updated on:2018-07-10 06:55 PM
മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനമേറ്റു; റാഗിങ്ങെന്ന് പരാതി

www.utharadesam.com 2018-07-10 06:55 PM,
ബോവിക്കാനം: ബോവിക്കാനം ബി.എ.ആര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ റാഗിങ് നടന്നതായി പരാതി. മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. ഈ അധ്യായന വര്‍ഷം പ്രവേശനം നേടിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളെ സീനിയര്‍ വിദ്യാര്‍ത്ഥികളായ അഞ്ചുപേര്‍ ചേര്‍ന്ന് റാഗിങ് നടത്തി മര്‍ദ്ദിച്ചുവെന്നാണ് പരാതി. ജൂനിയര്‍ വിദ്യാര്‍ത്ഥികളോട് വാച്ച് അഴിച്ചുമാറ്റാന്‍ ആവശ്യപ്പെട്ടപ്പോള്‍ അതിന് സമ്മതിക്കാത്തതിന്റെ വൈരാഗ്യത്തിലാണ് മര്‍ദ്ദനമെന്ന് പറയുന്നു. ഇത് ശ്രദ്ധയില്‍പെട്ട അധ്യാപകര്‍ വിദ്യാര്‍ത്ഥികളെ പിന്തിരിപ്പിക്കുകയായിരുന്നു. എന്നാല്‍ ഉച്ചയ്ക്ക് സ്‌കൂളില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ പുറത്തിറങ്ങിയപ്പോള്‍ വീണ്ടും സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നുവത്രെ. വിദ്യാര്‍ത്ഥികള്‍ ചികിത്സ തേടി. വിവരമറിഞ്ഞ് ആദൂര്‍ പൊലീസ് സ്ഥലത്തെത്തി. സ്‌കൂള്‍ അധികൃതര്‍ ആദൂര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.Recent News
  ചൊവ്വാഴ്ച സംസ്ഥാനത്ത് എസ്.ഡി.പി.ഐ ഹര്‍ത്താല്‍

  അഡൂരില്‍ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് കോണ്‍ക്രീറ്റ് തൊഴിലാളി മരിച്ചു

  ബായാറില്‍ പശുക്കടത്ത് വാഹനം തടയുന്ന ദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതിന് ദമ്പതികളെ വീട്ടില്‍ കയറി അക്രമിച്ചു

  നന്മയെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നത് മഹത്തായ ദൗത്യം-ജില്ലാ പൊലീസ് മേധാവി

  പ്രസ്‌ക്ലബ്ബ് ഫുട്‌ബോള്‍ ഷൂട്ടൗട്ട്: ഷൈജു ജേതാവായി

  നഗരത്തിലെ റോഡുകള്‍ തകര്‍ന്ന് കുഴികള്‍; ദുരിതത്തിലായി യാത്രക്കാര്‍

  അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

  ചൂരിപ്പള്ളത്തെ കവര്‍ച്ച: 50 പേര്‍ നിരീക്ഷണത്തില്‍; നാടുവിട്ട മൂന്നുപേരെ തിരയുന്നു

  തിയേറ്റര്‍ കെട്ടിടം പൊളിക്കുന്നതിനിടെ സ്ലാബ് അടര്‍ന്നുവീണ് ഏഴ് തൊഴിലാളികള്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

  കൂറ്റന്‍ മരം കടപുഴകിവീണു; ചെര്‍ക്കള-പെര്‍ള റൂട്ടില്‍ ഗതാഗതം മുടങ്ങി

  പിലാങ്കട്ടയില്‍ വീട് തകര്‍ന്ന് രണ്ടുപേര്‍ക്ക് പരിക്ക്

  ക്ലാസ്‌മേറ്റ്‌സ് സിനിമാനിര്‍മ്മാതാവിനോട് പൊലീസുദ്യോഗസ്ഥര്‍ 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതായി ആരോപണം

  നാല് വയസുകാരന്‍ തോട്ടില്‍ മുങ്ങിമരിച്ച സംഭവം നാടിനെ കണ്ണീരിലാഴ്ത്തി

  കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് 200 ഓളം വ്യാജ പാസ്‌പോര്‍ട്ടുകള്‍; ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജിതം

  കടല്‍ക്ഷോഭവും ട്രോളിങ്ങ് നിരോധനവും; മത്സ്യതൊഴിലാളികള്‍ ദുരിതത്തില്‍