updated on:2018-07-10 08:12 PM
ലോക്കല്‍ഫണ്ട് ഓഡിറ്റര്‍ ഹൃദയാഘാതം മൂലം മരിച്ചു

www.utharadesam.com 2018-07-10 08:12 PM,
മുള്ളേരിയ: കാസര്‍കോട് ലോക്കല്‍ ഫണ്ട് ഓഡിറ്റര്‍ നീര്‍ച്ചാല്‍ മല്ലടുക്കയിലെ ചക്രേശ്വര നായക് (47) ഹൃദയാഘാതംമൂലം അന്തരിച്ചു. ഇന്നലെ രാവിലെ ജോലിക്കെത്തിയ ചക്രേശ്വര നായകിന് ഓഫീസില്‍ വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് കാസര്‍കോട്ടെ ആസ്പത്രിയില്‍ ചികിത്സിച്ച ശേഷം വീട്ടിലേക്ക് പോയതായിരുന്നു. രാത്രിയോടെ വീണ്ടും അസുഖം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആസ്പത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് മരിച്ചത്. കേരള മറാഠി ശാരദോത്സവ സമിതിയുടെ മുന്‍ പ്രസിഡണ്ടായിരുന്നു.
രാമനായക്-സീതു ദമ്പതികളുടെ മകനാണ്. ബദിയടുക്ക കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫീസിലെ ജീവനക്കാരി ജയന്തിയാണ് ഭാര്യ. മക്കള്‍: ചിത്ര, ലതശ്രി. സഹോദരങ്ങള്‍: സത്യനായക്, ഗോവിന്ദ, ഗോപാലന്‍, കൃഷ്ണന്‍.



Recent News
  കണ്ണീരുണങ്ങുന്നില്ല; പൂച്ചക്കാട്ടെ അപകടത്തില്‍ പരിക്കേറ്റ കോളേജ് അധ്യാപികയും മരിച്ചു

  സി.ബി.ഐ. അന്വേഷണം വേണം - ഉമ്മന്‍ചാണ്ടി

  പാര്‍ട്ടി അറിയാതെ കൊലചെയ്യില്ലെന്ന് പീതാംബരന്റെ കുടുംബം

  വിതുമ്പിക്കരഞ്ഞ് ഉമ്മന്‍ചാണ്ടി

  കൊലചെയ്തത് താനെന്ന് പീതാംബരന്‍ കണ്ണൂര്‍ സ്വദേശി കസ്റ്റഡിയില്‍

  പ്ലസ്ടു വിദ്യാര്‍ത്ഥിയെ ആക്രമിച്ചു; തടയാന്‍ ശ്രമിച്ച സുഹൃത്തിനും അമ്മക്കും മര്‍ദ്ദനം

  ഇരട്ടക്കൊല: ചുരുളഴിയുന്നു സി.പി.എം. പ്രാദേശിക നേതാവ് ഉള്‍പ്പെടെ ഏഴുപേര്‍ പിടിയില്‍

  കെ.എസ്.ആര്‍.ടി.സി ബസ് സ്‌കൂട്ടറിലിടിച്ച് യുവതി മരിച്ചു; 2പേര്‍ക്ക് ഗുരുതരം

  റഹ്മാന്‍ തായലങ്ങാടിക്ക് റഹീം മേച്ചേരി പുരസ്‌കാരം സമ്മാനിച്ചു

  നായന്മാര്‍മൂല സ്വദേശി അസുഖത്തെ തുടര്‍ന്ന് മരിച്ചു

  വീട്ടമ്മ കുഴഞ്ഞു വീണുമരിച്ചു

  സി.ഐ.ടി.യു നേതാവ് കുഴഞ്ഞു വീണു മരിച്ചു

  ഇരട്ടക്കൊലയില്‍ ഞെട്ടിത്തരിച്ച് ജില്ല; അന്വേഷണത്തിന് പ്രത്യേക സംഘം

  മണ്ണിടിഞ്ഞ് ബാവിക്കര തടയണ നിര്‍മ്മാണം മുടങ്ങി

  ടാങ്കര്‍ ലോറിയില്‍ കൊണ്ടുവന്ന് പുഴയില്‍ മാലിന്യം തള്ളുന്നതിനിടെ രണ്ടുപേര്‍ അറസ്റ്റില്‍