത്തേക്ക് മറിഞ്ഞു

  മൂന്ന് വര്‍ഷമായി സൗദി ആസ്പത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന കന്യപ്പാടി സ്വദേശിയുടെ മയ്യത്ത് ഖബറടക്കി

  ബൈക്കില്‍ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം