updated on:2018-07-09 08:42 PM
ഉപ്പളയില്‍ ജീപ്പും ലോറിയും കൂട്ടിയിടിച്ച് കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു

www.utharadesam.com 2018-07-09 08:42 PM,
സീതിക്കുഞ്ഞി കുമ്പള

ഉപ്പള: ഗൃഹപ്രവേശനച്ചടങ്ങ് കഴിഞ്ഞ് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച സ്‌കോര്‍പ്പിയോ ജീപ്പില്‍ ചരക്ക് ലോറിയിടിച്ച് സ്ത്രീകളുള്‍പ്പെടെ 5 പേര്‍ മരിച്ചു. എട്ടുമാസം പ്രായമുള്ള കുഞ്ഞ് ഉള്‍പ്പെടെ 13 പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ഇന്ന് രാവിലെ 6മണിയോടെ ഉപ്പള നയാബസാറിലാണ് നാടിനെ നടുക്കിയ അപകടം. തലപ്പാടി കെ.സി. റോഡിലെ പരേതനായ മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ ബീഫാത്തിമ (65), മക്കളായ നസീമ(30), അസ്മ (28), അസ്മയുടെ ഭര്‍ത്താവ് ഇംതിയാസ് (38), ബീഫാത്തിമയുടെ മറ്റൊരു മകളായ സൗദയുടെ ഭര്‍ത്താവ് മുഷ്താഖ്(38) എന്നിവരാണ് മരിച്ചത്. അസ്മയുടെ മക്കളായ സല്‍മാന്‍ (16), അബ്ദുല്‍ റഹ്മാന്‍ (12), മാഷിദ(10), അമല്‍ (ആറ്), ആബിദ് (എട്ട് മാസം), നസീമയുടെ മക്കളായ ഷാഹിദ്(16), ആഫിയ (9), ഫാത്തിമ(ഒന്ന്), മുഷ്താഖിന്റെ ഭാര്യ സൗദ മക്കളായ സവാദ്(12), ഫാത്തിമ (10), അമര്‍ (5), സുമയ്യ (3) എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ചിലരെ ഉപ്പളയിലെ സ്വകാര്യആസ്പത്രിയിലും മറ്റുള്ളവരെ മംഗളൂരു ആസ്പത്രിയിലും പ്രവേശിപ്പിച്ചു. മരണപ്പെട്ട ഇംതിയാസും മുഷ്താഖും ഉള്ളാള്‍ മുക്കച്ചേരി സ്വദേശികളാണ്. പാലക്കാട് മംഗള ഡാമിന് സമീപത്ത് ബീഫാത്തിമയുടെ വേറൊരു മകളായ റുഖിയയുടെ ഗൃഹപ്രവേശന ചടങ്ങായിരുന്നു ഇന്നലെ. ചടങ്ങ് കഴിഞ്ഞ് കുടുംബം വൈകിട്ട് പാലക്കാട്ടുനിന്ന് സ്‌കോര്‍പ്പിയോ ജീപ്പില്‍ പുറപ്പെട്ടു. ഇന്ന് രാവിലെ നയാബസാറിലെത്തിയപ്പോള്‍ മഹാരാഷ്ട്രയില്‍ നിന്ന് കൊച്ചിയിലേക്ക് പോവുകയായിരുന്ന ചരക്ക് ലോറി ഇടിക്കുകയായിരുന്നു. സംഭവം കണ്ട് ഓടിക്കൂടിയ ആളുകള്‍ സ്‌കോര്‍പ്പിയോ വെട്ടിപ്പൊളിച്ചാണ് മരിച്ചവരെയും പരിക്കേറ്റവരെയും പുറത്തെടുത്തത്. നാട്ടുകാരുടെ സഹായത്തോടെ പൊലീസും ഫയര്‍ഫോഴ്‌സും രക്ഷാ പ്രവര്‍ത്തനം നടത്തുകയും പരിക്കേറ്റവരെ ഉപ്പളയിലെയും മംഗളൂരുവിലെയും ആസ്പത്രികളിലെത്തിക്കുകയും ചെയ്തു. അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ മഞ്ചേശ്വരം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മംഗല്‍പാടി ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. വിവരമറിഞ്ഞ് എം.എല്‍.എ. മാരായ പി.ബി.അബ്ദുല്‍ റസാഖ്, എന്‍.എ. നെല്ലിക്കുന്ന്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.കെ.എം. അഷ്‌റഫ്, മംഗല്‍പ്പാടി പഞ്ചായത്ത് പ്രസിഡണ്ട് ഷാഹുല്‍ ഹമീദ് ജില്ലാ പഞ്ചായത്ത് അംഗം അര്‍ഷാദ് വോര്‍ക്കാടി എന്നിവരും സ്ഥലത്തെത്തിയിരുന്നു. അപകടകരമായ വളവും വാഹനങ്ങളുടെ അതിമ വേഗതയും ഉപ്പള നയാബസാറില്‍ മരണം വിതയ്ക്കുകയാണ്. മൂന്നുവര്‍ഷത്തിനിടെ ഇവിടെയുണ്ടായ വാഹനാപകടങ്ങളില്‍ മരിച്ചത് 20 പേര്‍. ഒരു വര്‍ഷം മുമ്പ് നയാബസാറില്‍ കാറും ലോറിയും കൂട്ടിയിച്ച് 4 പേരാണ് മരണപ്പെട്ടത്. 2 വര്‍ഷം മുമ്പ് ബസും കാറും കൂട്ടിയിടിച്ച് നാലുപേര്‍ മരിച്ചിരുന്നു. ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളുമടക്കം നയാബസാറില്‍ അപകടത്തില്‍പ്പെട്ട് 7 പേരാണ് മരിച്ചത്.Recent News
  വൈകല്യത്തെ അതിജീവിച്ച് പതിനഞ്ചുകാരന്‍ സഹദ് ചിത്രരചനയില്‍ വിസ്മയമാകുന്നു

