updated on:2018-07-11 07:01 PM
പ്രവൃത്തി നടത്തി മൂന്നുമാസത്തിനുള്ളില്‍ റോഡ് തകര്‍ന്നു; കൃത്രിമമെന്ന് പരാതി

www.utharadesam.com 2018-07-11 07:01 PM,
നീര്‍ച്ചാല്‍: പ്രവൃത്തി നടത്തി മാസങ്ങള്‍ തികയുന്നതിന് മുമ്പ് റോഡ് തകര്‍ന്നു. പ്രവൃത്തിയില്‍ കൃത്രിമമെന്ന് ആരോപണം. ബദിയടുക്ക പഞ്ചായത്ത് 16-ാം വാര്‍ഡിലെ ഏണിയര്‍പ്പ്-പുതുക്കോളി റോഡാണ് തകര്‍ന്നത്. പഞ്ചായത്ത് റോഡ് വികസന ഫണ്ടില്‍ നിന്ന് മൂന്നുലക്ഷം രൂപ ചെലവഴിച്ചാണ് മാര്‍ച്ച് മാസം അവസാനത്തോടെ റോഡ് പ്രവൃത്തി പൂര്‍ത്തീകരിച്ചത്. മാസങ്ങള്‍ തികയുന്നതിന് മുമ്പെ റോഡിലെ ജില്ലികള്‍ ഇളകി വലിയ ഗര്‍ത്തങ്ങള്‍ രൂപപെട്ടു. ഇതോടെ വാഹന യാത്ര ദുസ്സഹമായി. ജില്ലികള്‍ ഇളകാന്‍ തുടങ്ങിയതോടെ റോഡ് പൂര്‍ണ്ണമായും തകരുമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. പ്രവൃത്തി ഏറ്റെടുത്ത കരാറുകാരന്‍ കൃത്രിമം കാട്ടിയെന്നാണ് ആരോപണം. ഇതുസംബന്ധിച്ച് വിജിലന്‍സില്‍ പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ് പരിസരവാസികള്‍.



Recent News
  ചൊവ്വാഴ്ച സംസ്ഥാനത്ത് എസ്.ഡി.പി.ഐ ഹര്‍ത്താല്‍

  അഡൂരില്‍ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് കോണ്‍ക്രീറ്റ് തൊഴിലാളി മരിച്ചു

  ബായാറില്‍ പശുക്കടത്ത് വാഹനം തടയുന്ന ദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതിന് ദമ്പതികളെ വീട്ടില്‍ കയറി അക്രമിച്ചു

  നന്മയെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നത് മഹത്തായ ദൗത്യം-ജില്ലാ പൊലീസ് മേധാവി

  പ്രസ്‌ക്ലബ്ബ് ഫുട്‌ബോള്‍ ഷൂട്ടൗട്ട്: ഷൈജു ജേതാവായി

  നഗരത്തിലെ റോഡുകള്‍ തകര്‍ന്ന് കുഴികള്‍; ദുരിതത്തിലായി യാത്രക്കാര്‍

  അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

  ചൂരിപ്പള്ളത്തെ കവര്‍ച്ച: 50 പേര്‍ നിരീക്ഷണത്തില്‍; നാടുവിട്ട മൂന്നുപേരെ തിരയുന്നു

  തിയേറ്റര്‍ കെട്ടിടം പൊളിക്കുന്നതിനിടെ സ്ലാബ് അടര്‍ന്നുവീണ് ഏഴ് തൊഴിലാളികള്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

  കൂറ്റന്‍ മരം കടപുഴകിവീണു; ചെര്‍ക്കള-പെര്‍ള റൂട്ടില്‍ ഗതാഗതം മുടങ്ങി

  പിലാങ്കട്ടയില്‍ വീട് തകര്‍ന്ന് രണ്ടുപേര്‍ക്ക് പരിക്ക്

  ക്ലാസ്‌മേറ്റ്‌സ് സിനിമാനിര്‍മ്മാതാവിനോട് പൊലീസുദ്യോഗസ്ഥര്‍ 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതായി ആരോപണം

  നാല് വയസുകാരന്‍ തോട്ടില്‍ മുങ്ങിമരിച്ച സംഭവം നാടിനെ കണ്ണീരിലാഴ്ത്തി

  കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് 200 ഓളം വ്യാജ പാസ്‌പോര്‍ട്ടുകള്‍; ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജിതം

  കടല്‍ക്ഷോഭവും ട്രോളിങ്ങ് നിരോധനവും; മത്സ്യതൊഴിലാളികള്‍ ദുരിതത്തില്‍