updated on:2018-07-10 07:58 PM
തുടര്‍ച്ചയായി പെയ്യുന്ന കനത്ത മഴ; ജില്ലയിലെ ഗ്രാമങ്ങള്‍ ഉരുള്‍പൊട്ടല്‍ ഭീതിയില്‍

www.utharadesam.com 2018-07-10 07:58 PM,
പെരിയ: തുടര്‍ച്ചയായി പെയ്യുന്ന കനത്ത മഴ മലയോര ഗ്രാമപ്രദേശങ്ങളില്‍ ഉരുള്‍പൊട്ടല്‍ ഭീഷണിയുയര്‍ത്തുന്നു. ഇടമുറിയാതെ മഴപെയ്യുന്നത് മൂലം പലഭാഗങ്ങളിലും ഉറവ രൂപപ്പെട്ടിട്ടുണ്ട്. ഇന്നലെ പെയ്ത മഴയെതുടര്‍ന്ന് കാഞ്ഞങ്ങാട് - പാണത്തൂര്‍ സംസ്ഥാന പാത താഴ്ന്നിരിക്കുകയാണ്. ഉറവ പൊട്ടുന്നതിനാല്‍ പല സ്ഥലത്തും റോഡുകള്‍ താഴുകയാണ്.
പടി മരുത് ക്രിസ്ത്യന്‍ പള്ളിക്ക് സമീപം ഉറവ പൊങ്ങിയതിനെ തുടര്‍ന്ന് റോഡ് താഴ്ന്നതിനാല്‍ ഇതുവഴിയുള്ള വാഹന ഗതാഗതം പ്രതിസന്ധിയിലാണ്. പുല്ലൂര്‍- പെരിയ, കോടോം-ബേളൂര്‍, പനത്തടി, കള്ളാര്‍, ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി പഞ്ചായത്തുകളിലെ ഉള്‍നാടന്‍ പ്രദേശങ്ങളില്‍ ഉറവകള്‍ ഉരുള്‍പൊട്ടലിന് കാരണമായേക്കുമോയെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. കൂറ്റന്‍ പാറക്കെട്ടുകള്‍ നിറഞ്ഞ പ്രദേശങ്ങളിലെ ഉറവകള്‍ ശക്തമായി തുടരുന്നത് അപകടകരമാണ്. ഈയിടെ കൊന്നക്കാട് മഞ്ചുച്ചാലിലുണ്ടായ ഉരുള്‍പൊട്ടലില്‍ വന്‍ കൃഷിനാശം സംഭവിക്കുകയും റോഡ് ഗതാഗതം തടസപ്പെടുകയും ചെയ്തിരുന്നു. അനധികൃത കരിങ്കല്‍ ക്വാറികള്‍ പെരുകിയതും അശാസ്ത്രീയമായ ഖനനങ്ങളും ഉരുള്‍പൊട്ടലിനുള്ള സാഹചര്യമുണ്ടാക്കുന്നുണ്ട്. മഴക്കെടുതികളില്‍പ്പെട്ട് നൂറുകണക്കിന് വീടുകളാണ് ജില്ലയിലെ വിവിധ ഭാഗങ്ങളിലായി തകര്‍ന്നത്. ഏക്കര്‍ കണക്കിന് കൃഷിയും നശിച്ചു. കോടികളുടെ നാശനഷ്ടമാണ് സംഭവിച്ചത്.



Recent News
  കണ്ണീരുണങ്ങുന്നില്ല; പൂച്ചക്കാട്ടെ അപകടത്തില്‍ പരിക്കേറ്റ കോളേജ് അധ്യാപികയും മരിച്ചു

  സി.ബി.ഐ. അന്വേഷണം വേണം - ഉമ്മന്‍ചാണ്ടി

  പാര്‍ട്ടി അറിയാതെ കൊലചെയ്യില്ലെന്ന് പീതാംബരന്റെ കുടുംബം

  വിതുമ്പിക്കരഞ്ഞ് ഉമ്മന്‍ചാണ്ടി

  കൊലചെയ്തത് താനെന്ന് പീതാംബരന്‍ കണ്ണൂര്‍ സ്വദേശി കസ്റ്റഡിയില്‍

  പ്ലസ്ടു വിദ്യാര്‍ത്ഥിയെ ആക്രമിച്ചു; തടയാന്‍ ശ്രമിച്ച സുഹൃത്തിനും അമ്മക്കും മര്‍ദ്ദനം

  ഇരട്ടക്കൊല: ചുരുളഴിയുന്നു സി.പി.എം. പ്രാദേശിക നേതാവ് ഉള്‍പ്പെടെ ഏഴുപേര്‍ പിടിയില്‍

  കെ.എസ്.ആര്‍.ടി.സി ബസ് സ്‌കൂട്ടറിലിടിച്ച് യുവതി മരിച്ചു; 2പേര്‍ക്ക് ഗുരുതരം

  റഹ്മാന്‍ തായലങ്ങാടിക്ക് റഹീം മേച്ചേരി പുരസ്‌കാരം സമ്മാനിച്ചു

  നായന്മാര്‍മൂല സ്വദേശി അസുഖത്തെ തുടര്‍ന്ന് മരിച്ചു

  വീട്ടമ്മ കുഴഞ്ഞു വീണുമരിച്ചു

  സി.ഐ.ടി.യു നേതാവ് കുഴഞ്ഞു വീണു മരിച്ചു

  ഇരട്ടക്കൊലയില്‍ ഞെട്ടിത്തരിച്ച് ജില്ല; അന്വേഷണത്തിന് പ്രത്യേക സംഘം

  മണ്ണിടിഞ്ഞ് ബാവിക്കര തടയണ നിര്‍മ്മാണം മുടങ്ങി

  ടാങ്കര്‍ ലോറിയില്‍ കൊണ്ടുവന്ന് പുഴയില്‍ മാലിന്യം തള്ളുന്നതിനിടെ രണ്ടുപേര്‍ അറസ്റ്റില്‍