  മധൂര്‍ ക്ഷേത്ര നവീകരണ പ്രവര്‍ത്തനം പുരോഗമിക്കുന്നു; ബാലാലയ പ്രതിഷ്ഠ നടത്തി

  പ്രസ്‌ക്ലബ്ബ് പ്രവചന മത്സര വിജയിക്ക് വാഷിംഗ് മെഷീന്‍ സമ്മാനിച്ചു

  സീനിയര്‍ സിറ്റിസണ്‍സ് സര്‍വ്വീസ് കൗണ്‍സില്‍ സംസ്ഥാന നേതൃത്വ പരിശീലന ക്യാമ്പിന് കാസര്‍കോട്ട് തുടക്കമായി

  മുത്തലാഖ് വിഷയത്തിലെ ഓര്‍ഡിനന്‍സ് ഇന്ധനവില വര്‍ധനവില്‍ നിന്ന് ശ്രദ്ധ തിരിച്ച് വിടാന്‍- ശബ്‌നം ആസ്മി

  കാഞ്ഞങ്ങാട്ടെ കവര്‍ച്ചാ കേസില്‍ പ്രതിയായ ഹോംനഴ്‌സ് പിടിയില്‍

  ഫുജൈറയില്‍ മരിച്ച മഞ്ഞംപാറ സ്വദേശിയുടെ മയ്യത്ത് നാട്ടിലെത്തിച്ച് ഖബറടക്കി

  കാഞ്ഞങ്ങാട്ട് ജ്വല്ലറിവര്‍ക്‌സില്‍ നിന്ന് 32ഗ്രാം സ്വര്‍ണ്ണത്തരികള്‍ കവര്‍ന്നു

  മുളിയാര്‍ ബാങ്കിലെ കോണ്‍ഗ്രസ് പോര്; ഔദ്യോഗികപക്ഷത്തെ നാലുപേര്‍ മത്സരത്തില്‍ നിന്ന് പിന്മാറി

  ജില്ലയുടെ വികസനത്തിന് ചെറുവിമാനത്താവളം അനിവാര്യം -എന്‍.എം.സി.സി.

  ദുരന്തമുഖത്തെ പ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ക്ക് പകര്‍ന്ന് ഫയര്‍ ആന്റ് റസ്‌ക്യൂ ടീം

  ബസ് യാത്രക്കാരുടെ പണം പിടിച്ചുപറിക്കുന്ന സംഘം കോഴിക്കോട്ട് പിടിയില്‍

  കുഞ്ചത്തൂര്‍ പദവിലെ പ്ലൈവുഡ് ഫാക്ടറിയില്‍ സ്‌ഫോടനം; രണ്ട് പേര്‍ക്ക് പരിക്ക്

  തായലങ്ങാടിയില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് കവര്‍ച്ചാശ്രമം

  തീവണ്ടിയില്‍ നിന്ന് തെറിച്ച് വീണ് ഉഡുപ്പി സ്വദേശിക്ക് ഗുരുതരം