updated on:2018-07-10 05:34 PM
കനത്തമഴ: ബെള്ളൂരില്‍ വ്യാപക നാശനഷ്ടം

www.utharadesam.com 2018-07-10 05:34 PM,
മുള്ളേരിയ: കഴിഞ്ഞ മൂന്നുദിവസങ്ങളിലുണ്ടായ കനത്ത മഴയില്‍ വ്യാപക നാശനഷ്ടം. മണ്ണിടിഞ്ഞ് വീണും മരം കടപുഴകി വീണും വീടുകള്‍ക്കും മറ്റും കേടുപാട് സംഭവിച്ചു. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു.
ബെള്ളൂര്‍ പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളിലാണ് നാശംവിതച്ചത്.
നാട്ടക്കല്‍ കൊഡ്വളയിലെ കാവേരിയുടെ വീടിന്റെ പിറകുവശത്ത് മണ്ണിടിഞ്ഞ് കൂറ്റന്‍ പാറപൊട്ടി ഏത് സമയവും വീടിന് മുകളില്‍ വീഴാവുന്നതരത്തില്‍ അപകട ഭീഷണിയിലാണുള്ളത്. അഡ്വള നരസിംഹ ബല്ലാളിന്റെ വീടിനോട് ചേര്‍ന്ന ഷെഡില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടര്‍ മണ്ണിനടിയിലായി.
എടമുഗര്‍ ഗുത്തു തറവാട് ക്ഷേത്രത്തിന് സമീപത്ത് മണ്ണിടിച്ചിലിലും കാറ്റിലും റബ്ബര്‍ മരങ്ങള്‍ കടപുഴകിവീണു. കൊയങ്കോട് എസ്.സി. കോളനിയിലെ യമുനയുടെ വീടും ബെള്ളൂരിലെ അമരാവതിയുടെ ഓടുപാകിയ വീടും ഭാഗികമായി തകര്‍ന്നു. കിന്നിംഗാറിലെ രാമണ്ണയുടെയും ബാബു പൂജാരിയുടെയും വീടിന്റെ ഷെഡിനും നാശനഷ്ടങ്ങള്‍ സംഭവിച്ചു. ബേരിക്കെ ഗംഗാധര ഗൗഡയുടെ വീടിന്റെ സ്ലാബിന്റെ ഒരു ഭാഗവും ജനല്‍ ചില്ലിനും മണ്ണിടിച്ചിലില്‍ കേടുപാട് സംഭവിച്ചു. പുതുതായി നിര്‍മ്മിച്ച കയര്‍പദവ് ശാന്തിഗുരി റോഡ് തകര്‍ന്ന് ഗതാഗതം തടസ്സപെട്ടു. അഡ്വള ഭൂത്തനം സ്‌കൂളിലേക്ക് പോകുന്ന വഴിയും തകര്‍ന്നു. ഐത്തനടുക്കയിലെ രഘുനാഥ റൈയുടെ വീടിന്റെ മുന്‍വശത്ത് മണ്ണ് നിറഞ്ഞതുമൂലം അകത്തേക്ക് പ്രവേശിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. വീട്ടുപകരണങ്ങള്‍ക്ക് കേടുപാട് സംഭവിച്ചു.Recent News
  കണ്ണീരുണങ്ങുന്നില്ല; പൂച്ചക്കാട്ടെ അപകടത്തില്‍ പരിക്കേറ്റ കോളേജ് അധ്യാപികയും മരിച്ചു

  സി.ബി.ഐ. അന്വേഷണം വേണം - ഉമ്മന്‍ചാണ്ടി

  പാര്‍ട്ടി അറിയാതെ കൊലചെയ്യില്ലെന്ന് പീതാംബരന്റെ കുടുംബം

  വിതുമ്പിക്കരഞ്ഞ് ഉമ്മന്‍ചാണ്ടി

  കൊലചെയ്തത് താനെന്ന് പീതാംബരന്‍ കണ്ണൂര്‍ സ്വദേശി കസ്റ്റഡിയില്‍

  പ്ലസ്ടു വിദ്യാര്‍ത്ഥിയെ ആക്രമിച്ചു; തടയാന്‍ ശ്രമിച്ച സുഹൃത്തിനും അമ്മക്കും മര്‍ദ്ദനം

  ഇരട്ടക്കൊല: ചുരുളഴിയുന്നു സി.പി.എം. പ്രാദേശിക നേതാവ് ഉള്‍പ്പെടെ ഏഴുപേര്‍ പിടിയില്‍

  കെ.എസ്.ആര്‍.ടി.സി ബസ് സ്‌കൂട്ടറിലിടിച്ച് യുവതി മരിച്ചു; 2പേര്‍ക്ക് ഗുരുതരം

  റഹ്മാന്‍ തായലങ്ങാടിക്ക് റഹീം മേച്ചേരി പുരസ്‌കാരം സമ്മാനിച്ചു

  നായന്മാര്‍മൂല സ്വദേശി അസുഖത്തെ തുടര്‍ന്ന് മരിച്ചു

  വീട്ടമ്മ കുഴഞ്ഞു വീണുമരിച്ചു

  സി.ഐ.ടി.യു നേതാവ് കുഴഞ്ഞു വീണു മരിച്ചു

  ഇരട്ടക്കൊലയില്‍ ഞെട്ടിത്തരിച്ച് ജില്ല; അന്വേഷണത്തിന് പ്രത്യേക സംഘം

  മണ്ണിടിഞ്ഞ് ബാവിക്കര തടയണ നിര്‍മ്മാണം മുടങ്ങി

  ടാങ്കര്‍ ലോറിയില്‍ കൊണ്ടുവന്ന് പുഴയില്‍ മാലിന്യം തള്ളുന്നതിനിടെ രണ്ടുപേര്‍ അറസ്റ്റില്‍